ടി20യില്‍ 160 പ്ലസ് റണ്‍സ് ഒറ്റക്ക് നേടി!, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

ടി20 ഫോര്‍മാറ്റില്‍ ഭാഗ്യം നിര്‍ണ്ണായകമായൊരു സംഭവമാണ്. ആദ്യ ഓവര്‍ മുതല്‍ തല്ലിക്കളിക്കേണ്ട ഫോര്‍മാറ്റില്‍ വലിയ സ്‌കോര്‍ നേടുകയെന്നത് വളരെ കടുപ്പമാണെന്ന് പറയാം. അടിച്ചുതകര്‍ത്തു കളിക്കുന്നതിനാല്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ടി20യില്‍ സെഞ്ച്വറി പ്ലസ് പ്രകടനം നടത്തിയവരുമുണ്ട്.
ചിലര്‍ എതിര്‍ ടീമിന്റെ സ്‌കോറിനെക്കാള്‍ കൂടുതല്‍ ഒറ്റക്ക് നേടിയെടുത്ത സംഭവങ്ങളും ടി20 ചരിത്രത്തിലുണ്ട്. എന്നാല്‍ ടി20 യില്‍ 160ലധികം റണ്‍സ് ഒരു ഇന്നിങ്‌സില്‍ നേടിയ ആരെങ്കിലും ഉണ്ടോ?. കൗതുകം തോന്നുന്ന ഈ നേട്ടം ടി20 ചരിത്രത്തില്‍ ആറ് പേര്‍ക്ക് മാത്രമാണ് നേടാനായത്. ഒരു ഇന്ത്യക്കാരന്‍ പോലുമില്ലാത്ത ഈ പട്ടികയിലെ ആറ് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആദം ലൈത്ത്
ഇംഗ്ലണ്ടുകാരനായ ആദം ലൈത്താണ് ഈ നേട്ടത്തിലെത്തിയ താരങ്ങളിലൊരാള്‍. 2017ലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ യോക്‌ഷെയറിനായി കളിച്ച് ലൈത്ത് 161 റണ്‍സാണ് അടിച്ചെടുത്തത്. 73 പന്തുകള്‍ നേരിട്ട് 20 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ലൈത്തിന്റെ ഗംഭീര പ്രകടനം. എന്നാല്‍ ഇംഗ്ലണ്ട് ടീമിനായി ഇതുവരെ പരിമിത ഓവര്‍ കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. 7 ടെസ്റ്റ് ഇംഗ്ലണ്ടിനായി കളിച്ച് 265 റണ്‍സാണ് അദ്ദേഹം നേടിയത്. ക്ലബ്ബ് ക്രിക്കറ്റില്‍ മികച്ച റെക്കോഡ് ലൈത്തിന് അവകാശപ്പെടാം.
Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

ഡെവാള്‍ഡ് ബ്രെവിസ്
ബേബി എബിഡിയെന്ന് പേരെടുത്ത ഡെവാള്‍ഡ് ബ്രെവിസ് കഴിഞ്ഞ ദിവസം നടന്ന സിഎസ്എ ടി20 ചലഞ്ച് ടൂര്‍ണമെന്റിലാണ് വെടിക്കെട്ടുമായി ഞെട്ടിച്ചത്. നൈറ്റ്‌സിനെതിരേ 57 പന്തില്‍ 162 റണ്‍സാണ് ബ്രെവിസ് നേടിയത്. ഇതില്‍ 13 വീതം ഫോറും സിക്‌സും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ബ്രെവിസ് ബാറ്റുവീശിയത്. ബ്രെവിസിന്റെ പ്രകടനത്തെ വാഴ്ത്തി എബിഡിയടക്കം രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബ്രെവിസ് വൈകാതെ ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ ടീമിലേക്കും എത്തിയേക്കും.

ഹസ്‌റത്തുല്ല സസായ്
അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ ഹസ്‌റത്തുല്ല സസായിയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2019ല്‍ അയര്‍ലന്‍ഡിനെതിരേ 62 പന്തില്‍ 162 റണ്‍സാണ് സസായി നേടിയത്. 11 ഫോറും 16 സിക്‌സും ഉള്‍പ്പെടെയാണ് സസായിയുടെ ബാറ്റിങ് വെടിക്കെട്ട്. 261.29 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇപ്പോള്‍ ടി20 ലോകകപ്പില്‍ അഫ്ഗാനൊപ്പം സസായിയുണ്ട്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല അദ്ദേഹം കാഴ്ചവെക്കുന്നത്. എന്തായാലും ഇത്തരമൊരു വമ്പന്‍ റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഹാമില്‍ട്ടന്‍ മസാകഡ്‌സ
സിംബാബ് വെക്കാരനായ ഹാമില്‍ട്ടന്‍ മസാകഡ്‌സ ഈ നേട്ടത്തിലെത്തിയ താരമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക അല്‍പ്പം പ്രയാസമാവും. 2016ല്‍ നടന്ന ആഭ്യന്തര മത്സരത്തില്‍ ഈഗിള്‍സിനെതിരായ മത്സരത്തില്‍ മൗണ്ടൈനേഴ്‌സിനായി 162 റണ്‍സാണ് മസാകഡ്‌സ നേടിയത്. ഈ നേട്ടത്തിലെത്തിയ ഏക സിംബാബ് വെ താരം കൂടിയാണ് മസാകഡ്‌സ. ഇനിയൊരു സിംബാബ് വെ താരം ഈ നേട്ടത്തിലെത്തുമോയെന്നത് കാത്തിരുന്ന് കാണാം.

ആരോണ്‍ ഫിഞ്ച്
ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2018ല്‍ സിംബാബ് വെക്കെതിരേ 172 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 16 ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഫിഞ്ചിന്റെ വെടിക്കെട്ട്. 226.31 സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹം കസറിയത്. ക്ലബ്ബ് ക്രിക്കറ്റുകളില്‍ പലപ്പോഴും വലിയ പ്രകടനം കാഴ്ചവെക്കാത്ത താരമാണ് ഫിഞ്ച്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഫിഞ്ച് കാഴ്ചവെക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലും ഓസീസിനായി ഫിഞ്ച് കസറുന്നു.

ക്രിസ് ഗെയ്ല്‍
ടി20 ക്രിക്കറ്റില്‍ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡിനുടമ ക്രിസ് ഗെയ്‌ലാണ്. വിന്‍ഡീസ് ഇതിഹാസത്തെ യൂനിവേഴ്‌സല്‍ ബോസെന്ന് വിളിക്കുന്നത് തന്നെ ഈ മികവുകൊണ്ടാണ്. അടിച്ചുതകര്‍ക്കുന്ന ഗെയ്ല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി പുറത്താവാതെ 175 റണ്‍സ് നേടിയാണ് ഈ റെക്കോഡില്‍ തലപ്പത്തെത്തിയത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 66 പന്തില്‍ 13 ഫോറും 17 സിക്‌സും ഉള്‍പ്പെടെയാണ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications