പുജാരക്ക് ഇന്ന് 35ാം ജന്മദിനം, ഇന്ത്യയുടെ ജൂനിയര്‍ വന്മതിലിന്റെ പ്രണയ കഥ അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രാഹുല്‍ ദ്രാവിഡ് എന്ന വന്മതില്‍ ഒഴിച്ചിട്ട വിടവ് നികത്തിയ താരമാണ് ചേതേശ്വര്‍ പുജാര. ക്ഷമയോടെ ഏറെ നേരം ക്രീസില്‍ പിടിച്ചുനിന്ന് ടീമിന് അടിത്തറ പാകാന്‍ പുജാര മിടുക്കനാണ്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നട്ടെല്ലാണ് പുജാരയെന്ന് പറയാം. ഏറെക്കാലമായി മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അദ്ദേഹം തിളങ്ങുന്നു. പരിമിത ഓവറില്‍ പുജാരക്ക് ഇന്ത്യ വലിയ സ്ഥാനം നല്‍കിയിട്ടില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായി പുജാര തിളങ്ങാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
പൊതുവേ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം അകന്ന് നില്‍ക്കുന്നയാളാണ് പുജാര. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും ആരാധകര്‍ക്ക് അധികം പരിചയമുള്ളതല്ല. പുജാരയും ഭാര്യ പൂജ പബാരിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവരുടെ പ്രണയ കഥയും പൂജയെക്കുറിച്ചും കൂടുതല്‍ അറിയാം.

2013ല്‍ വിവാഹിതരായി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചേതേശ്വര്‍ പുജാര വലിയ താരമായി മാറുന്നതിന് മുമ്പ് തന്നെ പൂജയുമായുള്ള വിവാഹം കഴിഞ്ഞു. 2013 ഫെബ്രുവരി 13നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. പൊതുസുഹൃത്ത് വഴി തുടങ്ങിയാണ് ബന്ധമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്.
ഗുജറാത്ത്കാരിയായ പൂജ എംബിഎ വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. ഗുജറാത്തിലെ ടെക്‌സ്റ്റയില്‍സ് വ്യാപാരിയാണ് പൂജയുടെ പിതാവ്. ബിസിനസ് കുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് തന്നെയാണ് പൂജ എംബിഎ എടുക്കാന്‍ കാരണം.
Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

പൂജ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവം
പുജാര പൊതുവേ ശാന്തനായ താരമാണ്. വ്യക്തി ജീവിതത്തിലും അദ്ദേഹം ഇതേ സ്വഭാവക്കാരനാണ്. സ്വകാര്യ നിമിഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ താരം അധികം താല്‍പര്യം കാട്ടാറില്ല. എന്നാല്‍ പൂജ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമാണ്.
ഇന്‍സ്റ്റ്ഗ്രാമില്‍ 1 ലക്ഷത്തിലേറെ ഫോളേവേഴ്‌സുള്ളയാളാണ് പുജാര. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റെയും വിനോദ സഞ്ചാരം നടത്തുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പൂജ പങ്കുവെക്കാറുണ്ട്. എന്നാല്‍ പൊതുവേ ഗ്യാലറിയില്‍ മത്സരം കാണാന്‍ പൂജയെത്തുന്നത് കുറവാണെന്ന് പറയാം.

എച്ച് ആര്‍ മാനേജറായി ജോലി ചെയ്യുന്നു
ഭര്‍ത്താവ് ക്രിക്കറ്റ് താരമാണെങ്കിലും പൂജ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നയാളാണ്. മല്‍ട്ടിനാഷണല്‍ കമ്പിനിയില്‍ എച്ച് ആര്‍ മാനേജറായാണ് പൂജ ജോലി ചെയ്യുന്നത്. ഇപ്പോഴും പൂജ ഈ ജോലി തുടരുന്നു. കുടുംബ ബിസിനസിലും പൂജ സജീവമായുണ്ട്.
പരമ്പരാഗതമായ കുടുംബമാണെങ്കിലും ആധുനികതയോടെ മുഖം തിരഞ്ഞുനില്‍ക്കുന്നയാളല്ല പൂജ. മോഡേണ്‍ ഡ്രസിങ് സ്‌റ്റൈലില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പൂജ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് പൊതുവേദിയില്‍ അധികം മുഖം കൊടുക്കാത്തയാളാണ് പുജ. പുജാരക്കൊപ്പം വിദേശ പര്യടനങ്ങളില്‍ യാത്ര ചെയ്യുന്നത് തന്നെ വളരെ അപൂര്‍വ്വമായാണ്.

കരിയറിന്റെ അവസാന ഘട്ടത്തിലൂടെ പുജാര
35കാരനായ ചേതേശ്വര്‍ പുജാര കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഇടമുള്ള താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നെങ്കിലും കൗണ്ടി ക്രിക്കറ്റ് കളിച്ച് വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സജീവമാണെങ്കിലും പഴയ സ്ഥിരത താരത്തിനില്ലെന്ന് പറയാം. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി തയ്യാറെടുക്കുകയാണ് അദ്ദേഹം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുജാര തിളങ്ങിയിരുന്നു.
എന്നാല്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയാണ് പുജാരയുടെ കരിയറില്‍ നിര്‍ണ്ണായകമാവുകയെന്ന് പറയാം. ഈ പരമ്പരയിലെ പ്രകടനമാവും പുജാരയുടെ കരിയര്‍ നീളുമോയെന്നത് തീരുമാനിക്കുക. 98 ടെസ്റ്റില്‍ നിന്ന് 44.39 ശരാശരിയില്‍ 7014 റണ്‍സാണ് പുജാര നേടിയത്.
ഇതില്‍ 19 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 34 ഫിഫ്റ്റിയും ഉള്‍പ്പെടും. അഞ്ച് ഏകദിനം കളിച്ച് 51 റണ്‍സും പുജാര നേടിയിട്ടുണ്ട്. 30 ഐപിഎല്ലില്‍ നിന്ന് 390 റണ്‍സും ക്ലാസ് ബാറ്റ്‌സ്മാന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications