For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019ലെ ലോകകപ്പ് കളിച്ചു, എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടാവില്ല! അഞ്ച് പേര്‍ ഇതാ

2013ന് ശേഷം ഐസിസി ട്രോഫി നേടാനാവാത്ത ഇന്ത്യക്ക് ഇത്തവണ തട്ടകത്തില്‍ നടക്കുന്ന ലോകകപ്പ് അഭിമാന പ്രശ്‌നമാണ്

1

മുംബൈ: ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ആതിഥേയരെന്ന നിലയില്‍ ഫേവറേറ്റുകളായ ഇന്ത്യ ഇത്തവണ ശക്തമായ മുന്നൊരുക്കത്തിലാണ്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇത്തവണ ശക്തമായ താരനിര ഇന്ത്യക്കൊപ്പമുണ്ട്.

ശ്രീലങ്ക, ന്യൂസീലന്‍ഡ് ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് മുന്നില്‍ ഇനി ഓസ്‌ട്രേലിയന്‍ പരമ്പരയാണുള്ളത്. 2013ന് ശേഷം ഐസിസി ട്രോഫി നേടാനാവാത്ത ഇന്ത്യക്ക് ഇത്തവണ തട്ടകത്തില്‍ നടക്കുന്ന ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.

2019ല്‍ ഇംഗ്ലണ്ട് വേദിയായ അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. എന്നാല്‍ അന്നത്തെ ടീമില്‍ നിന്ന് വലിയ മാറ്റം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കിരീട പ്രതീക്ഷയുമേറെ.

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ചിലര്‍ക്ക് ഇത്തവണ ഇന്ത്യന്‍ ടീമില്‍ സീറ്റുണ്ടാവില്ല. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായിരുന്നു ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ഓപ്പണര്‍ രണ്ട് മത്സരത്തില്‍ നിന്ന് 125 റണ്‍സ് നേടിയെങ്കിലും പരിക്കേറ്റ് പിന്മാറേണ്ടി വന്നു. ഇന്ത്യയുടെ ഏകദിനത്തില്‍ രോഹിത് ശര്‍മക്കൊപ്പം മുഖ്യ ഓപ്പണറായി പരിഗണിച്ചിരുന്ന താരമാണ് ശിഖര്‍ ധവാന്‍.

എന്നാല്‍ സമീപകാലത്തായി അദ്ദേഹം ടീമിന് പുറത്താണ്. പവര്‍പ്ലേയിലെ മെല്ലപ്പോക്ക് ബാറ്റിങ്ങും സ്ഥിരതയില്ലായ്മയും ധവാന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് തന്നെ പറയാം.

ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്‍ തിളങ്ങുന്ന സാഹചര്യത്തില്‍ ധവാനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ബാക്കപ്പ് ഓപ്പണര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ഉള്ളതിനാല്‍ ധവാന്റെ സ്ഥാനം പുറത്തായിരിക്കും.

Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ഇന്ത്യയുടെ ത്രീഡയമെന്‍ഷന്‍ താരമെന്ന നിലയില്‍ വാഴ്ത്തപ്പെട്ട ഓള്‍റൗണ്ടറാണ് തമിഴ്‌നാടുകാരനായ വിജയ് ശങ്കര്‍. 2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയ താരമാണ് വിജയ്.

എന്നാല്‍ താരം വലിയ ഫ്‌ളോപ്പായി മാറി. പരിക്കേറ്റ് ലോകകപ്പ് പൂര്‍ത്തിയാക്കാനും സാധിച്ചില്ല. ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ ഒരു ഫോര്‍മാറ്റിലും വിജയ്ക്ക് ഇടമില്ല. ആഭ്യന്തര ക്രിക്കറ്റിലും താരം ഇപ്പോള്‍ വലിയ സജീവമല്ല. അതുകൊണ്ട് തന്നെ ഇത്തവണ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടമുണ്ടാവില്ല.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. ഓപ്പണറായും മധ്യനിരയിലും ഫിനിഷറായുമെല്ലാം തിളങ്ങിയിട്ടുള്ള ദിനേഷ് കാര്‍ത്തിക് 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താരം ഫ്‌ളോപ്പായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്.

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തിയ കാര്‍ത്തിക് 2022ലെ ടി20 ലോകകപ്പിലും ഇന്ത്യക്കായി കളിച്ചു. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്ലാത്തതിനാല്‍ കാര്‍ത്തികും ലോകകപ്പ് ടീമിലുണ്ടാവില്ല.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. സ്വിങ് പേസറായ ഭുവനേശ്വറിന് മികച്ച റെക്കോഡ് അവകാശപ്പെടാനാവും. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പേസര്‍മാരിലൊരാളായിരുന്നു കാര്‍ത്തിക്.

6 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും മികവ് കാട്ടാന്‍ ഭുവിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ പരിക്കേറ്റ് പുറത്തുള്ള ഭുവി സമീപകാലത്തൊന്നും ഇന്ത്യക്കായി കളിച്ചിട്ടില്ല.

നിലവില്‍ ഇന്ത്യക്ക് മികച്ച യുവ പേസ് കൂട്ടുകെട്ടുള്ളതിനാല്‍ ഭുവനേശ്വറിനെ ഇന്ത്യ ഇത്തവണ ലോകകപ്പില്‍ നിന്ന് തഴയാനാണ് സാധ്യത കൂടുതല്‍.

Also Read:2011ല്‍ ലോകകപ്പ് നേടി, പിന്നീട് ഒന്ന് പോലുമില്ല-ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. പരിമിത ഓവറിലെ പ്രകടന കണക്കുകള്‍ അത്ര മികച്ചതല്ലെങ്കിലും റിഷഭ് ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് റിഷഭ് വിശ്രമത്തിലാണ്.

പരിക്ക് ഭേദമാവാന്‍ സമയമെടുക്കുമെന്നതിനാല്‍ ഇന്ത്യക്കൊപ്പം ഇത്തവണ ലോകകപ്പ് കളിക്കാന്‍ റിഷഭ് പന്ത് ഉണ്ടാവാന്‍ സാധ്യതയില്ല. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെ വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, January 25, 2023, 13:07 [IST]
Other articles published on Jan 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+