എല്ലാവര്‍ക്കും മോശം സമയമുണ്ട്! രാഹുലിനെ പിന്തുണക്കണം, അവസരം നല്‍കണം- ഗംഭീര്‍

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനം കേള്‍ക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. വിരാട് കോലിയോടും രോഹിത് ശര്‍മയോടുമൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്ന കളിക്കാരനാണ് അദ്ദേഹം.
എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന രാഹുലിനെ പുറത്താക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്. ടെസ്റ്റില്‍ ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തി ഇന്ത്യ രാഹുലിനെ കളിപ്പിച്ച രണ്ട് മത്സരത്തിലും താരം ഫ്‌ളോപ്പായിരുന്നു.
ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇന്ത്യ നീക്കിയ രാഹുല്‍ ഇപ്പോഴും ടീമില്‍ തുടരുന്നുണ്ട്. എന്നാല്‍ മൂന്നും നാലും ടെസ്റ്റില്‍ പ്ലേയിങ് 11ലേക്ക് രാഹുല്‍ പരിഗണിക്കപ്പെട്ടേക്കില്ല. രാഹുലിനെ ഇന്ത്യ പുറത്താക്കണമെന്ന ആവിശ്യം ശക്തമായി ഉയരവെ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍.
മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍ നിലവില്‍ കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമിന്റെ ഉപദേശകനാണ്. അതുകൊണ്ട് ഗംഭീര്‍ രാഹുലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതിനെതിരേ വലിയ പരിഹാസമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവര്‍ വിമര്‍ശിക്കുന്നു
അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരാണ് കെ എല്‍ രാഹുലിനെ വിമര്‍ശിക്കുന്നത്. ക്രിക്കറ്റ് എളുപ്പമുള്ള കളിയല്ല. മികച്ചൊരു താരം ഫോം ഔട്ടായാല്‍ അവനെ പിന്തുണച്ച് ഫോമിലേക്കെത്തിക്കുകയാണ് വേണ്ടത്.
തുടക്കം മുതല്‍ കരിയറിന്റെ അവസാനം വരെ സ്ഥിരതയോടെ റണ്‍സടിച്ച ആരുമില്ല. എല്ലാവരും ഈ പ്രതിസന്ധിയിലൂടെ കടന്ന് പോയവരാണ്. അതുകൊണ്ട് തന്നെ പ്രതിഭയെ അംഗീകരിക്കുകയും പിന്തുണക്കുകയും വേണം-ഗംഭീര്‍ പറഞ്ഞു.
Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

രോഹിത് ശര്‍മയുടെ തുടക്കം നോക്കുക
കെ എല്‍ രാഹുലിന്റെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ രോഹിത് ശര്‍മയുടെ കണക്കുകളാണ് ഗംഭീര്‍ നിരത്തിയത്. 'രോഹിത് ശര്‍മയുടെ കരിയര്‍ നോക്കുക. തുടക്കത്തിലേ അവന്‍ എങ്ങനെയാണ് കളിച്ചിരുന്നത്. ഇപ്പോള്‍ നോക്കുക. വളരെയധികം മാറ്റം വന്നിരിക്കുന്നു.
പരമ്പരയുടെ ഇടക്ക് വെച്ച് ഒരു താരത്തെ ഇങ്ങനെ പറയരുത്. ഇന്ത്യ 2-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ആര് റണ്‍സ് നേടും നേടില്ല എന്നതൊക്കെ കൃത്യമായി ടീം മാനേജ്‌മെന്റിനറിയാം. മുന്‍ താരങ്ങളും മാധ്യമങ്ങളും ആ ജോലി ചെയ്യേണ്ട. രാഹുലിനെ എല്ലാവരും പിന്തുണക്കണം. കാരണം അവന്റെ പ്രതിഭ എത്രത്തോളമെന്ന് എല്ലാവര്‍ക്കുമറിയാം'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

47 ടെസ്റ്റ് കളിച്ചിട്ടും മികവ് കാട്ടിയില്ല
58 ടെസ്റ്റ് കളിച്ചാണ് ഗൗതം ഗംഭീര്‍ വിരമിച്ചത്. രാഹുല്‍ 47 ടെസ്റ്റ് കളിച്ചിട്ടും ഇപ്പോഴും യുവതാരമെന്നാണ് പറയുന്നത്. ഇതിന്റെ യുക്തി മനസിലാവുന്നില്ല. ഐപിഎല്‍ 2023ന് മുമ്പ് രാഹുലിനെ ഫോമിലേക്കെത്തിക്കാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. ലഖ്‌നൗവിന്റെ ഉപദേശകനെന്ന നിലയില്‍ ഗംഭീര്‍ നന്നായി പണിയെടുക്കുന്നുണ്ടെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
ധോണിയേയും കോലിയേയും വിമര്‍ശിക്കുമ്പോള്‍ ഗംഭീര്‍ ഈ മര്യാദകളൊന്നും കാട്ടാറില്ലെന്നും രാഹുലിനോടുള്ള സ്‌നേഹത്തിന് പിന്നില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. രാഹുലിനെ ഇനിയും കളിപ്പിക്കുന്നത് ശുബ്മാനെപ്പോലെയുള്ള പ്രതിഭകളോട് കാട്ടുന്ന അനീതിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

രാഹുല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ
കെ എല്‍ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇനിയും അവസരം നല്‍കാതെ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് രാഹുല്‍ മടങ്ങിയെത്തണമെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും രാഹുലിന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ഇതിനെതിരേയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications