അവനെ ആര്‍ക്കും അടിക്കാം! അധികം ആയുസ്സില്ല- ഇന്ത്യന്‍ സ്പിന്‍ ജോടിക്ക് രൂക്ഷ വിമര്‍ശനം

ഇന്ത്യയുടെ നിലവിലെ സ്റ്റാര്‍ സ്പിന്‍ ജോടികളായ രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം അബ്ദുര്‍ റഹ്മാന്‍. കരിയറിലെ തുടക്കകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ജഡേജ ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളറായി മാറിയിട്ടുണ്ടെങ്കിലും ചഹല്‍ ദയനീയ ബൗളറാണെന്നു അദ്ദേഹം തുറന്നടിച്ചു.
ചരിത്രമെടുത്താല്‍ ഒരുപാട് മഹാന്‍മാരായ സ്പിന്നര്‍മാരെ ലോക ക്രിക്കറ്റിനു സമ്മാനിച്ച രാജ്യമാണ് ഇന്ത്യ. ബിഷന്‍ സിങ് ബേദി, ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ തുടങ്ങിയവരെയെല്ലാം നമുക്കു ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. 956 വിക്കറ്റുകളുമായി ലോകത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ നാലാമതുള്ളയാളാണ് കുംബ്ലെ. ശക്തമായ സ്പിന്‍ സാന്നിധ്യം തന്നെയാണ് 2012 മുതല്‍ ടെസ്റ്റില്‍ ഇന്ത്യ നാട്ടില്‍ അപരാജിത കുതിപ്പ് നടത്താനുള്ള പ്രധാന കാരണം.
ഇപ്പോള്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സ്പിന്‍ ജോടികളായ അശ്വിനും ജഡേജയുമായിരുന്നു. രണ്ടു ഫൈഫറുകളടക്കം 18 വിക്കറ്റുകള്‍ കൊയ്ത ജഡ്ഡു രണ്ടു ടെസ്റ്റുകളിലും പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു. ഇതിനിടെയാണ് ജഡേജയെയും ചഹലിനെയും മുന്‍ പാക് താരം വിമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മോശം സ്പിന്നര്‍മാര്‍
നാദിര്‍ അലി പോഡ്കാസ്‌റ്റെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു അബ്ദുര്‍ റഹ്മാന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെക്കുറിച്ച് സംസാപിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ആരാണ് ഏറ്റവും മോശമെന്നായിരുന്നു ആങ്കറുടെ ചോദ്യം. രാജ്യത്തിനായി കളിക്കുമ്പോള്‍ ഒരു സ്പിന്നറും മോശമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടി.
പക്ഷെ ആങ്കര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ റഹ്മാന്‍ രവീന്ദ്ര ജഡേജയെയും യുസ്വേന്ദ്ര ചഹലിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു. ജഡേജ ഇപ്പോള്‍ ഒരുപാട് മെച്ചപ്പെട്ടുവെങ്കിലും ചഹല്‍ മോശം സ്പിന്നര്‍ ആണെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.
Also Read: യുവിയുടെ ആസ്തി കേട്ടാല്‍ ഞെട്ടരുത്! കാര്‍ കളക്ഷന്‍, വീട് എല്ലാമറിയാം

ജഡ്ഡുവിനെ ധോണി സഹായിച്ചു
കരിയറിന്റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജ വളരെ മോശം ബൗളറായിരുന്നു. പക്ഷെ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി അദ്ദേഹത്തെ കൂടുതല്‍ മികച്ച ബൗളറാക്കി മാറ്റിയെടുത്തു. വളരെ നല്ല രീതില്‍ ജഡേജയെ തയ്യാറാക്കി നിര്‍ത്താന്‍ ധോണിക്കു കഴിഞ്ഞു.ഇതാണ് ഇപ്പോള്‍ അദ്ദേഹത്തെ നമ്പര്‍ വണ്ണാക്കിയിരിക്കുന്നത്.
യുസ്വേന്ദ്ര ചഹല്‍ ദയനീയ ബൗളറാണ്. വളരെ അനായാസം നിങ്ങള്‍ക്കു അദ്ദേഹത്തിനെതിരേ റണ്ണെടുക്കാന്‍ സാധിക്കും. ചഹലിന്റെ ബോളുകള്‍ക്കു യാതൊരു കരുത്തുമില്ല, കൂടാതെ അധികം ബോള്‍ സ്പിന്‍ ചെയ്യിക്കാനും അറിയില്ല.
ദീര്‍ഘകാലത്തേക്കു കളിക്കാന്‍ സാധിക്കുന്നയാളല്ല ചഹലെന്നും അബ്ദുര്‍ റഹ്മാന്‍ വിശദമാക്കി. ഇന്ത്യ, പാകിസ്താന്‍ ടീമുകളെയെുത്താല്‍ ഏറ്റവും മികച്ച സ്പിന്‍ നിരയുള്ളത് പാകിസ്താനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: സച്ചിനു വീരുവും നോ പ്രോബ്ലം, പക്ഷെ ദ്രാവിഡിനെ അക്തര്‍ ഭയന്നു! കാരണമറിയാം

ജഡേജ മിന്നും ഫോമില്‍
രവീന്ദ്ര ജഡേജ ഇന്ത്യക്കായി ഇപ്പോള്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറാണ് അദ്ദേഹം. കൂടാതെ ടെസ്റ്റിലെ ബൗളര്‍മാരില്‍ ജഡേജ ഒമ്പതാം സ്ഥാനത്തുമുണ്ട്.
അതേസമയം, ടി20ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് യുസ്വേന്ദ്ര ചഹല്‍. 75 മല്‍സരങ്ങളില്‍ നിന്നും 91 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ 72 ഏകദിനങ്ങളില്‍ നിന്നും 121 വിക്കറ്റുകളും ചഹല്‍ സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications