For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അപ്രതീക്ഷിതമായി ക്യാപ്റ്റനായി! പിന്നീട് നടന്നത് ചരിത്രം- അറിയണം ഈ അഞ്ചുപേരെ

പല സീനിയര്‍ താരങ്ങളെയും മറികടന്ന് നായകസ്ഥാനത്തേക്കെത്തുകയും ക്യാപ്റ്റനെന്ന നിലയില്‍ വലിയ വിജയം നേടുകയും ചെയ്ത ചില താരങ്ങളുണ്ട്

1

മുംബൈ: ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ടീമിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരത്തെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുക. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ സൂപ്പര്‍ താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പലര്‍ക്കും നായകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കാനായിട്ടില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ അതിന്റെ വലിയ ഉദാഹരണം. പ്രകടനം കൊണ്ട് മുന്നിട്ട് നില്‍ക്കാനായില്ലെങ്കിലും ടീമിന്റെ നായകനെന്ന നിലയില്‍ വലിയ നേട്ടത്തിലേക്കെത്തിയവര്‍ ഏറെയാണ്. പല സീനിയര്‍ താരങ്ങളെയും മറികടന്ന് നായകസ്ഥാനത്തേക്കെത്തുകയും ക്യാപ്റ്റനെന്ന നിലയില്‍ വലിയ വിജയം നേടുകയും ചെയ്ത ചില താരങ്ങളുണ്ട്.

ടീം മാനേജ്‌മെന്റ് അപ്രതീക്ഷിതമായി നായകസ്ഥാനം നല്‍കിയപ്പോള്‍ അവരെപ്പോലും അത്ഭുതപ്പെടുത്തുന്ന നായക മികവ് കാട്ടിയ ചില താരങ്ങളുണ്ട്. ലോക ക്രിക്കറ്റില്‍ ഇത്തരത്തില്‍ പ്രതീക്ഷിക്കാത്ത സമയത്ത് നായകനാവുകയും ഗംഭീര റെക്കോഡുകള്‍ നേടിയെടുക്കുകയും ചെയ്ത അഞ്ച് ക്യാപ്റ്റന്മാരെ അറിയാം.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പിതാക്കന്മാരാണ്. എന്നാല്‍ അവര്‍ കന്നി ഏകദിന ലോകകപ്പ് നേടിയത് 2019ലാണ്. ഈ ചരിത്ര നേട്ടത്തിലേക്ക് ടീമിനെ എത്തിച്ച നായകനാണ് ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിന്റെ നായകസ്ഥാനത്തേക്ക് തികച്ചും അപ്രതീക്ഷിതമായി കടന്നുവരികയും വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ ശ്രദ്ധ നേടുകയും ചെയ്ത നായകനാണ് മോര്‍ഗന്‍.

അലസ്റ്റര്‍ കുക്ക് നായകനെന്ന നിലയില്‍ പ്രയാസപ്പെട്ടതോടെയാണ് പകരക്കാരന്റെ റോളില്‍ മോര്‍ഗന്റെ വരവ്. ടി20യിലും ഏകദിനത്തിലും എല്ലാവരും ഭയപ്പെടുന്ന നിരയായി ഇംഗ്ലണ്ടിനെ മാറ്റാന്‍ മോര്‍ഗനായി. ശാന്തനായ നായകനാണ് മോര്‍ഗനെങ്കിലും ടീമിന്റെ ശൈലി മുഴുവന്‍ ആക്രമണോത്സകതയായിരുന്നു. ഇംഗ്ലണ്ടിനെ വലിയ നേട്ടങ്ങളിലേക്കെത്തിച്ചാണ് മോര്‍ഗന്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

മൈക്കല്‍ വോണ്‍

മൈക്കല്‍ വോണ്‍

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണും ഇത്തരത്തില്‍ അപ്രതീക്ഷിതമായി നായകസ്ഥാനത്തേക്കെത്തി വിസ്മയിപ്പിച്ച താരമാണ്. 2003ലെ ലോകകപ്പിന് ശേഷമാണ് വോണിനെ ഇംഗ്ലണ്ട് ക്യാപ്റ്റനാക്കുന്നത്. ആ സമയത്ത് ടെസ്റ്റില്‍ മാത്രം തിളങ്ങിയിരുന്ന വോണിനെ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് നായകനാക്കിയത് സര്‍പ്രൈസ് തീരുമാനമായിരുന്നു.

