Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം

1

ഇന്ത്യയുടെ യുവ പേസര്‍മാരിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് മുഹമ്മദ് സിറാജ്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ മകനില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഖ്യ പേസര്‍മാരിലൊരാളായി വളരാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്.

ദിവസക്കൂലിക്ക് ടെന്നിസ് കളിച്ചിരുന്ന സിറാജ് ഐപിഎല്ലില്‍ ആര്‍സിബിയിലേക്കെത്തിയതോടെയാണ് തലവര മാറിയത്. തല്ലുകൊള്ളി ബൗളറെന്ന് വിളിക്കപ്പെട്ടപ്പോഴും ആര്‍സിബി സിറാജിനെ പിന്തുണച്ചു. വിരാട് കോലിയെന്ന നായകന് കീഴില്‍ കോലി വളര്‍ന്നു.

ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളര്‍മാരിലൊരാളായി സിറാജ് മാറി. ചെറിയ വാടക വീട്ടില്‍ നിന്ന് ഇപ്പോള്‍ അത്യാഡംഭര ജീവിതത്തിലേക്ക് സിറാജ് മാറിയിരിക്കുന്നു. പരിമിത സാഹചര്യങ്ങളോട് പടവെട്ടി നേടിയെടുത്ത സിറാജിന്റെ നേട്ടങ്ങളില്‍ ആരാധകരും ഹാപ്പിയാണ്.

28കാരനായ സിറാജിന്റെ സമ്പാദ്യം, വാഹന കളക്ഷന്‍ തുടങ്ങി അദ്ദേഹത്തിന്റെ നിലവിലെ ആഡംഭര ജീവിതത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമറിയാം.

സിറാജിന്റെ ആസ്തി കോടികള്‍

സിറാജിന്റെ ആസ്തി കോടികള്‍

ദിവസക്കൂലിച്ച് കളിച്ച് നടന്ന താരത്തില്‍ നിന്ന് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരമായതോടെ സിറാജിന്റെ ജീവിതത്തിലും സമ്പാദ്യത്തിലും അത് വലിയ മാറ്റമുണ്ടാക്കി. നിലവില്‍ 45 കോടിയോളം രൂപയുടെ ആസ്തിയാണ് സിറാജിനുള്ളതെന്നാണ് സ്‌പോര്‍ട്‌സ് കീഡയുടെ റിപ്പോര്‍ട്ട്.

ഇപ്പോഴും ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും സിറാജ് സജീവമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ സമ്പാദ്യത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിരമിക്കുമ്പോഴേക്കും 100 കോടിക്ക് മുകളില്‍ ആസ്തിയുള്ളവനായി സിറാജ് മാറുമെന്നുറപ്പ്.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

ഐപിഎല്ലിലൂടെയുള്ള പ്രതിഫലം

ഐപിഎല്ലിലൂടെയുള്ള പ്രതിഫലം

ഇത്തവണയും ആര്‍സിബിക്കൊപ്പമാണ് സിറാജുള്ളത്. സിറാജിന് 7 കോടി രൂപയാണ് ഒരു സീസണില്‍ പ്രതിഫലമായി ലഭിക്കുന്നത്. 2017ലാണ് സിറാജ് ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തുന്നത്. ഇത്തവണത്തെ സീസണില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ അടുത്ത മെഗാലേലത്തില്‍ സിറാജിന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനവുണ്ടായേക്കും.

സിറാജിന് ഇന്ത്യന്‍ ടീമിലെ കരാറിലൂടെ ലഭിക്കുന്നത് വര്‍ഷം മൂന്ന് കോടി രൂപയാണ്. 2017 മുതല്‍ ഇന്ത്യന്‍ ടീമിലേക്ക് താരം പരിഗണിക്കപ്പെടുന്നു. ഗ്രേഡ് ബി കരാറാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്. നിലവിലെ ഫോം തുടര്‍ന്നാല്‍ സിറാജിന് മെച്ചപ്പെട്ട കരാര്‍ ലഭിക്കാനും സാധ്യതകളേറെ.

സിറാജിന്റെ വീടും കാര്‍ ശേഖരവും

സിറാജിന്റെ വീടും കാര്‍ ശേഖരവും

വാടക വീട്ടിലായിരുന്നു സിറാജ് താമസിച്ചിരുന്നത്. ഇന്ത്യന്‍ ടീമിലേക്ക് സിറാജെത്തിയ ശേഷം ഹൈദരാബാദില്‍ താരം അത്യാഡംഭര വീട് വെച്ചിട്ടുണ്ട്. സഹോദരനോടും അമ്മയോടുമെല്ലാം ഒപ്പം കുടുംബ സമേതമാണ് സിറാജിന്റെ താമസം. 28കാരനായ സിറാജ് വിവാഹിതനല്ല.

സിറാജ് ഇന്ത്യക്കായി കളിച്ച് വലിയ താരമാകണമെന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ വലിയ സ്വപ്‌നമായിരുന്നു. സിറാജ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് കാണാന്‍ ഭാഗ്യം ഉണ്ടായെങ്കിലും താരം വലിയ ആസ്തിയിലേക്കെത്തുന്നതിന് മുമ്പ് പിതാവ് മരണപ്പെട്ടു.

കാര്‍ ശേഖരവും സിറാജിനുണ്ട്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തിളങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തി താരം ബിഎംഡബ്ല്യു സെഡാന്‍ കാര്‍ സ്വന്തമാക്കിയിരുന്നു. ആനന്ദ് മഹീന്ദ്ര സിറാജിന് പുതിയ മോഡല്‍ ഥാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഐപിഎല്ലിലെ ആദ്യ പ്രതിഫലം നേടിയ ശേഷം ടൊയോട്ടോ കൊറോള കാറും സിറാജ് സ്വന്തമാക്കിയിരുന്നു.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

അഞ്ചോളം ബ്രാന്റുകളുടെ അംബാസഡര്‍

അഞ്ചോളം ബ്രാന്റുകളുടെ അംബാസഡര്‍

ഇന്ത്യയുടെ സൂപ്പര്‍ പേസറെന്ന നിലയിലേക്കെത്തിയതോടെ നിരവധി ബ്രാന്റുകളുടെ അംബാസഡറായി മാറാനും സിറാജിന് സാധിച്ചു. മൈ സര്‍ക്കിള്‍ 11, ബി ഒ മാന്‍, കോയിന്‍സ്വിച്ച്കൂബര്‍, ക്രാഷ് ഓണ്‍ ദ റണ്‍, മൈ ഫിറ്റ്‌നസ് എന്നീ ബ്രാന്റുകളുടെയെല്ലാം അംബാസഡറാണ് സിറാജ്.

ഇനിയും വലിയ വലിയ ബ്രാന്റുകളുടെ അംബാസഡറായി സിറാജ് മാറുമെന്നുറപ്പ്. നിലവിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇനിയും വലിയ സാമ്പത്തിക വളര്‍ച്ച താരത്തിനുണ്ടാവും.

Story first published: Saturday, February 4, 2023, 22:20 [IST]
Other articles published on Feb 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+