For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടു ഡബിള്‍, മൂന്നു സെഞ്ച്വറി! പുജാര ഇപ്പോള്‍ വേറെ ലെവല്‍- ഇംഗ്ലണ്ടില്‍ റണ്‍മെഷീന്‍

സസെക്‌സിനു വേണ്ടിയാണ് താരം കളിക്കുന്നത്

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ പുതിയ റണ്‍മെഷീനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര. മോശം ഫോം കാരണം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായ ശേഷം അദ്ദേഹം നേരെ ഇംഗ്ലണ്ടിലേക്കു വിമാനം കയറുകയായിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുത്ത് ദേശീയ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ലക്ഷ്യം. പുജാരയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. കൗണ്ടിയിലെ പ്രമുഖ ടീമായ സസെക്‌സിനു വേണ്ടി ഇപ്പോള്‍ റണ്‍സ് വാരിക്കുട്ടുകയാണ് അദ്ദേഹം.

1

തന്റെ സ്ഥിരം ടെസ്റ്റ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യുന്ന പുജാരയെയാണ് കൗണ്ടി ക്രിക്കറ്റില്‍ കാണാന്‍ സാധിക്കുന്നത്. സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം കൈയടിക്കേണ്ടതു തന്നെയാണ്.

2

കൗണ്ടി ക്രിക്കറ്റില്‍ ഈ സീസണില്‍ ഇതുവരെ കളിച്ച 10 ഇന്നിങ്‌സുകളെടുത്താല്‍ ചേതേശ്വര്‍ പുജാര വാരിക്കൂട്ടിയിരിക്കുന്നത് 866 റണ്‍സാണ്. വെറും രണ്ടു ഇന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ. രണ്ടു ഡബിള്‍ സെഞ്ച്വറികളടിച്ച പുജാര മൂന്നു സെഞ്ച്വറികളും സസെക്‌സിനായി നേടിയിട്ടുണ്ട്. ഫിഫ്റ്റി തികച്ച ഇന്നിങ്‌സുകളിലെല്ലാം അതു സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ ആക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

3

ഇതുവരെ കളിച്ച 10 ഇന്നിങ്‌സുകളില്‍ ചേതേശ്വര്‍ പുജാരയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 203 റണ്‍സാണ്. 334 ബോളുകളിലാണ് അദ്ദേഹം ഈ സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാമത്തെ മികച്ച സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 201 റണ്‍സുമാണ്. 387 ബോളുകളിലാണ് താരം ഇത്രയും റണ്‍സെടുത്തത്.

4

സെഞ്ച്വറികളിലേക്കു വരികയാണെങ്കില്‍ 109, 170*, 100* എന്നിങ്ങനെയാണ് പുജാരയുടെ സ്‌കോറുകള്‍. 206 ബോളിലായിരുന്നു 109 റണ്‍സെങ്കില്‍ വെറും 197 ബോളിലാണ് അദ്ദേഹം പുറത്താവാതെ 170 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഏറ്റവും അവസാനത്തെ സെഞ്ച്വറിയാവട്ടെ പുജാര പൂര്‍ത്തിയാക്കിയത് 144 ബോളുകളിലാണ്.

റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

5

കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനം തന്നെയാണ് ഇംഗ്ലണ്ടുമായി ഈ മാസമാദ്യ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയ്ക്കു ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിക്കൊടുത്തത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി കളിച്ചുള്ള പരിചയവും നിലവിലെ മികച്ച ഫോമും അദ്ദേഹത്തിനു മുതല്‍ക്കൂട്ടാവുകയും ചെയ്തു

6

പക്ഷെ എജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ പ്രതീക്ഷിച്ചതു പോലെയുള്ള വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ പുജാരയ്ക്കായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായാണ് അദ്ദേഹം പരീക്ഷിക്കപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സ് മാത്രമെടുത്ത് പുജാര പുറത്താവുകയായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ കുറേക്കൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനു സാധിച്ചു. 66 റണ്‍സുമായി പുജാര ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 168 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ബാറ്റിങ് നിരയുടെ മോശം പ്രകടനം ഈ ടെസ്റ്റില്‍ ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിടുകയും ചെയ്തിരുന്നു. ഏഴു വിക്കറ്റിനായിരുന്നു റെക്കോര്‍ഡ് റണ്‍ചേസിനൊടുവില്‍ ഇന്ത്യയെ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. 378 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു.

Story first published: Wednesday, July 20, 2022, 12:25 [IST]
Other articles published on Jul 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+