Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ നന്നായി ശ്രദ്ധിക്കണം!, പണി വരുന്നുണ്ട്, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

1

ദുബായ്: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് മുന്നേറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിനും തോല്‍പ്പിച്ചാണ് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യ രണ്ട് മത്സരവും ജയിച്ചെങ്കിലും ടീമെന്ന നിലയില്‍ ഒത്തൊരുമയുള്ള പ്രകടനമെന്ന് നിലവിലെ പ്രകടനത്തെ വിശേഷിപ്പിക്കാനാവില്ല.

ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടുമാണ് ഇന്ത്യയുടെ ജയത്തില്‍ കരുത്തായത്. ഇപ്പോഴത്തെ ടീമിന്റെ പ്രകടനത്തില്‍ ആശങ്ക ഉയര്‍ത്തുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് തന്നെ പറയാം. ടി20 ലോകകപ്പിന് 2 മാസം മാത്രം ദൂരമുള്ളപ്പോള്‍ ഇന്ത്യ ആശങ്കപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് തന്നെ വേണം വിലയിരുത്താന്‍.

1

ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ദീപ് ദാസ്ഗുപ്തയും നിഖില്‍ ചോപ്രയും. ദാസ്ഗുപ്തയും. ഇന്ത്യ ടി20 ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ടതായ ചില കാര്യങ്ങളുണ്ടെന്നാണ് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. ഏഷ്യാ കപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്.

'ഹോങ്കോങ്ങിനെതിരായ മത്സരം ഇന്ത്യക്ക് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കാന്‍ സാധിക്കുന്നതായിരുന്നു. വിരാട് കോലിയും സൂര്യകുമാറും മികച്ച ബാറ്റിങ് കാഴ്ചവെച്ചപ്പോള്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നിരാശപ്പെടുത്തി. ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ടി20 ലോകകപ്പിന് മുന്നോടിയായി മുന്നൊരുക്കം നടത്താന്‍ ഇനി അധികം മത്സരമില്ലെന്നതാണ്. ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ മൂന്ന് മത്സര ടി20 പരമ്പരയുമാണ് നടക്കേണ്ടത്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളെ നന്നയി ഉപയോഗിക്കേണ്ടിയിരിക്കുന്നു'-ദാസ്ഗുപ്ത പറഞ്ഞു.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

2

കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിന് സമീപകാലത്തായി മികവ് കാട്ടാനാവുന്നില്ല. ഇന്ത്യ ടി20 ലോകകപ്പിലും മുഖ്യ ഓപ്പണിങ് കൂട്ടുകെട്ടായി പരിഗണിക്കുന്നത് ഇവരെയാണ്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിലൂടെ ഈ കൂട്ടുകെട്ട് ക്ലിക്കാവേണ്ടതായുണ്ട്. പാകിസ്താനെതിരേ നിരാശപ്പെടുത്തിയത് മറന്നാലും ദുര്‍ബലരായ ഹോങ്കോങ്ങിനെതിരേ നിരാശപ്പെടുത്തിയത് ന്യായീകരിക്കാവുന്ന കാര്യമല്ല.

3

നിഖില്‍ ചോപ്ര ചൂണ്ടിക്കാട്ടിയത് ദിനേഷ് കാര്‍ത്തിക്-റിഷഭ് പന്ത് എന്നിവര്‍ തമ്മില്‍ പ്ലേയിങ് 11 എത്താന്‍ നടത്തുന്ന പോരാട്ടത്തെക്കുറിച്ചാണ്. 'അവസാന മത്സരം നിങ്ങള്‍ നോക്കുക. ദിനേഷ് കാര്‍ത്തികിനും റിഷഭ് പന്തിനും അവസരം ലഭിച്ചു. വിക്കറ്റ് കീപ്പറായി റിഷഭാണ് എത്തിയത്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ട പ്ലേയിങ് 11 കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ മത്സരം അനുവദിക്കുകയാണ് വേണ്ടത്'-നിഖില്‍ പറഞ്ഞു.

T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

4

ടി20 ലോകകപ്പിലേക്ക് ചുരുങ്ങിയ ദൂരം മാത്രമാണുള്ളതെന്നതിനാല്‍ ഇന്ത്യക്ക് ഇനിയും അധികം പരീക്ഷണം നടത്താനാവില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും ഹര്‍ഷല്‍ പട്ടേലിനും മാറി നില്‍ക്കേണ്ടി വന്നാല്‍ പകരമാരൊക്കെയെന്നത് ഇനിയും തീരുമാനം ആകേണ്ടിയിരിക്കുന്നു. സ്പിന്‍ നിരയില്‍ വലിയ ആശയക്കുഴപ്പമില്ല. എന്നാല്‍ ബാക്കപ്പ് ഓപ്പണറായി ഇന്ത്യക്ക് ഇപ്പോഴും ആരെന്നതില്‍ തീരുമാനമില്ല.

5

ഇതിനെല്ലാം ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. എന്നാല്‍ ഇതെല്ലാം തീരുമാനിക്കാന്‍ അധികം സമയം മുന്നിലില്ല. അതുകൊണ്ട് രാഹുല്‍ ദ്രാവിഡെന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഏഷ്യാ കപ്പില്‍ കപ്പടിച്ചാല്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം അതുയര്‍ത്തുമെന്നുറപ്പ്.

Story first published: Thursday, September 1, 2022, 15:45 [IST]
Other articles published on Sep 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+