കോലിയെ 'ചവിട്ടി താഴ്ത്തി' ഗാംഗുലി! ധോണി സെവാഗിനോട് ചെയ്തതും ഇത് തന്നെ-അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനുള്ളില്‍ സംഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.
താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ചും വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള കാരണത്തെക്കുറിച്ചും താരങ്ങളുടെ മരുന്നടിയെക്കുറിച്ചുമെല്ലാം ചേതന്‍ ശര്‍മ ഒളിക്യാമറ കെണിയിലൂടെ വെളിപ്പെടുത്തി.
ഇതില്‍ ഏറ്റവും ചര്‍ച്ചയായത് വിരാട് കോലിയുടെ നായകസ്ഥാനം തെറിക്കാനുള്ള കാരണത്തെക്കുറിച്ചാണ്. ഇന്ത്യയുടെ ഇതിഹാസ താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള കാരണം അന്ന് ബിസിസി ഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയുടെ അനിഷ്ടമാണെന്നാണ് ചേതന്‍ വെളിപ്പെടുത്തിയത്.
രോഹിത് ശര്‍മയെ നായകസ്ഥാനത്തേക്കെത്തിക്കണമെന്ന് നിര്‍ബന്ധമുള്ള ആരും തന്നെയില്ലായിരുന്നു. എന്നാല്‍ ഗാംഗുലിക്ക് കോലിയോടുണ്ടായിരുന്ന അനിഷ്ടമാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി തല്‍സ്ഥാനത്തേക്ക് രോഹിത്തിനെ എത്തിച്ചത്.
കോലിയും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ നായകനുമായ ഗാംഗുലിയും തമ്മില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ശരിക്കും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോലി-ഗാംഗുലി പ്രശ്‌നം ചര്‍ച്ചയാകവെ ധോണി വീരേന്ദര്‍ സെവാഗിനോട് ചെയ്തതും ഇത് തന്നെയാണെന്ന് അഭിപ്രായപ്പെടുകയാണ് സെവാഗ് ഫാന്‍സ്.

അടുത്ത നായകനാവേണ്ടിയിരുന്നത് സെവാഗ്
സീനിയോരിറ്റിയും പ്രകടനവും പരിശോധിക്കുമ്പോള്‍ എംഎസ് ധോണി നായകനാവേണ്ട സമയത്ത് നായകനാവേണ്ടിയിരുന്നത് വീരേന്ദര്‍ സെവാഗാണ്. എന്നാല്‍ സെവാഗിനെ മറികടന്ന് ധോണിയെ ചിലരുടെ താല്‍പര്യങ്ങള്‍ നായകസ്ഥാനത്തേക്കെത്തിക്കുകയായിരുന്നു.
സെവാഗിന്റെ നിലപാടുകള്‍ പലര്‍ക്കും ദഹിക്കുന്നതായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ധീരമായി എപ്പോഴും നില്‍ക്കുന്നവനാണ് സെവാഗ്. നയിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും സെവാഗിനെ തഴഞ്ഞതിന് പിന്നില്‍ ആരുടെയൊക്കെയോ ഇടപെടലുണ്ടെന്നും ആരാധകര്‍ പറയുന്നു.
Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

വിരമിക്കല്‍ മത്സരം നിഷേധിച്ചു
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി, ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി എന്നിവയെല്ലാം നേടിയിട്ടും അദ്ദേഹത്തിന് വിരമിക്കല്‍ മത്സരം പോലും ലഭിച്ചില്ല. ഇതിന് കാരണം ധോണിയാണെന്നും ഒരു പക്ഷം സെവാഗ് ആരാധകര്‍ പറയുന്നു.
ധോണിയുടെ ഒറ്റയാള്‍ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ സെവാഗിനെ കിട്ടിയിരുന്നില്ലും ഇതിന്റെ ചൊരുക്ക് ധോണി പലപ്പോഴും കളത്തിലും പുറത്തും തീര്‍ത്തിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് ധോണി വിരമിക്കല്‍ മത്സരം പോലും സെവാഗിന് നിഷേധിച്ചത്.
കോലിയോട് ഗാംഗുലി ചെയ്തതുപോലെയാണ് സെവാഗിനോട് ധോണിയും ചെയ്തതെന്നും എന്നാല്‍ ധോണിക്കെതിരേ തുറന്ന് പറച്ചിലുകള്‍ നടത്താന്‍ ആര്‍ക്കും ധൈര്യമില്ലെന്നുമെല്ലാം ഒരു പക്ഷം ആരാധകര്‍ പറയുന്നു.

ധോണിക്ക് സീനിയേഴ്‌സിനെ ബഹുമാനമില്ല
തന്നിഷ്ടക്കാരനായിരുന്നു ധോണിയെന്നും സ്വന്തമായി നിലപാടെടുക്കുന്ന സീനിയേഴ്‌സിനെ ധോണിക്ക് ഇഷ്ടമായിരുന്നില്ലെന്നും ആരാധകര്‍ ആരോപിക്കുന്നു. ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് എന്നിവരൊക്കെ സ്വന്തമായി നിലപാടുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ഇവരെ ഒതുക്കാന്‍ എപ്പോഴും ധോണി ശ്രമിച്ചിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
ധോണിക്കെതിരേ പലപ്പോഴും സെവാഗും ഗംഭീറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രശ്‌നങ്ങളൊനന്നും ഇല്ലെന്ന് പറയുമ്പോഴും ധോണിയും സെവാഗും ഗംഭീറുമൊന്നും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്.
Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

സെവാഗിനെ ധോണി ശരിക്കും തഴഞ്ഞോ?
ധോണിയുടെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ ടീമിന്റെ വിജയത്തിനായി അദ്ദേഹം സ്വീകരിച്ച നിലപാടുകളെല്ലാം വളരെ മികച്ചതായിരുന്നു. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോഴും 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമ്പോഴും സെവാഗ് ടീമിലും പ്ലേയിങ് 11ലുമുണ്ടായിരുന്നു.
സെവാഗിന് ഇന്ത്യയുടെ നായകനാവാന്‍ ആഗ്രഹമുണ്ടായിരുന്നത് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ധോണിയുടെ വളര്‍ച്ചയില്‍ സെവാഗ് ഒതുങ്ങിപ്പോവുകയാണ് ചെയ്തത്. 2011ന് ശേഷമുള്ള സെവാഗിന്റെ കണക്കുകള്‍ മോശമായതിനാലാണ് തഴയപ്പെട്ടത്. എന്നാല്‍ ഇത് പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications