2021ല്‍ ഇന്ത്യക്കായി അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല, തഴയപ്പെട്ട അഞ്ച് പേരിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ നോക്കിയാല്‍ നിരവധി താരങ്ങളെ പരീക്ഷിച്ചതായി കാണാനാവും. 2021ലെ ടി20 ലോകകപ്പിലെ വമ്പന്‍ തോല്‍വിക്ക് ശേഷമാണ് ഇന്ത്യ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയത്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന് യുവതാരങ്ങളെ അടുത്തറിയാവുന്നതിനാല്‍ത്തന്നെ പല പ്രതിഭകള്‍ക്കും ദേശീയ ടീമിലേക്ക് വിളിയെത്തി. എന്നാല്‍ ഇതിനെ മുതലാക്കാന്‍ സാധിച്ചവര്‍ വളരെ ചുരുക്കം മാത്രം.
ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ച ടീമിനെ കണ്ടെത്താന്‍ ഐപിഎല്ലില്‍ തിളങ്ങിയവരെയടക്കം ഇന്ത്യ ദേശീയ ടീമിലേക്ക് പരിഗണിച്ചിരുന്നു. ഇത്തരത്തില്‍ 2021ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ഇപ്പോള്‍ ടീമിന്റെ ഏഴയലത്തുപോലും അവസരം ലഭിക്കുകയും ചെയ്യാത്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ചേതന്‍ സക്കറിയ
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങുകയും നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗവുമായ ചേതന്‍ സക്കറിയക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു. ഇടം കൈയന്‍ പേസര്‍ക്ക് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിലൂടെയാണ് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചത്. ഒരു ഏകദിനത്തില്‍ നിന്നും രണ്ട് ടി20യില്‍ നിന്നുമായി മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ അതിന് ശേഷം പല പരമ്പരകളും നടന്നെങ്കിലും ഇതുവരെ ചേതന് അവസരം ലഭിച്ചില്ല. പെട്ടെന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതും പ്രയാസം തന്നെയാണെന്ന് പറയാം.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

നിധീഷ് റാണ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിട്ടുള്ള താരമാണ് നിധീഷ് റാണ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഭേദപ്പെട്ട രീതിയില്‍ സ്പിന്നുമെറിയുന്ന താരം ടീമിന്റെ മുതല്‍ക്കൂട്ടാണ്. ശ്രീലങ്കയ്‌ക്കെതിരെയാണ് നിധീഷിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. എന്നാല്‍ മുതലാക്കാനായില്ല. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 22 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ടീമിന് പുറത്തായ താരത്തിന് പിന്നീട് അവസരം ലഭിച്ചിട്ടേയില്ല.

സന്ദീപ് വാര്യര്‍
മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനുവേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്. കെകെആറിനായും കളിച്ചിട്ടുള്ള താരം ശ്രീലങ്കയ്‌ക്കെതിരായാണ് ടി20 കളിച്ചത്. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 23 റണ്‍സാണ് താരം വിട്ടുകൊടുത്തത്. മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിന് ശേഷം സന്ദീപിന് ഒരവസരം പോലും നല്‍കിയിട്ടില്ല. ഇനി സന്ദീപിന് അവസരം ലഭിക്കാനുള്ള സാധ്യതയുമില്ല. കേരളത്തിനായും കളിച്ചിട്ടുള്ള താരമാണ് സന്ദീപ്.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

കൃഷ്ണപ്പ ഗൗതം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികവ് കാട്ടുകയും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ സൂപ്പര്‍താരവുമായ കൃഷ്ണപ്പ ഗൗതവും ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ 8 ഓവറില്‍ 49 റണ്‍സ് വഴങ്ങി 1 വിക്കറ്റും 2 റണ്‍സുമാണ് അദ്ദേഹത്തിന് നേടാനായത്. ഇതിന് ശേഷം ഒരു മത്സരത്തില്‍ പോലും ഗൗതത്തിന് അവസരം ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനുള്ള സാധ്യതയുമില്ല.

ദേവ്ദത്ത് പടിക്കല്‍
ഇന്ത്യക്ക് വളരെയധികം പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ദേവ്ദത്ത് പടിക്കല്‍. ഓപ്പണറെന്ന നിലയില്‍ ഐപിഎല്ലില്‍ തിളങ്ങിയ താരം ടി20യില്‍ അരങ്ങേറ്റം കുറിച്ചത് ശ്രീലങ്കയ്‌ക്കെതിരെയാണ്. 23 പന്തില്‍ 29 റണ്‍സാണ് നേടിയത്. രണ്ടാം മത്സരത്തില്‍ 9 പന്തില്‍ 15 റണ്‍സും നേടി. എന്നാല്‍ ഇതിന് ശേഷം പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പ്രതിഭയുള്ള യുവതാരം തന്നെയാണ് ദേവ്ദത്ത്. എന്നാല്‍ നിലവില്‍ അദ്ദേഹം ടീമിന് പുറത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications