
ആ ഇന്നിങ്‌സിനെക്കുറിച്ച് ഒരു വാക്ക്
ട്വിറ്ററില്‍ ആസ്‌ക് ഡിക്കെയെന്ന പേരില്‍ ആരാധകരുമായി ഒരു ചോദ്യോത്തര സെഷന്‍ ദിനേശ് കാര്‍ത്തിക് സംഘടിപ്പിച്ചിരുന്നു. ഡിക്കെയോടു ചോദിക്കാം (Askdk) എന്ന ഹാഷ് ടാഗോടെയായിരുന്നു ഇത്. ഈ ചോദ്യത്തര സെഷനില്‍ തന്റെ പഴയൊരു ഇന്നിങ്‌സിനെക്കുറിച്ച് പരിഹസിക്കാന്‍ ശ്രമിച്ച യൂസര്‍ക്കു ഡിക്കെ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള കാര്‍ത്തിക്കിന്റെ സ്ലോ ബാറ്റിങിനെക്കുറിച്ചാണ് ഒരു യൂസര്‍ ട്രോളിയത്. 25 ബോളില്‍ അന്നു ഒരു ഫോറടക്കം ആറു റണ്‍സ് മാത്രമായിരുന്നു കാര്‍ത്തിക് നേടിയത്. ഈ സ്‌കോറിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമായിരുന്നു യൂസറുടെ ചോദ്യം.
സെമി ഫൈനലില്‍ നിങ്ങളുടെ ഐതിഹാസിക ഇന്നിങ്‌സിനെക്കുറിച്ച് ഒരു വാക്ക് എന്നായിരുന്നു യൂസര്‍ ചോദിച്ചത്. പിന്നാലെ കാര്‍ത്തിക്കിന്റെ മറുപടിയും വന്നു. അത് ഒരുപാട് നാളായി... നമുക്കൊരു ആസ്‌ക്ഡികെ ചെയ്യാം, ലെറ്റ്‌സ് ഗോ എന്നായിരുന്നു കാര്‍ത്തികിന്റ പ്രതികരണം.

ഇന്ത്യ തോറ്റു പുറത്തായി
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ സ്ലോ ഇന്നിങ്‌സ്. ഇന്ത്യ 240 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ അഞ്ചാം നമ്പറലിലാണ് അദ്ദേഹം ക്രീസിലെത്തിയത്. ടോപ്പ് ത്രീയെ അഞ്ചോവറിനുള്ളില്‍ നഷ്ടമായതിനാല്‍ കാര്‍ത്തിക് നേരത്തേ തന്നെ ബാറ്റിങിന് ഇറങ്ങിയിരുന്നു.
പക്ഷെ കിവികളുടെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ അദ്ദേഹം പ്രതിരോധത്തിലേക്കു വലിയുകയായിരുന്നു. 29 മിനിറ്റ് ക്രീസില്‍ നിന്ന താരം ഒരു ഫോറടക്കെ നേടിയത് വെറും ആറു റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 24 ആയിരുന്നു.
10ാം ഓവറിലെ അവസാന ബോളില്‍ മാറ്റ് ഹെന്‍ഡ്രിയുടെ ഓവറില്‍ ജിമ്മി നീഷാമിനു ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയും ചെയ്തു. അമിത പ്രതിരോധത്തിലൂന്നിയുള്ള കാര്‍ത്തികിന്റെ ഇന്നിങ്‌സ് അന്നു വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

കാര്‍ത്തിക്കിന്റ കരിയര്‍
മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ സാന്നിധ്യം കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ ഉയരങ്ങളിലെത്താന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ് ദിനേശ് കാര്‍ത്തിക്.
പലപ്പോഴും ടീമിന് അകത്തും പുറത്തുമായി അദ്ദേഹത്തിനു കരിയറില്‍ തുടരേണ്ടി വരികയായിരുന്നു. 2004ലാണ് കാര്‍ത്തിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിനായി കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചു.
ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടിച്ച ഡിക്കെ ഏകദിനത്തില്‍ ഒമ്പു ഫിഫ്റ്റികളും ടി20യില്‍ ഒരു ഫിഫ്റ്റിയും സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലാണ് കാര്‍ത്തിക് അവസാനമായി കളിച്ചത്.


Click it and Unblock the Notifications












