സാറയുമായി വേര്‍പിരിഞ്ഞു! ഗില്‍ രഷ്മിക മന്ദാനയുമായി പ്രണയത്തിലോ? സത്യം ഇതാണ്

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന വിശേഷണം ഇതിനോടകം നേടിയ താരമാണ് ശുബ്മാന്‍ ഗില്‍. സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന ഗില്‍ ലോക ക്രിക്കറ്റിലെ അടുത്ത ഇതിഹാസ തലത്തിലേക്ക് പോലും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും നേടിയ ഗില്‍ തന്റെ പ്രതിഭകാട്ടിയിരുന്നു. പ്രകടനത്തിലെ മികവ് പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും ഗില്‍ മുന്നില്‍ത്തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിനോടകം നിരവധി ആരാധികമാരെ സൃഷ്ടിക്കാനും ഗില്ലിനായി.
ഗോസിപ്പ് കോളങ്ങളില്‍ ഗില്ലിന്റെ പേര് ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായും സെയ്ഫ് അലി ഖാന്റെ മകള്‍ സാറയുമായും ഗില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ സജീവമായിരുന്നു.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഗില്ലിനൊപ്പം ഗോസിപ്പ് കോളത്തിലേക്കെത്തിയിരിക്കുന്നത് യുവ സൂപ്പര്‍ നായിക രഷ്മിക മന്ദാനയാണ്. ഗില്ലും രഷ്മികയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കവെ എന്താണ് ഇതിലെ വസ്തുത.

ഗോസിപ്പുകള്‍ക്ക് കാരണം ഇതാണ്
തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നായികയാണ് രഷ്മിക മന്ദാന. രഷ്മികയും വിജയ് ദേവരകൊണ്ടയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിനിടെ ശുബ്മാന്‍ ഗില്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞതാണ് ഗോസിപ്പിന് കാരണമായി മാറിയത്.
ശുബ്മാനോട് ഇഷ്ട അഭിനേത്രിയാരാണെന്ന് അഭിനേത്രി ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറാനാണ് ഗില്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് രഷ്മിക മന്ദാനയെന്ന് ഗില്‍ പറഞ്ഞു. രഷ്മികയോട് 'ക്രഷ്' ആണെന്നും ഗില്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുകയായിരുന്നു.
എന്നാല്‍ ഇരുവരും തമ്മില്‍ അത്തരമൊരു ബന്ധമില്ലെന്നതാണ് വസ്തുത. ഇരുവരുടെയും പ്രണയ വാര്‍ത്തകള്‍ ഗില്ലിന്റെ അഭിമുഖത്തില്‍ നിന്നുള്ള വാക്കുകളെ വളച്ചൊടിച്ചതാണെന്ന് പറയാം.
Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

റിപ്പോര്‍ട്ടുകള്‍ നിരസരിച്ച് ഗില്‍
രഷ്മികയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. അഭിമുഖത്തില്‍ ചോദ്യത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്നും ഗില്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായതിനാല്‍ത്തന്നെ മാധ്യമങ്ങളുടെ കണ്ണുകള്‍ എപ്പോഴും ഗില്ലിന് പിന്നാലെയുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം പേര് വരുന്നുണ്ടെങ്കിലും ഇതിനെയൊന്നും ഗില്ല് വലിയ കാര്യമായി കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകള്‍ പ്രശ്‌നമല്ലെന്നും ഗില്‍ പറഞ്ഞു.

ഗില്ലിന്റെ പ്രണയിനിയാര്?
ശുബ്മാന്‍ ഗില്ലിന്റെ കാമുകിയാരെന്നത് സംബന്ധിച്ച് പല തരം ഗോസിപ്പുകളുമുണ്ട്. പ്രധാനമായും രണ്ട് പേരെയാണ് ഗില്ലിന്റെ കാമുകിമാരെന്ന് വിശേഷിപ്പിക്കുന്നത്. ഒരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറും മറ്റൊരാള്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനുമാണ്.
ഇതില്‍ സച്ചിന്റെ മകള്‍ സാറയുമായുള്ള പ്രണയ റിപ്പോര്‍ട്ടുകളെ ഗില്‍ തള്ളിയിരുന്നു. ഇത് വസ്തുതയല്ലെന്ന് പറയുമ്പോഴും രണ്ട് പേരും ഒരുമിച്ച് ഡേറ്റിങ് തുടരുന്നുണ്ടെന്നതാണ് സത്യം. മുംബൈയിലെ റെസ്റ്റോറന്റില്‍ വെച്ചുള്ള ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായി മാറിയിരുന്നു.
എന്നാല്‍ സേയ്ഫ് അലി ഖാന്റെ മകള്‍ സാറയുമായുള്ള പ്രണയ വാര്‍ത്തകളെ ഗില്‍ നിഷേധിച്ചിട്ടില്ല. പഞ്ചാബ് ഷോയില്‍ വെച്ച് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാറയുമായുള്ള പ്രണയം തള്ളാതെയാണ് ശുബ്മാന്‍ സംസാരിച്ചത്.
എന്നാല്‍ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്ന് ശുബ്മാന്‍ സൂചനകള്‍ നല്‍കുമ്പോഴും ഡേറ്റിങ്ങില്‍ കൂടുതല്‍ കാണുന്നത് സച്ചിന്റെ മകള്‍ സാറയാണ്. ഇതില്‍ പ്രണയമേത്, സൗഹൃദമേത് എന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications