Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണ്ണം നേടും, ഓസീസിനെ വീഴ്ത്തും!, മൂന്ന് കാരണങ്ങളിതാ

1

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശക്കാഴ്ചകളിലേക്ക് കായിക ലോകം മിഴി തുറക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. 28നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നായുള്ള 5054 താരങ്ങളാണ് വിവിധ ഇനങ്ങളിലായി മാറ്റുരക്കുന്നത്. ആഗസ്റ്റ് 9ന് അവസാനിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച താരങ്ങളുടെ സംഘമായാണ് ഇന്ത്യ പോകുന്നത്. മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്.

ഇത്തവണ ഇന്ത്യക്ക് സ്വര്‍ണ്ണ പ്രതീക്ഷ നല്‍കുന്ന ഇനമാണ് ഹോക്കി. കരുത്തുറ്റ താരങ്ങളുമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് മന്‍പ്രീത് സിങ്ങാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ സ്വര്‍ണ്ണം നേടാന്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിട്ടില്ല. എന്നാല്‍ ഇത്തവണ സുവര്‍ണ്ണ മെഡല്‍ പ്രതീക്ഷ സജീവമാണ്. മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മികച്ച മുന്നൊരുക്കം നടത്താന്‍ സാധിച്ചു

മികച്ച മുന്നൊരുക്കം നടത്താന്‍ സാധിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്നില്‍ക്കണ്ട് ഇതിനോടകം മികച്ച മുന്നൊരുക്കം നടത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. വളരെ നേരത്തെ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായ ലക്ഷ്യത്തോടെ മുന്നൊരുക്കം നടത്താനുമായി. ആറ് തവണ സ്വര്‍ണ്ണം നേടിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ ഭയക്കേണ്ടത്. ഇത്തവണ ഓസ്‌ട്രേലിയയുടെ തന്ത്രങ്ങളെ വീഴ്ത്താനുള്ള മികച്ച മുന്നൊരുക്കം നടത്താന്‍ ഇന്ത്യന്‍ ടീമിന് സമയം ലഭിച്ചിട്ടുണ്ടെന്നത് സ്വര്‍ണ്ണ മെഡല്‍ സാധ്യത ഉയര്‍ത്തുന്നു

ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം

ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം

സമീപകാലത്തെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. മുന്‍ ചരിത്രം വിലയിരുത്തിയാല്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷകളേറെ. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം രണ്ട് വെള്ളിയാണ് ഇതുവരെ നേടിയത്. 2010, 2014ലുമായിരുന്നു ഇത്. അവസാന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനക്കാരായിരുന്നു. സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യയുടെ പുരുഷ ടീം ഇത്തവണ മെഡല്‍ പ്രതീക്ഷ സജീവമാക്കുന്നു. ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയതിന്റ ആത്മവിശ്വാസം ഇന്ത്യയെ വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുണക്കുമെന്നുറപ്പ്.

അനുഭവസമ്പന്നരുടെ നിര

അനുഭവസമ്പന്നരുടെ നിര

ഇന്ത്യന്‍ ഹോക്കി ടീമില്‍ അനുഭവസമ്പന്നരായ നിരവധി താരങ്ങളുണ്ടെന്നത് ടീമിന്റെ കരുത്തുയര്‍ത്തുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ഇത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്തിയ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ സാന്നിധ്യം ടീമിന്റെ കരുത്താണ്. പൂള്‍ ബിയില്‍ ഇംഗ്ലണ്ട്, കാനഡ, വെയില്‍സ്, ഘാന എന്നിവരോടൊപ്പമുള്ള ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ജൂലൈ 31ന് ഘാനക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, കൃഷന്‍ ബഹദൂര്‍ പഥക്. ഡിഫന്‍ഡര്‍മാര്‍: വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ഹര്‍മന്‍പ്രീത് സിങ് (വൈസ് ക്യാപ്റ്റന്‍), അമിത് രോഹിദാസ്, ജുഗ്രാജ് സിങ്, ജര്‍മന്‍പ്രീത് സിംഗ്. മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), ഹാര്‍ദിക് സിങ്, വിവേക് ??സാഗര്‍ പ്രസാദ്, ഷംഷേര്‍ സിംഗ്, ആകാശ്ദീപ് സിങ്, നീലകണ്ഠ ശര്‍മ്മ ഫോര്‍വേഡുകള്‍: മന്‍ദീപ് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, അഭിഷേക്.

Story first published: Tuesday, July 26, 2022, 17:29 [IST]
Other articles published on Jul 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+