ഈ പ്രായത്തിലും അവസരമില്ലെങ്കില്‍ അത് അനീതി, ഇന്ത്യന്‍ താരത്തിനായി കനേരിയ രംഗത്ത്

കറാച്ചി: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ വിശ്വസ്തന്മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലിലൂടെ പ്രതിഭ കാട്ടി വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ സൂര്യകുമാര്‍ ഇന്ന് ടീമിന്റെ മധ്യനിരയുടെ നട്ടെല്ലാണ്. അനായാസമായി ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരം ഫീല്‍ഡ് നിയന്ത്രണമില്ലാത്ത ഓവറുകളിലും റണ്ണടിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഏത് തരം ഷോട്ട് കളിക്കാനും കെല്‍പ്പുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് അദ്ദേഹം.
ഏഴ് ഏകദിനത്തില്‍ നിന്ന് 267 റണ്‍സും 14 ടി20യില്‍ നിന്ന് 351 റണ്‍സുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 31കാരനായ താരം ഐപിഎല്ലില്‍ തിളങ്ങാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും 2021ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഇപ്പോഴിതാ സൂര്യകുമാറിന്റെ അരങ്ങേറ്റം വളരെ വൈകിപ്പോയെന്നും ഇന്ത്യ അവനെ നേരത്തെ പരിഗണിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

ശ്രേയസ് അയ്യരെക്കാളും പക്വതയുള്ള താരമാണ് സൂര്യകുമാറെന്നും പ്ലേയിങ് 11 സ്ഥിരം അവസരം ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'റിപ്പോര്‍ട്ടുകളെല്ലാം പറയുന്നത് സൂര്യകുമാര്‍ യാദവിനെക്കാള്‍ രാഹുല്‍ ദ്രാവിഡ് വിശ്വസിക്കുന്നത് ശ്രേയസ് അയ്യരെയാണെന്നാണ്. എന്നാല്‍ ദ്രാവിഡിന്റെ ഈ ചിന്തയോട് എനിക്ക് വിയോജിപ്പുണ്ട്. ഈ പ്രായത്തിലും ആവിശ്യത്തിന് അവസരം നല്‍കിയില്ലെങ്കില്‍ അവനോട് ചെയ്യുന്ന അനീതിയാവും അത്. ശ്രേയസ് അയ്യര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ'- കനേരിയ പറഞ്ഞു.
ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ പരിഗണന ശ്രേയസ് അയ്യര്‍ക്കാണ് നല്‍കുന്നത്. എന്നാല്‍ പരിമിത ഓവറില്‍ കൂടുതല്‍ പരിഗണന സൂര്യകുമാര്‍ യാദവിനാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ നാലാം നമ്പറില്‍ വിശ്വാസം അര്‍പ്പിക്കുക സൂര്യയിലാവും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സൂര്യയുടെ പ്രകടനം ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ നിര്‍ണ്ണായകമായിരിക്കും എന്നതില്‍ സംശയമില്ല.
മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങിയ സൂര്യകുമാറിനെ ഇന്ത്യ ഏകദിനത്തിലും നാലാം നമ്പര്‍ താരമായാണ് പരിഗണിക്കുന്നത്. യുവരാജ് സിങ്ങിന് ശേഷം ഇന്ത്യ നിരവധി താരങ്ങളെ നാലാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും ഒരാളെയും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. എന്നാല്‍ വലിയ കാത്തിരിപ്പിനൊടുവിലാണ് സൂര്യയെപ്പോലൊരു താരത്തെ ഇന്ത്യക്ക് ലഭിച്ചത്. ഇത്തവണത്തെ ലോകകപ്പിലെ സൂര്യയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലും നിര്‍ണ്ണായകമാവും.

അവസാന ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ത്തും നിരാശപ്പെടുത്തിയപ്പോഴും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നു. പരിക്കിനെത്തുടര്‍ന്ന് എല്ലാ മത്സരങ്ങളും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുമില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പ് നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കാരണം 2021ലെ ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്.
വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

എന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം മോശം ഫോമിലുള്ളതിനാല്‍ ഇന്ത്യക്ക് മുന്നില്‍ ആശങ്കകളേറെ. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ഇന്ത്യക്ക് ഇത്തവണ കപ്പിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications