'ഒരു മാറ്റവുമില്ല', ഇന്ത്യയുടെ മുഖ്യ സെലക്ടറായി ചേതന്‍ തുടരും- ആരാധക പ്രതികരണങ്ങള്‍

മുംബൈ: ഇന്ത്യയുടെ മുഖ്യ സെലക്ടറായി ചേതന്‍ ശര്‍മ തുടരും. ഇന്ന് ചേര്‍ന്ന ബിസിസിഐ ക്രിക്കറ്റ് അഡ്വയ്‌സറി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് 600 താരങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നിന്ന് 11 പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ഇതില്‍ നിന്ന് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുത്ത ബിസിസി ഐ ചേതന്‍ ശര്‍മയെ തലവനായും തുടരാന്‍ അനുവദിക്കുകയായിരുന്നു. ശ്രീധരന്‍ ശരത്, ശിവ സുന്ദര്‍ദാസ്, സുബ്രബോ ബാനര്‍ജി, സലില്‍ അങ്കോള എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റുള്ളവര്‍.
നേരത്തെ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി തലവനായിരുന്ന ചേതന്‍ ടീം സെലക്ഷന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. പല യുവതാരങ്ങള്‍ക്കും ചേതന്‍ ആവിശ്യത്തിന് അവസരം നല്‍കിയിരുന്നില്ല. സമീപകാലത്തെ ഇന്ത്യയുടെ പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ചേതനായിരുന്നു മുഖ്യ സെലക്ടര്‍.
എന്നാല്‍ ചേതന്‍ തിരഞ്ഞെടുത്ത ടീമുകൊണ്ട് ഇന്ത്യക്ക് ഇതുവരെ കാര്യമായൊരു നേട്ടം സ്വന്തമാക്കാനായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ചേതനെ സെലക്ഷന്‍ കമ്മിറ്റി തലവനാക്കുന്നത്. ഇപ്പോഴിതാ ബിസിസി ഐയുടെ പുതിയ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ബിസിസി ഐയുടെ വൃത്തികെട്ട രാഷ്ട്രീയം
ആരാധകരെ മണ്ടന്മാരാക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ബിസിസി ഐ തുടരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ നോക്കിയും ടീം സെലക്ഷനിലെ പാളിച്ചകള്‍ നോക്കിയും ഒഴിവാക്കിയ ചേതനെ തിരികെ എത്തിച്ചത് രാഷ്ട്രീയം മാത്രമാണ്.
2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് പ്രതീക്ഷ വേണ്ടെന്നും മണ്ടത്തരങ്ങള്‍ നിരവധി പ്രതീക്ഷിക്കാമെന്നും ആരാധകര്‍ പറയുന്നു. ബിസിസി ഐ രാഷ്ട്രീയം അവസാനിപ്പിക്കാതെ ടീം രക്ഷപെടില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം
ബിസിസി ഐ പുതിയ സെലക്ടര്‍മാര്‍ക്ക് അവസരം നല്‍കേണ്ടിയിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി രണ്ട് ടി20 ലോകകപ്പുകളില്‍ ഇന്ത്യ നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിട്ടും വീണ്ടും ചേതന് അവസരം നല്‍കിയത് ആരുടെ തീരുമാനമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യ തകര്‍ന്നടിയുമ്പോള്‍ ചേതനെ വീണ്ടും പുറത്താക്കും. ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ നാടകം നടത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാഷ്ട്രീയ പിടിപാടാണ് ചേതന്‍ ഇപ്പോഴും സെലക്ഷന്‍ കമ്മിറ്റി തലപ്പത്ത് തുടരാന്‍ കാരണമെന്ന് ആരാധകര്‍ പറയുന്നു.

മനസാക്ഷിയില്ലാത്ത തീരുമാനം
യാതൊരു മനസാക്ഷിയുമില്ലാത്ത തരത്തിലുള്ള തീരുമാനമാണ് ചേതന്‍ ശര്‍മയെ വീണ്ടും തലപ്പത്തേക്കെത്തിച്ച് ബിസിസിഐ എടുത്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. 600 പേര്‍ സെലക്ഷന്‍ കമ്മിറ്റിക്കായി അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നിന്ന് പുതിയൊരാളെ കണ്ടെത്താന്‍ സാധിക്കാതെ പോയത് വിചിത്രമാണ്.
പണത്തിനും രാഷ്ട്രീയത്തിനും മുകളിലല്ല മറ്റൊന്നുമെന്ന് വീണ്ടും വീണ്ടും ബിസിസി ഐ തെളിയിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. എന്തായാലും 2023ലെ ഏകദിന ലോകകപ്പ് ചേതനെ സംബന്ധിച്ച് നിര്‍ണ്ണായകമാവുമെന്നുറപ്പ്.
Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

സഞ്ജുവും പൃഥ്വിയും സീറ്റ് മറന്നേക്കൂ
ചേതന്‍ ശര്‍മ സെലക്ഷന്‍ കമ്മിറ്റി തലവനായതോടെ ഇനി സഞ്ജു സാംസണും പൃഥ്വി ഷായും ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിന് ഇന്ത്യ സമീപകാലത്തായി ഇടക്കിടെ അവസരം നല്‍കിയിരുന്നു. ഇനി അതും ഉണ്ടായേക്കില്ല.
പുതിയ സെലക്ടര്‍ എത്തുമ്പോഴെങ്കിലും ടീമിലേക്ക് മടങ്ങിയെത്താമെന്ന് കരുതുന്ന പൃഥ്വി ഷായും ഇനി ടീമില്‍ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ചേതന് രണ്ടാമൂഴം ലഭിക്കുമ്പോള്‍ എന്തൊക്കെ വിപ്ലവം ടീമില്‍ സംഭവിക്കുമെന്ന് കണ്ടറിയാം.
നേരത്തെ വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ ഇടപെടല്‍ നടത്തിയതിന്റെ പേരിലും ചേതന്‍ വിമര്‍ശനം നേരിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications