
ശകാരിക്കുന്ന യുവി
യുവരാജ് വളരെ അഗ്രസീവും ചൂടനുമായിരുന്നുവെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കു മുഴുവന്‍ അറിയാവുന്ന കാര്യമാണ്. എതിര്‍ താരങ്ങളോടു മാത്രമല്ല സ്വന്തം ടീമംഗങ്ങളോടും യുവി കയര്‍ക്കുകയും ശകാരിക്കുകയുമെല്ലാം ചെയ്തിരുന്നു. ഈ കാരണത്താല്‍ പലര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. ആദ്യ കാലത്തുയ യുവിയുടെ ഈ ദേഷ്യം കണ്ട് തനിക്കും ഭയം തോന്നിയിരുന്നതായി എംഎസ് ധോണി വെളിപ്പെടുത്തിയിരുന്നു.
യുവീ, നീ ഇങ്ങനെ ദേഷ്യ പിടിക്കുന്നത് ശരിക്കും കോപം വന്നിട്ടു തന്നെയാണോയെന്നു ഒരിക്കല്‍ ഞാന്‍ യുവിയോടു നേരിട്ടു ചോദിക്കുകയും ചെയ്തു. അതിനു അദ്ദേഹം നല്‍കിയ മറുപടി രസകരമായിരുന്നുവെന്ന് ധോണി പറയുന്നു.

ഇതൊക്കെ ഒരു തമാശയല്ലേ...
ദേഷ്യത്തെക്കുറിച്ചുള്ള എന്റെ ചോദ്യത്തിനു യുവരാജ് സിങിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഓയ് ബിഹാരീ... ഇതൊക്കെ എന്റെയൊരു തമാശയല്ലേ. ഇതൊന്നും കാര്യമായെടുക്കരുത് എന്നാണ് യുവി പ്രതികരിച്ചത്.
ഇനി നീ എന്നോടു ദേഷ്യപ്പെട്ടാലും ശകാരിച്ചാലും അതു കാര്യമായെടുക്കില്ലെന്നു ഞാന്‍ യുവരാജിനോടു അപ്പോള്‍ പറയുകയും ചെയ്തതായി ധോണി വെളിപ്പെടുത്തി. ഇവിടെ നിന്നാണ് ധോണിയും യുവിയും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. പിന്നീട് ധോണിയുടെ ടീമിലെ നിര്‍ണായകമായി യുവി മാറിയതും ചരിത്രം.
Also Read: IPL: ഇതിഹാസങ്ങള്‍, പക്ഷെ മുംബൈയില്‍ ഫ്‌ളോപ്പ്! യുവിയടക്കം അഞ്ചു പേര്‍- അറിയാം

19 കാരനെ വിരട്ടിയ യുവി
ഒരിക്കല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി താന്‍ കളിച്ചുകൊണ്ടിരിക്കെ അന്നു ടീമിന്റെ ഭാഗമായിരുന്ന ഒരു 19 കാരനെ യുവരാജ് സിങ് വിരട്ടിയ സംഭവത്തെക്കുറിച്ചും എംഎസ് ധോണി തുറന്നു പറഞ്ഞു.
അന്നു ആ താരത്തെ യുവി ശരിക്കും വിരട്ടുന്ന തരത്തിലായിരുന്നു സംസാരിച്ചത്. ഇതു നിന്റെ അണ്ടര്‍ 19 ക്രിക്കറ്റൊന്നുമല്ല. ശ്രദ്ധിച്ച് കളിക്ക് എന്നായിരുന്നു വളരെ ഗൗരവത്തോടെ യുവി അവനോടു പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കു പോലും ഭയം തോന്നി. പക്ഷെ യുവി തമാശയായിട്ടായിരുന്നു ഗൗരവത്തോടെ അന്നു ഇങ്ങനെ പറഞ്ഞതെന്നും ധോണി വിശദമാക്കി.
Also Read: രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

കളി ജയിപ്പിക്കുന്നതിലാണ് കാര്യം
കുറച്ചു സമയം കഴിയട്ടെ. സിക്‌സറിലും ഫോറിലുമൊന്നുമല്ല കാര്യമെന്നും കളി ജയിപ്പിക്കുകയാണ് പ്രധാനമെന്നും അതിലൂടെ മാത്രമേ പ്രശംസ ലഭിക്കുകയുള്ളൂവെന്നും യുവി അന്നു വളരെ ഗൗരവത്തോടെ ആ യുവതാരത്തോടു പറഞ്ഞിരുന്നു.
അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളരുന്നത്. തുടക്കത്തില്‍ യുവിയുടെ സംസാരം ഭയന്നിരുന്ന ഞാന്‍ പിന്നീട് അതു അദ്ദേഹത്തിന്റെ ഒരു രീതി തന്നെയണെന്നു തിരിച്ചറിയുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുപാട് മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുകയും കൂട്ടുകെട്ടുകളില്‍ പങ്കാളികളാവുകയും ചെയ്തു.
2005 മുതലെടുത്താല്‍ യുവി ചൂടായ ചില സംഭവങ്ങളുണ്ടായിരുന്നു. പക്ഷെ ഞാന്‍ അതൊന്നും കാര്യമായെടുത്തില്ല, തമാശയായി മാത്രമേ അവയെ കണ്ടിരുന്നുള്ളൂവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications












