ധോണിക്ക് മുമ്പ് ഇന്ത്യ ഇവരെ പയറ്റി, പക്ഷെ ക്ലിക്കായില്ല!, അറിയാമോ ഈ കീപ്പര്‍മാരെ?

എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറാണ്. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ് നില്‍ക്കാന്‍ ധോണിക്കായി. ലോക ക്രിക്കറ്റില്‍ത്തന്നെ ധോണിയെപ്പോലൊരു താരമില്ലെന്ന് പറയാം. വിക്കറ്റിന് പിന്നില്‍ മിന്നല്‍ വേഗം കൊണ്ട് വിസ്മയിപ്പിക്കുന്ന ധോണിയുടെ പേരിലാണ് ഇപ്പോഴും വേഗ സ്റ്റംപിങ്ങിന്റെ റെക്കോഡ്.
ഇന്ത്യന്‍ ടീമിലേക്കെത്തി അധിവേഗം നിലയുറപ്പിക്കുകയും 2007ലെ ടി20 ലോകകപ്പോടെ നായകനെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യാന്‍ ധോണിക്കായി. അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയതിന് ശേഷം വിക്കറ്റ് കീപ്പറെന്ന നിലയില്‍ മറ്റൊരാളെ പരിഗണിക്കേണ്ട ആവിശ്യം ഇന്ത്യക്ക് വന്നിട്ടില്ല. എന്നാല്‍ ധോണിക്ക് മുമ്പ് മറ്റ് ചില വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഇന്ത്യ അവസരം നല്‍കി. എന്നാല്‍ അവരിലാര്‍ക്കും ക്ലിക്കാവാന്‍ സാധിച്ചില്ല. ആരൊക്കെയാണ് ഈ വിക്കറ്റ് കീപ്പര്‍മാരെന്ന് നോക്കാം.

ദിനേഷ് മോംഗിയ
ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ക്കിടയിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു ദിനേഷ് മോംഗിയ. ഇന്ത്യയുടെ മധ്യനിരയില്‍ കളിച്ചിരുന്ന മോംഗിയ സ്പിന്നെറിയാന്‍ കഴിവുള്ള താരം കൂടിയായിരുന്നു. സൗരവ് ഗാംഗുലിക്ക് കീഴില്‍ നിരവധി മത്സരങ്ങള്‍ കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യ വിക്കറ്റ് കീപ്പറെന്ന നിലയിലും മോംഗിയയെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ക്ലിക്കായില്ല. 2007ലാണ് മോംഗിയ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

ദീപ് ദാസ്ഗുപ്ത
ഇന്ത്യയുടെ ടോപ് ഓഡര്‍ താരമായിരുന്ന ദീപ് ദാസ്ഗുപ്തയേയും ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയരാനായില്ല. ഇന്ത്യക്കായി അഞ്ച് ഏകദിനം കളിച്ച് 51 റണ്‍സും എട്ട് ടെസ്റ്റില്‍ നിന്ന് 344 റണ്‍സും നേടിയ ദാസ്ഗുപ്ത വിക്കറ്റിന് പിന്നില്‍ നിരാശപ്പെടുത്തി. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും സജീവമായി ദാസ്ഗുപത് തുടരുന്നു.
T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

അജയ് രാത്ര
ധോണിക്ക് മുമ്പ് ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ച താരമാണ് അജയ് രാത്ര. ദീപ് ദാസ്ഗുപതയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് അജയിയെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കുന്നത്. 2002 ജനുവരിയില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം ഇതേ വര്‍ഷം ജൂലൈയിലാണ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. 12 മത്സരത്തില്‍ നിന്ന് 90 റണ്‍സാണ് ഇക്കാലയളവില്‍ അജയ് നേടിയത്. ടെസ്റ്റില്‍ 6 മത്സരത്തില്‍ നിന്ന് 163 റണ്‍സും നേടി. ബാറ്റ്‌സ്മാനെന്ന നിലയില്‍ ക്ലിക്കാവാതെ വന്നതോടെയാണ് അജയുടെ സ്ഥാനം നഷ്ടമായത്.

പാര്‍ഥിവ് പട്ടേല്‍
ഇന്ത്യന്‍ ആരാധകര്‍ക്ക് വളരെ സുപരിചിതനായ താരമാണ് പാര്‍ഥിവ് പട്ടേല്‍. 2003ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ പാര്‍ഥിവ് ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാതിരുന്നതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായി. വിക്കറ്റ് കീപ്പറെന്ന നിലയിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. ടീമില്‍ ഇടക്കിടെ വരാറുണ്ടെങ്കിലും സ്ഥിര സാന്നിധ്യമാവാന്‍ പട്ടേലിനായില്ല. 38 ഏകദിനത്തില്‍ നിന്ന് 738 റണ്‍സും 25 ടെസ്റ്റില്‍ നിന്ന് 934 റണ്‍സുമാണ് പാര്‍ഥിവ് നേടിയത്.
T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

ദിനേഷ് കാര്‍ത്തിക്
ധോണിക്ക് മുമ്പ് ഇന്ത്യ പരീക്ഷിച്ച ഒടുവിലത്തെ വിക്കറ്റ് കീപ്പറാണ് ദിനേഷ് കാര്‍ത്തിക്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലും കീപ്പറെന്ന നിലയിലും കാര്‍ത്തികിന് സ്ഥിരതയുണ്ടായിരുന്നില്ല. ഇതോടെ ടീമിലേക്ക് വരവും പോക്കും തന്നെയായിരുന്നു. ഇപ്പോള്‍ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ കാര്‍ത്തികിനായിട്ടുണ്ട്. ഫിനിഷറെന്ന നിലയിലാണ് അദ്ദേഹം തിളങ്ങുന്നത്. എന്നാല്‍ കീപ്പിങ്ങില്‍ പിഴവ് വരുത്തുന്ന താരത്തിന്റെ സ്ഥിരത വലിയ ചോദ്യമാണുയര്‍ത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications