T20 World Cup: രണ്ട് പേര്‍ തിളങ്ങണം, ഇല്ലെങ്കില്‍ ഇന്ത്യ തകര്‍ന്നടിയും!, മുന്നറിയിപ്പുമായി കനേരിയ

കറാച്ചി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം പതിയെ ഉണരുകയാണ്. ഇതിനോടകം ഒട്ടുമിക്ക ടീമുകളും ടി20 ലോകകപ്പിനായുള്ള ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കരുത്തരായ നിരവധി താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പലര്‍ക്കും ഓസീസ് സാഹചര്യത്തില്‍ മുന്‍പരിചയം ഉള്ളതിനാല്‍ ഇന്ത്യക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്.
എന്നാല്‍ ഏഷ്യാ കപ്പില്‍ വലിയ താരനിരയോടെ പോയി നാണംകെട്ട് തിരിച്ചുവന്നത് ഇന്ത്യയെ ടി20 ലോകകപ്പിലും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ രണ്ട് പേര്‍ക്ക് തിളങ്ങാനാവാത്ത പക്ഷം ഏഷ്യാ കപ്പിലെ തകര്‍ച്ച ടി20 ലോകകപ്പിലും ഇന്ത്യ ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇന്ത്യക്കായി വലിയ സ്‌കോര്‍ നേടാത്ത പക്ഷം തിരിച്ചടി നേരിടുമെന്നാണ് കനേരിയ പറഞ്ഞത്. 'വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തി. അതുകൊണ്ട് തന്നെ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വലിയ സ്‌കോര്‍ നേടി പിന്തുണ നല്‍കേണ്ടതായുണ്ട്. അല്ലാത്ത പക്ഷെ ഏഷ്യാ കപ്പിലെ തകര്‍ച്ച ടി20 ലോകകപ്പിലും ആവര്‍ത്തിക്കപ്പെട്ടും. ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ബാക്കപ്പായി ടീമിലേക്ക് പരിഗണിക്കണമായിരുന്നു. അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാനെതിരേ നെറ്റ്‌സില്‍ പരിശീലനം നടത്തിയാല്‍ ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ അത് സഹായിക്കും'-കനേരിയ പറഞ്ഞു.
T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തോല്‍വികളുടെ കാരണങ്ങളിലൊന്ന് രോഹിത്തിന്റെയും രാഹുലിന്റെയും സ്ഥിരതയില്ലായ്മയാണ്. ഓപ്പണിങ്ങില്‍ രണ്ട് പേര്‍ക്കും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നില്ല. രോഹിത് ശ്രീലങ്കയ്‌ക്കെതിരേയും രാഹുല്‍ അഫ്ഗാനിസ്ഥാനെതിരേയും ഫിഫ്റ്റിയും നേടിയത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും രണ്ട് പേര്‍ക്കും ചെയ്യാനായില്ല. വിരാട് കോലി രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും നേടി കസറിയപ്പോഴും മികച്ച പിന്തുണ ലഭിച്ചില്ല.
മധ്യനിരയില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ഇവരും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. സൂര്യകുമാര്‍ യാദവ് ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് നടത്തിയെങ്കിലും പ്രധാന മത്സരങ്ങളിലെല്ലാം നനഞ്ഞ പടക്കമായിരുന്നു. റിഷഭ് പന്തിന്റെ പ്രകടനവും സമാനമായിരുന്നു. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് തിളങ്ങാനായില്ല. എന്നിട്ടും ടി20 ലോകകപ്പിനുള്ള ടീമില്‍ റിഷഭ് ഇടം പിടിച്ചു.
ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

ഇന്ത്യയുടെ മുഖ്യ പേസര്‍മാര്‍ തിരിച്ചെത്തിയത് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കില്‍ നിന്ന് മുക്തരായി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. കരുത്തുറ്റ ബൗളിങ് നിര ഇന്ത്യക്കുണ്ട്. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. എന്തായാലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് പറയാം.

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications