Commonwealth Games: കരുത്തുകാട്ടാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, തുടക്കം കടുപ്പം

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശ കാഴ്ചകള്‍ ജൂലൈ 29ന് ആരംഭിക്കുകയാണ്. 22ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഇതില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങുന്ന 15 അംഗ ടീം കരുത്തുറ്റതായതിനാല്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷകളേറെയാണ്. ടി20 ഫോര്‍മാറ്റിലാണ് മത്സരം നടക്കുന്നത്.
ആദ്യ ദിനം തന്നെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മത്സരമുണ്ട്. കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ ആദ്യം നേരിടുന്നത്. രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടും. 31നാണ് ഈ മത്സരം. ഓഗസ്റ്റ് 3ന് ബാര്‍ബഡോസുമായാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ഇതില്‍ ഓസ്‌ട്രേലിയ എന്നതാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്നിലുള്ള വലിയ കടമ്പ.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ആദ്യമായാണ് ഉള്‍ക്കൊള്ളിക്കുന്നത്. അതുകൊണ്ട് തന്നെ കന്നി സ്വര്‍ണ്ണം വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് നേടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 1988ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റെത്തുന്നത്. 1998ല്‍ ദക്ഷിണാഫ്രിക്കയാണ് ക്രിക്കറ്റില്‍ സ്വര്‍ണ്ണം നേടിയത്. ഓസ്‌ട്രേലിയ വെള്ളിയും ന്യൂസീലന്‍ഡ് വെങ്കലവും നേടി.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബാര്‍ബഡോസ്, പാകിസ്താന്‍ എന്നിവര്‍ ഇന്ത്യക്കൊപ്പമുള്ളപ്പോള്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ വീതം സെമി ഫൈനല്‍ ടിക്കറ്റെടുക്കുമ്പോള്‍ രണ്ട് ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ സെമി കാണാതെ പുറത്താവുകയും ചെയ്യും. ഇന്ത്യ ഫേവറേറ്റുകളായ ടീമാണ്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, തനിയാ ബാട്ടിയ, യഷ്ടിക ഭാട്ടിയ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക് വാദ്, പൂജ വസ്ത്രാകര്‍, മേഘ്‌ന സിങ്, രേണുക സിങ്, ജമീമ റോഡ്രിഗസ്, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ് റാണ.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പല ഇനിങ്ങളുമുണ്ട്. നീന്തലില്‍ സാജന്‍ പ്രകാശ് ആദ്യ ദിനം ഇറങ്ങുന്നുണ്ട്. പുരുഷ ഹോക്കിയില്‍ ഇന്ത്യ ഘാനയ്‌ക്കെതിരേയും ഇറങ്ങും. 215 അംഗ ടീമിനെയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഇത്തവണ അയക്കുന്നത്. 108 പുരുഷന്മാരും 107 വനിതകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 72 ടീം ഒഫീഷ്യല്‍സും 26 അധിക ഒഫീഷ്യല്‍സുമടക്കം 322 പേരടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications