Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: കൗറിന്‍റെ ഫിഫ്റ്റിയും രേണുകയുടെ മാജിക്കും വിഫലം- ജയിച്ച കളി കൈവിട്ട് ഇന്ത്യ!

എജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത്തവണ ആദ്യമായി മല്‍സര ഇനമായി ഉള്‍പ്പെടുത്തപ്പെട്ട വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടക്കം പാളി. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ കരുത്തരായ ഒാസ്‌ട്രേലിയയോടു ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യ പരാജയത്തിലേക്കു വീണത്.

മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഓസീസ് കൈക്കലാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് ഈ പരാജയം ഏറെ നിരാശപ്പെടുത്തുന്നതാണ്. കാരണം കളിയുടെ 10 ഓവര്‍ വരെയും മല്‍സരം ഇന്ത്യയുടെ വരുതിയിലായിരുന്നു. പക്ഷെ അടുത്ത 10 ഓവറില്‍ ഓസീസ് ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

1

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഹര്‍മന്‍പ്രീത് മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിനു 154 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
52 റണ്‍സെടുത്ത കൗറാണ് ഇന്ത്യയെ പൊരുതാവുന്ന ടോട്ടിലെലത്തിച്ചത്. 34 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. താരം 33 ബോളില്‍ നിന്നും ഒമ്പതു ബൗണ്ടറികളോടെ 48 റണ്‍സെടുത്തു. സ്മൃതി മന്ദാനയാണ് (24) 20ന് മുകളില്‍ നേടിയ മറ്റൊരു താരം.

2

മറുപടിയില്‍ ഇന്ത്യ ഉജ്ജ്വല ബൗളിങായിരുന്നു തുടക്കത്തില്‍ കാഴ്ചവച്ചത്. ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍നിര പതറി. അപകടകാരിയായ ഇയാന്‍ ഹീലിയെ രണ്ടാമത്തെ ബോളില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇന്ത്യ പുറത്താക്കി. രേണുക സിങിനായിരുന്നു വിക്കറ്റ്.
മൂന്നാമത്തെ ഓവറില്‍ ആദ്യത്തെയും അഞ്ചാമത്തെയും ബോളുകളില്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്, ബെത്ത് മൂണി എന്നിവരെയും രേണുക മടക്കിയതോടെ ഓസീസ മൂന്നിന് 21. ടഹ്ലിയ മഗ്രാത്ത്, റേച്ചല്‍ ഹെയ്ന്‍സ് എന്നിവരും എട്ടാം ഓവര്‍ കഴിയുമ്പോഴേക്കും ക്രീസ് വിട്ടു. ഓസീസ് ഇതോടെ അഞ്ചിനു 49ലേക്കു കൂപ്പുകുത്തി. ഇന്ത്യ അനായാസം ജയിക്കുമെന്ന് കരുതിയ നിമിഷമായിരുന്നു ഇത്.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

3

ആറാം വിക്കറ്റില്‍ ആഷ്‌ലി ഗാര്‍ഡ്‌നറും ഗ്രീസ് ഹാരിസും ചേര്‍ന്നുള്ള സെഞ്ച്വറി കൂട്ടുകെട്ട് ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 51 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഗ്രേസിന്റെ അഗ്രസീവ് ബാറ്റിങ് ഇന്ത്യയുടെ താളം തെറ്റിക്കുകയായിരുന്നു. 20 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 37 റണ്‍സ് അടിച്ചെടുത്താണ് ഗ്രീസ് പുറത്തായത്.

വിക്കറ്റ് കീപ്പിങില്‍ ദ്രാവിഡ് മിടുക്കനോ? വമ്പന്‍ വീക്ക്‌നെസുണ്ടായിരുന്നു!

ടീം സ്‌കോര്‍ 100ല്‍ വച്ച് ഗ്രീസ് പുറത്തായ ശേഷം പിന്നാലെ ജെസ്സ് ജൊനാസനെയും ഇന്ത്യ മടക്കിയെങ്കിലും ആഷ്‌ലി തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 19 ഓവറില്‍ ഏഴു വിക്കറ്റിനു ഓസീസ് വിജയറണ്‍സ് കുറിക്കുകയായിരുന്നു. 35 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെ 52 റണ്‍സോടെ ഗാര്‍ഡ്‌നര്‍ ടീമിന്റെ ടോപ്‌സ്‌കോററായി. രേണുക നാലു വിക്കറ്റുകള്‍ പിഴുതെങ്കിലും ഈ പ്രകടനത്തിനു ടീമിനു വിജയം നേടിക്കൊടുക്കാനായില്ല.

Story first published: Friday, July 29, 2022, 19:02 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+