Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Commonwealth Games 2022: പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും, ബാഡ്മിന്റണില്‍ വലിയ പ്രതീക്ഷ

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശ കാഴ്ചകള്‍ ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന ചടങ്ങുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ വിവിധ പരിപാടികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് വൈകീട്ട് 11.30 ഓടെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നായി 5054ഓളം താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. 280ഓളം മത്സരങ്ങളിലാണ് താരങ്ങള്‍ മാറ്റുരക്കുന്നത്.

1

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുക വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവാകും. നീരജ് ചോപ്രയെയാണ് ഇന്ത്യയുടെ പതാകവാഹകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കോണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് പകാരം പതാകയേന്താന്‍ സിന്ധുവിനെ തിരഞ്ഞെടുത്തത്.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

2

2018ലെ ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയുടെ പതാകയേന്തിയത് സിന്ധുവായിരുന്നു. ഭാരോദ്വഹന താരം മീരാബായ് ചാനു, ബോക്‌സര്‍ ലവ്‌ലിന ബൊര്‍ഗൊഹെയ്ന്‍ എന്നിവരെയെല്ലാം മറികടന്നാണ് സിന്ധു ഇന്ത്യയുടെ പതാകയേന്തുന്നത്. രണ്ട് തവണ ഇന്ത്യക്ക് ഒളിംപിക്‌സ് മെഡല്‍ സമ്മാനിച്ച താരമെന്ന നിലയില്‍ സിന്ധുവിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.

3

ഇന്ന് ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍. നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ നാളെ ഓസ്‌ട്രേലിയയെ നേരിടും. ഹോക്കി ടീമിന്റെ എതിരാളികള്‍ ഘാനയാണ്. ടേബിള്‍ ടെന്നിസിലും ഇന്ത്യക്ക് മത്സരമുണ്ട്. ബാഡ്മിന്റണില്‍ ഇത്തവണയും ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയാണ്. പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ജയിച്ച് മിന്നും ഫോമിലുള്ളതിനാല്‍ കോമണ്‍വെല്‍ത്തിലും നേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ലക്ഷ്യ സെന്നിലും മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ ഓപ്പണില്‍ ചാമ്പ്യനായ താരം ജര്‍മന്‍ ഓപ്പണിന്റെ ഫൈനലിലും കളിച്ചു.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

4

215 പേരുള്‍പ്പെട്ട സംഘത്തെയാണ് ഇത്തവണ ഗെയിംസിനായി ഇന്ത്യ അയച്ചിരിക്കുന്നത്. ഹോക്കി വിട്ട് ക്രിക്കറ്റിലേക്കു വന്ന ഉത്തപ്പ! കാരണം വെളിപ്പെടുത്തി വെടിക്കെട്ട് ബാറ്റര്‍ ആഗസ്റ്റ് എട്ടു വരെ നീളുന്ന ഗെയിംസില്‍ മെഡല്‍ക്കൊയ്ത്ത് നടത്തി മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. 2018ല്‍ ഗോള്‍ഡ്കോസ്റ്റില്‍ നടന്ന അവസാനത്തെ ഗെയിംസില്‍ ഇന്ത്യക്കു ലഭിച്ചത് 66 മെഡലുകളായിരുന്നു. ഇത്തവണ 75-80 മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Story first published: Thursday, July 28, 2022, 7:59 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+