Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Commonwealth Games: ആവേശ കാഴ്ചകള്‍ക്ക് നാളെ തുടക്കം, ഉദ്ഘാടന ചടങ്ങ് ഗംഭീരം, എല്ലാമറിയാം

1

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശകാഴ്ചകളിലേക്ക് നാളെ കായിക ലോകം മിഴി തുറക്കുന്നു. ബ്രിമ്മിങ്ഹാം വേദിയാവുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് കായിക ലോകം. 28ന് ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. സോണി ചാനലുകളില്‍ ഉദ്ഘാടന ചടങ്ങുകളും മത്സരങ്ങളും തത്സമയം കാണാനാവും. 29നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

72 രാജ്യങ്ങളില്‍ നിന്നായി 5054ഓളം താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. 280ഓളം മത്സരങ്ങളിലാണ് താരങ്ങള്‍ മാറ്റുരക്കുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി ദി ഡിസ്‌ട്രോയേഴ്‌സ് ബാന്റിന്റെ മ്യൂസിക്കല്‍ പരിപാടിയാണ് പ്രധാന ആകര്‍ഷണീയത്. ഡിജെ ജോണ്‍ ഡാല്‍സിയലും പരിപാടിക്കുണ്ടാവും. 30000ത്തോളം ആരാധകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് നടത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

1

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീമും കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങുന്നത്. 2010ലെ 101 മെഡലുകളുടെ റെക്കോഡ് തിരുത്താനുറച്ചാവും ഇന്ത്യന്‍ സംഘമിറങ്ങുക. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയും ജാവലിങ് ത്രോയിലെ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഇന്ത്യയുടെ പതാക വാഹകനായി നീരജ് ചോപ്രയെയാണ് തീരുമാനിച്ചത്. എന്നാല്‍ നീരജിന്റെ അഭാവത്തില്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവാകും ഇന്ത്യയുടെ പതാകയേന്തുക.

കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

2

ഇന്ത്യയുടെ ടീമില്‍ 215 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 111 പുരുഷന്മാരും 104 വനിതകളുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 16 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്. ബാസ്‌ക്കറ്റ് ബോള്‍,ബീച്ച് വോളിബോള്‍, നെറ്റ്‌ബോള്‍, റഗ്ബി സെവന്‍സ് എന്നിവയിലൊന്നും ഇന്ത്യ പങ്കെടുക്കുന്നില്ല. ഇത്തവണ ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റ് ടീം കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ട്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ തരുന്ന ഇനമാണിത്.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

3

ഇന്ത്യക്ക് ആദ്യ ദിനം തന്നെ നിരവധി മത്സരങ്ങളുണ്ട്. 29ന് വൈകീട്ട് 6.30ന് ടേബിള്‍ ടെന്നിസില്‍ മനിക ബത്ര ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്. 7.30ന് നടക്കുന്ന നീന്തലില്‍ സാജല്‍ പ്രകാശുമിറങ്ങും. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും പാകിസ്താന്‍ ടീമും തമ്മിലുള്ള മത്സരം എട്ട് മണിക്കാണ് ആരംഭിക്കുന്നത്. പുരുഷന്മാരുടെ ബോക്‌സിങ്ങില്‍ ആശിഷ് ചൗധരിയും ശിവം ധാപ്പയും ഇറങ്ങും. ഹോക്കിയില്‍ ഇന്ത്യ - ഘാന മത്സരവുമുണ്ടാവും.

4

ഗെയിംസിന്റെ ചരിത്രത്തില്‍ 503 മെഡലുകള്‍ നേടിയ ഇന്ത്യക്ക് ഇത്തവണയും വലിയ പ്രതീക്ഷകള്‍. ഷൂട്ടിങ്ങാണ് ഇന്ത്യ മെഡല്‍ വാരുന്ന ഇനം. ഇതുവരെ 135 മെഡലുകള്‍ ഈ ഇനത്തില്‍ ഇന്ത്യ സ്വന്തമാക്കി. ഭാരോദ്വഹനത്തില്‍ 125 മെഡലും ഗുസ്തിയില്‍ 102 മെഡലുകളുമാണ് ഇന്ത്യ നേടിയത്. ഒരു തവണ മാത്രമാണ് ഇന്ത്യക്ക് 100 മെഡലുകളിലധികം നേടാനായത്.

Story first published: Wednesday, July 27, 2022, 14:24 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+