ധോണി ഉടന്‍ വിരമിക്കില്ല, കളി നിര്‍ത്തുക അതിനു ശേഷം മാത്രം!! വെളിപ്പെടുത്തി സെലക്ടര്‍
മുംബൈ: ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും കളിക്കേണ്ടെന്നാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നു ധോണിയില്ലാതെയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ടി20 ടീമിനെ തിരഞ്ഞെടുത്തത്.
ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍. ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമിലേക്കു പരിഗണിക്കാതിരുന്നതിനെ കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് ദേശീയ സെലക്ടര്‍.

ധോണി ഉടന്‍ വിരമിക്കില്ല
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിനു ധോണി സമയം നല്‍കുകയാണ് സ്വയം പിന്‍മാറിയതിലൂടെ ചെയ്തിരിക്കുന്നതെന്നു സെലക്ടര്‍ വ്യക്തമാക്കി.
സുരക്ഷിതമായ കൈകളിലാണ് ടീമിന്റെ ഭാവിയെന്നു ഉറപ്പിച്ചു കഴിഞ്ഞ ശേഷം മാത്രമേ താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയുള്ളൂവെന്നു ധോണി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധോണിയെ തഴഞ്ഞിട്ടില്ല
ധോണിയെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുകയാണോയെന്ന ചോദ്യം പോലും അപ്രസക്തമാണ്. ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനു തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടി സമയം നല്‍കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ടീമിനാണ് ധോണി പ്രഥമ പരിഗണന നല്‍കുന്നത്. പുറത്തുള്ളവര്‍ എന്തു തന്നെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാലും അദ്ദേഹം ഇവ ശ്രദ്ധിക്കാറില്ലെന്നും സെലക്ടര്‍ വിശദമാക്കി.

പന്തിന്റെ ബാക്കപ്പ് ആര്?
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പരിക്കേറ്റാല്‍ പകരം ആരെ കളിപ്പിക്കുമെന്നു പോലും ഇന്ത്യക്കു ഉത്തരം ലഭിച്ചിട്ടില്ലെന്നു മുഖ്യ സെലക്ടര്‍ പറഞ്ഞു.
അതുകൊണ്ടാണ് തല്‍ക്കാലം വിരമിക്കല്‍ നീട്ടി വയ്ക്കാന്‍ തയ്യാറാണെന്നു ധോണി സമ്മതിച്ചത്. നിലവിലെ സാഹചര്യത്തില്‍ ധോണിയെ ഒഴിവാക്കേണ്ട കാര്യമില്ല. ഏറ്റവും ഉചിതമായ സമയത്തു മാത്രമേ അദ്ദേഹം ക്രിക്കറ്റ് വിടുകയുള്ളൂവെന്നും സെലക്ടര്‍ അറിയിച്ചു.

ധോണിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല
ഏകദിന ലോകകപ്പിനു ശേഷം തന്റെ ഭാവിയെക്കുറിച്ചു ധോണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു സെലക്ടര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് പകരക്കാരനെ കണ്ടെത്തുന്നതിനു അദ്ദേഹം സമയം അനുവദിച്ചത്. ധോണിക്കു ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല. പന്തിന് പരിക്കേല്‍ക്കുകയോ, മറ്റെന്തെങ്കിലും കാരണത്താല്‍ ടി20 ലോകകപ്പ് നഷ്ടമാവുകയും ചെയ്താല്‍ എന്തു ചെയ്യണമെന്നു കണ്ടെത്തേണ്ടതുണ്ടെന്നും സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications