For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിഭയുള്ള സീനിയേഴ്‌സ്, പക്ഷെ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവില്ല! മൂന്ന് പേരിതാ

ഒരു കാലത്ത് ഇന്ത്യയുടെ സജീവ താരങ്ങളായിരുന്ന പല താരങ്ങള്‍ക്കും ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത തരത്തില്‍ തഴയപ്പെട്ടിരിക്കുകയാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. 2013ന് ശേഷം ഐസിസി ടൂര്‍ണമെന്റില്‍ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്.

പരിമിത ഓവറില്‍ കൂടുതല്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യയുടെ ശ്രമം. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങള്‍ക്കും ടീമിലെ സീറ്റ് നഷ്ടമായി. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ പ്രതിഭയുള്ള യുവാക്കള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണ്.

ഒരു കാലത്ത് ഇന്ത്യയുടെ സജീവ താരങ്ങളായിരുന്ന പല താരങ്ങള്‍ക്കും ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത തരത്തില്‍ തഴയപ്പെട്ടിരിക്കുകയാണ്. വിരമിക്കല്‍ മത്സരം പോലും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഗബ്ബാറാണ് ശിഖര്‍ ധവാന്‍. ഇടം കൈ ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ധവാന്‍ ഐസിസി ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ചിരുന്ന താരങ്ങളിലൊരാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച് തിളങ്ങിയിരുന്ന ധവാന്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിന് പുറത്താണ്.

മെല്ലപ്പോക്ക് ബാറ്റിങ് നടത്തി പവര്‍പ്ലേ നശിപ്പിക്കുന്നുവെന്ന കാരണത്താലാണ് ധവാന്റെ സീറ്റ് തെറിച്ചത്. ഓപ്പണിങ്ങില്‍ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടുന്നതിനാല്‍ ധവാന് ഇനി തിരിച്ചുവരവ് സാധ്യമല്ല. ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടി.

ഇതോടെ ധവാന്റെ തിരിച്ചുവരവ് മോഹവും അവസാനിച്ചു. സമീപകാലത്തായി ഏകദിനത്തില്‍ മാത്രമാണ് ധവാനെ ഇന്ത്യ പരിഗണിച്ചിരുന്നത്. ഏകദിന ലോകകപ്പ് പദ്ധതികളില്‍ ധവാന്‍ ഇല്ലെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയൊരു മടങ്ങിവരവ് ധവാനെ സംബന്ധിച്ച് വളരെ പ്രയാസമാവും.

വിരമിക്കല്‍ മത്സരം പോലും ഇനി ഇന്ത്യന്‍ ടീമില്‍ ധവാന് ലഭിച്ചേക്കില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍.

Also Read: IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ ടെസ്റ്റിലെ വിക്കറ്റ് കീപ്പറായിരുന്നു വൃദ്ധിമാന്‍ സാഹ. ഭേദപ്പെട്ട ബാറ്റ്‌സ്മാനും തകര്‍പ്പന്‍ കീപ്പറുമായിരുന്ന സാഹ വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ പ്രധാന ടെസ്റ്റ് കീപ്പറായിരുന്നു. എന്നാല്‍ പരിമിത ഓവറില്‍ സാഹക്ക് ഇന്ത്യ വലിയ പരിഗണന നല്‍കിയില്ല.

റിഷഭ് പന്തിന്റെ വരവോടെ സാഹയുടെ ടീമിലെ അവസരം കുറഞ്ഞു. റിഷഭ് ഓസ്‌ട്രേലിയയിലെ ടെസ്റ്റ് സെഞ്ച്വറി പ്രകടനത്തോടെ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ കീപ്പറായി റിഷഭ് മാറി.

സാഹയുടെ ബാറ്റിങ് മോശമായതോടെ ഇന്ത്യ കെ എസ് ഭരത്തിനെ ബാക്കപ്പ് കീപ്പറായി വളര്‍ത്തിക്കൊണ്ട് വന്നു. ഇന്ന് ഇന്ത്യയുടെ ടെസ്റ്റിലെ ഒന്നാം നമ്പര്‍ കീപ്പര്‍ റിഷഭും ബാക്കപ്പ് കീപ്പര്‍ കെ എസ് ഭരത്തുമാണ്. ഇപ്പോള്‍ ഇഷാന്‍ കിഷനും ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നു.

ഇപ്പോള്‍ ആഭ്യന്തര മത്സരവും കളിക്കാത്ത സാഹക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരിക കടുപ്പമാവും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി സാഹ കളിക്കുന്നുണ്ട്.

Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഒരു കാലത്ത് ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളായിരുന്നു അജിന്‍ക്യ രഹാനെ. ടെസ്റ്റില്‍ വിരാട് കോലി നായകനായിരിക്കെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു രഹാനെ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു.

ഏറെക്കാലമായി ടെസ്റ്റിലേക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന രഹാനെക്ക് ഇപ്പോള്‍ ടെസ്റ്റിലെ സ്ഥാനവും നഷ്ടമായിരിക്കുകയാണ്. മധ്യനിരയിലേക്ക് ശ്രേയസ് അയ്യരുടെ വരവോടെ രഹാനെക്ക് മടങ്ങിവരവ് കടുപ്പമായിത്തീര്‍ന്നിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചെങ്കിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ രഹാനെക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് നടത്തുക രഹാനെക്ക് സ്വപ്‌നമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Tuesday, January 24, 2023, 10:21 [IST]
Other articles published on Jan 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+