
മൈക്കല്‍ ക്ലാര്‍ക്ക്
ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ നായകനും ബാറ്റ്‌സ്മാനുമാണ് മൈക്കല്‍ ക്ലാര്‍ക്ക്. ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ക്ലാര്‍ക്ക്. പരിമിത ഓവറില്‍ ക്ലാര്‍ക്ക് ക്യാപ്റ്റനായി തിളങ്ങിയെങ്കിലും ടെസ്റ്റിലെ കണക്കുകള്‍ അത്ര മികച്ചതല്ല. 2013-14ലെ ആഷസ് ടെസ്റ്റ് സ്വന്തം തട്ടകത്തില്‍ 5-0നാണ് ക്ലാര്‍ക്കും സംഘവും തോറ്റത്.
2013ലാണ് ക്ലാര്‍ക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയത്. നാല് മത്സരത്തിലും ഇന്ത്യയോട് തോറ്റ് മടങ്ങാനായിരുന്നു ഓസീസിന്റെ വിധി. ഇന്ത്യയില്‍ ക്യാപ്റ്റനായി മൂന്ന് ടെസ്റ്റാണ് ക്ലാര്‍ക്ക് കളിച്ചത്. മൂന്നിലും തോല്‍ക്കുകയും ചെയ്തു. ക്യാപ്റ്റനായി ഗംഭീര റെക്കോഡ് സ്വന്തം പേരിലുണ്ടായിട്ടും ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയം പോലും സ്വന്തമാക്കാന്‍ ക്ലാര്‍ക്കിനായില്ലെന്ന് പറയാം.
Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

സ്റ്റീഫന്‍ ഫ്‌ളമിങ്
മുന്‍ ന്യൂസീലന്‍ഡ് നായകനും ഇടം കൈയന്‍ ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളമിങ് ഗംഭീര റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയ താരമാണ്. ഏറെക്കാലം ന്യൂസീലന്‍ഡിനെ നന്നായി നയിക്കാന്‍ ഫ്‌ളമിങ്ങിന് സാധിച്ചെങ്കിലും ഒരു തവണ പോലും ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയില്‍ ടെസ്റ്റ് മത്സരം ജയിക്കാന്‍ ഫ്‌ളമിങ്ങിന് സാധിച്ചിട്ടില്ല.
1999ലാണ് ആദ്യമായി ഫ്‌ളമിങ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരക്കെത്തിയത്. ഈ മത്സരം 1-0ന് ഇന്ത്യ ജയിച്ചു. 2003ലെ പരമ്പര സമനിലയിലാണ് കലാശിച്ചത്. ഇന്ത്യയില്‍ ക്യാപ്റ്റനായി അഞ്ച് ടെസ്റ്റ് മത്സരം കളിച്ച് നാല് സമനിലയും 1 തോല്‍വിയുമാണ് ഫ്‌ളമിങ്ങിന് നേരിടേണ്ടി വന്നത്.
ഇന്ത്യയില്‍ ജയിക്കാനായില്ലെങ്കിലും നാല് സമനില പിടിക്കാന്‍ സാധിച്ചത് തന്നെ ഫ്‌ളമിങ്ങിന് അഭിമാനിക്കാവുന്ന നേട്ടമാണ്. നിര്‍ഭാഗ്യവശാലാണ് ജയം നേടാനാവാതെ പോയത്.

റിക്കി പോണ്ടിങ്
ലോക ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരിലൊരാളാണ് റിക്കി പോണ്ടിങ്. രണ്ട് ഏകദിന ലോകകപ്പടക്കം ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്ത സൂപ്പര്‍ നായകനായ പോണ്ടിങ്ങിന്റെ പേരില്‍ മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്. കളിച്ച ഒട്ടുമിക്ക മൈതാനങ്ങളിലും മികച്ച ബാറ്റിങ് റെക്കോഡ് സൃഷ്ടിക്കാനും പോണ്ടിങ്ങിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ക്യാപ്റ്റനെന്ന നിലയില്‍ ജയിക്കാനുള്ള ഭാഗ്യം പോണ്ടിങ്ങിനുണ്ടായിട്ടില്ല. ഇന്ത്യക്കെതിരേ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡ് പോണ്ടിങ്ങിനുണ്ടെങ്കിലും ഇന്ത്യയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ മുട്ടിടിക്കും.
ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയില്‍ ഏഴ് ടെസ്റ്റ് കളിച്ച പോണ്ടിങ് അഞ്ച് മത്സരത്തില്‍ തോറ്റപ്പോള്‍ രണ്ട് മത്സരത്തില്‍ സമനില പിടിക്കാനായി.


Click it and Unblock the Notifications