വോണിന് കീഴില്‍ ഇംഗ്ലണ്ട് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്രധാനമായും ടെസ്റ്റില്‍ ഇംഗ്ലണ്ട് വളരെയധികം മെച്ചപ്പെട്ടു. 2004ല്‍ ന്യൂസീലന്‍ഡിനെയും വെസ്റ്റ് ഇന്‍ഡീസിനെയും വൈറ്റ് വാഷ് ചെയ്ത് ഞെട്ടിച്ചു.

2005ല്‍ ഇംഗ്ലണ്ടിന് ആഷസ് പരമ്പര നേടിക്കൊടുക്കാനും വോണിനായി. 18 വര്‍ഷത്തിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ആഷസ് നേട്ടം. തുടര്‍ച്ചയായി പരിക്കേറ്റതോടെയാണ് അദ്ദേഹത്തിന് നായകസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതും അല്‍പ്പം നേരത്തെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നതും.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് റിക്കി പോണ്ടിങ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും പോണ്ടിങ് അതുല്യ നേട്ടമാണ് സ്വന്തം പേരിലാക്കിയത്. സ്റ്റീവ് വോ പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി ഷെയ്ന്‍ വോണ്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

എന്നല്‍ 2002ല്‍ പോണ്ടിങ്ങിനെ ഓസീസ് ക്യാപ്റ്റനാക്കി. രണ്ട് ലോകകപ്പ് കിരീടവും ഒരു ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഓസീസിന് നേടിക്കൊടുത്തു. 76.14 വിജയ ശരാശരിയുള്ള ക്യാപ്റ്റനായിരുന്നു പോണ്ടിങ്. പോണ്ടിന്റെ മികവില്‍ വിശ്വസിച്ച അന്നത്തെ സെലക്ടര്‍മാര്‍ക്ക് തെറ്റിയില്ലെന്നത് കാലം തെളിയിച്ച സത്യം.

ഗ്രെയിം സ്മിത്ത്

ഗ്രെയിം സ്മിത്ത്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് നായകസ്ഥാനത്തേക്കെത്തിയതും അപ്രതീക്ഷിതമായാണ്. 2003ലെ ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഷോണ്‍ പൊള്ളോക്ക് നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് 22കാരനായ സ്മിത്തിനെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റനാക്കിയത്. പിന്നീട് നടന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.

ദക്ഷിണാഫ്രിക്കയെ എല്ലാവരും ഭയക്കുന്ന നിരയാക്കി മാറ്റാന്‍ സ്മിത്തിനായി. 11 വര്‍ഷത്തെ ക്യാപ്റ്റന്‍സി കരിയറില്‍ പല മികച്ച നേട്ടങ്ങളും ദക്ഷിണാഫ്രിക്കയ്ക്ക് സ്മിത്ത് നേടിക്കൊടുത്തു. 33 ടി20 നയിച്ച് 23ലും ടീമിനെ ജയിപ്പിച്ചു. ക്യാപ്റ്റനായി മാത്രമല്ല ഇടം കൈയന്‍ ഓപ്പണറെന്ന നിലയിലും ഗംഭീര റെക്കോഡിനുടമയാണ് സ്മിത്ത്.

Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

എം എസ് ധോണി

എം എസ് ധോണി

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിയ ധോണി 2011ലെ ഏകദിന ലോകകപ്പും 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ അലമാരയിലെത്തിച്ചു.

രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ നായകനാവാന്‍ യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ആഗ്രഹിച്ചെങ്കിലും ഇന്ത്യ കണ്ടെത്തിയത് ധോണിയെയായിരുന്നു. ഈ തീരുമാനം തെറ്റായില്ലെന്നത് ചരിത്രത്തിലെ കണക്കുകളില്‍ നിന്ന് വ്യക്തം.

Story first published: Friday, February 24, 2023, 10:09 [IST]
Other articles published on Feb 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+