Commonwealth Games: 'ഇവര്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷ', അഞ്ച് സൂപ്പര്‍ താരങ്ങളെക്കുറിച്ചറിയാം

കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരിതെളിയാന്‍ ഇനി വെറും മൂന്ന് നാള്‍ മാത്രം. 72 രാജ്യങ്ങള്‍ മാറ്റുരക്കുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വാനോളം പ്രതീക്ഷകളുമായാണ് ഇത്തവണ ഇറങ്ങുന്നത്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ 101 മെഡലുകളുടെ റെക്കോഡിനെ ഇത്തവണ തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗെയിംസിന്റെ ചരിത്രത്തില്‍ 503 മെഡലുകള്‍ നേടിയ ഇന്ത്യക്ക് ഇത്തവണയും വലിയ പ്രതീക്ഷകള്‍. ഷൂട്ടിങ്ങാണ് ഇന്ത്യ മെഡല്‍ വാരുന്ന ഇനം. ഇതുവരെ 135 മെഡലുകള്‍ ഈ ഇനത്തില്‍ ഇന്ത്യ സ്വന്തമാക്കി.
ഭാരോദ്വഹനത്തില്‍ 125 മെഡലും ഗുസ്തിയില്‍ 102 മെഡലുകളുമാണ് ഇന്ത്യ നേടിയത്. ഒരു തവണ മാത്രമാണ് ഇന്ത്യക്ക് 100 മെഡലുകളിലധികം നേടാനായത്. ഇത്തവണ ഈ ചരിത്രം ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. ഇത്തവണ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ നിരവധിയാണ്. ഇതില്‍ ഇന്ത്യക്ക് ഉറച്ച സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ചില താരങ്ങളുമുണ്ട്. ഈ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

നീരജ് ചോപ്ര
ഇന്ത്യക്ക് സുവര്‍ണ്ണ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് നീരജ് ചോപ്ര. ജാവലിങ് ത്രോയില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയെത്തുന്ന നീരജ് ഉറപ്പായും ഇന്ത്യക്ക് മെഡല്‍ നേടിത്തരാന്‍ കെല്‍പ്പുള്ളവനാണ്. ഇത് സ്വര്‍ണ്ണമാവുമോ എന്നതാണ് മാത്രമാണ് അറിയേണ്ടത്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ച താരമാണ് നീരജ്.
ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, സൗത്ത് ഏഷ്യന്‍ ഗെയിംസ്, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം സ്വര്‍ണ്ണ മെഡല്‍ നേടാന്‍ 24കാരനായ നീരജിന് സാധിച്ചിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അദ്ദേഹം നേടിയിട്ടുണ്ട്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ നീരജ് ഇത്തവണയും സ്വര്‍ണ്ണ നേട്ടം ഉറപ്പിച്ചാണിറങ്ങുന്നത്.

മീരാഭായ് ചാനു
ഇന്ത്യയുടെ മറ്റൊരു ഉറച്ച മെഡല്‍ പ്രതീക്ഷയാണ് മീരാഭായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് മീരാഭായ് നല്‍കുന്നത്. 2020ലെ ഒളിംപിക്‌സില്‍ 49കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ താരത്തിനായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡലുകളും മീരാഭായ്ക്ക് അവകാശപ്പെടാം. 2014ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ വെള്ളിയും 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടാന്‍ താരത്തിനായി. 49 കിലോഗ്രാം വിഭാഗത്തില്‍ 207 കിലോയാണ് താരത്തിന്റെ ബെസ്റ്റ്. നൈജീരയയുടെ സ്റ്റില്ല കിങ്സ്ലിയാണ് മീരാഭായിയുടെ പ്രധാന എതിരാളി. 168 കിലോഗ്രാമാണ് താരത്തിന്റെ ബെസ്റ്റ്.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

പി വി സിന്ധു
ഇന്ത്യയുടെ ബാഡ്മിന്റണിലെ ഉറച്ച മെഡലാണ് പിവി സിന്ധു. ഇക്കഴിഞ്ഞ സിംഗപ്പൂര്‍ ഓപ്പണില്‍ ചാമ്പ്യയായ സിന്ധു മിന്നും ഫോമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കെത്തുന്നത്. സിംഗപ്പൂര്‍ ഓപ്പണില്‍ ചൈനയുടെ സീ യി യാങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം നേടിയത്. ഈ വര്‍ഷം മൂന്ന് മെഡലുകള്‍ നേടാന്‍ സിന്ധുവിനായത് സുവര്‍ണ്ണ പ്രതീക്ഷ ഉയര്‍ത്തുന്നു. രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടുള്ള സിന്ധു 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2018ല്‍ വെള്ളിയും 2014ല്‍ വെങ്കലവും നേടാന്‍ സാധിച്ച സിന്ധു ഇത്തവണ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയിലാണ്.

രവി കുമാര്‍ ദാഹിയ
ഇന്ത്യയുടെ മറ്റൊരു ഉറച്ച മെഡല്‍ പ്രതീക്ഷയാണ് രവി കുമാര്‍ ദാഹിയ. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയാണ് താരം. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണയും സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുള്ള താരം ഇത്തവണയും ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

മനിക ബത്ര
ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയാണ് 27കാരിയായ മനിക ബത്ര. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ സിംഗിള്‍സിലും ടീം ഇനത്തിലും സ്വര്‍ണ്ണം നേടിയ മനിക വനിതാ ഡബിള്‍സില്‍ വെള്ളിയും മിക്‌സഡ് ഡബിള്‍സ് വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും നേടിയിട്ടുള്ള മനിക ഇത്തവണയും ഇന്ത്യക്ക് മെഡല്‍ ഉറപ്പ് നല്‍കുന്ന താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications