ഗാംഗുലിക്ക് ശേഷം ക്യാപ്റ്റന്‍ നീ തന്നെ, പക്ഷെ വഞ്ചിക്കപ്പെട്ടു! ചതി തുറന്ന് പറഞ്ഞ് സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലത്തും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. ടീമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ പദവി നേടിയെടുത്ത താരങ്ങളിലൊരാളാണ് വീരേന്ദര്‍ സെവാഗ്.
മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങി പിന്നീട് ഓപ്പണറാവുകയും ഇന്ത്യയുടെ ഇതിഹാസമായി മാറുകയും ചെയ്ത സെവാഗ് സൗരവ് ഗാംഗുലിക്കും എംഎസ് ധോണിക്കും കീഴില്‍ കളിച്ച താരങ്ങളിലൊരാളാണ്.
2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടുമ്പോള്‍ ടീമിന്റെ ഭാഗമായി സെവാഗുണ്ടായിരുന്നു. ഇന്ത്യയുടെ നായകസ്ഥാനത്തേക്കുയരാന്‍ കഴിവുണ്ടായിട്ടും സെവാഗ് ഒതുങ്ങിപ്പോയി.
സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യയുടെ നായകനാവാന്‍ യോഗ്യതയുണ്ടായിരുന്നവരിലൊരാള്‍ സെവാഗായിരുന്നു. എന്നാല്‍ ഗാംഗുലിക്ക് ശേഷം ദ്രാവിഡും പിന്നീട് എംഎസ് ധോണിയും ഇന്ത്യയെ നയിച്ചു.
ഇപ്പോഴിതാ ഗാംഗുലിക്ക് ശേഷം തന്നെ നായകനാക്കാമെന്ന് പരിശീലകന്‍ ഗ്രേഗ് ചാപ്പല്‍ പറഞ്ഞുവെന്നും എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ ടീമില്‍ നിന്ന് പുറത്താക്കിയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

ചാപ്പല്‍ പറഞ്ഞ വാക്ക് പാലിച്ചില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പരിശീലകനാണ് ഗ്രേഗ് ചാപ്പല്‍. എംഎസ് ധോണിയുടെ നായകനായുള്ള വളര്‍ച്ചയിലും ഗാംഗുലിയുടെ തളര്‍ച്ചക്കും കാരണം ചാപ്പലാണ്.
ഇന്ത്യന്‍ ടീമില്‍ പല പരീക്ഷണങ്ങളും നടത്തിയ ചാപ്പല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തുമ്പോള്‍ ടീമില്‍ സെവാഗുമുണ്ടായിരുന്നു.
ഗാംഗുലിക്ക് ശേഷം സെവാഗാണ് ക്യാപ്റ്റനെന്ന് ചാപ്പല്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വഞ്ചിക്കപ്പെട്ടുവെന്നുമാണ് സെവാഗ് പറയുന്നത്.
'2005ല്‍ ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായി എത്തിയപ്പോള്‍ ആദ്യം എന്നോട് പറഞ്ഞത് സൗരവ് ഗാംഗുലിക്ക് ശേഷം അടുത്ത നായകന്‍ നീയാണെന്നാണ്.
എന്നാല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഞാന്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ഒറ്റക്ക് എന്റെ നായകനാവേണ്ടി വന്നു'- സെവാഗ് പറഞ്ഞു.
Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

വിദേശ പരിശീലകരെ ഇന്ത്യക്കാവശ്യമില്ല
ഇന്ത്യക്കുള്ളില്‍ത്തന്നെ മികച്ച പരിശീലകരുള്ളപ്പോള്‍ വിദേശ പരിശീലകരെ ഇന്ത്യ പരിഗണിക്കേണ്ടതില്ലെന്നാണ് സെവാഗ് പറയുന്നത്.
'ഇന്ത്യക്കുള്ളില്‍ മികച്ച പരിശീലകരുള്ളപ്പോള്‍ വിദേശ പരിശീലകരെ പരിഗണിക്കേണ്ട ആവിശ്യമില്ലെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ പരിശീലകര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പല മുന്‍താരങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ വിദേശ പരിശീലകര്‍ക്ക് ടീമിലെ വലിയ താരങ്ങളെ കൈകാര്യം ചെയ്യേണ്ടതിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് കരുതുന്നത്'- സെവാഗ് പറഞ്ഞു.

സെവാഗിന് നിരാശയുണ്ടായിരുന്നു
ഇന്ത്യയുടെ നായകസ്ഥാനം വളരെയധികം സ്വപ്‌നം കണ്ടവരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. എന്നാല്‍ സെവാഗിന് ഇന്ത്യയുടെ നായകനെന്ന നിലയില്‍ വലിയ കരിയര്‍ ലഭിച്ചില്ല.
നയിക്കാന്‍ ലഭിച്ച മത്സരങ്ങളിലെല്ലാം സെവാഗ് മിടുക്കുകാട്ടിയിട്ടുണ്ട്. ഏകദിനത്തില്‍ സെവാഗ് ഇരട്ട സെഞ്ച്വറി നേടിയത് നായകനായിരുന്നപ്പോഴാണ്.
2007ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയതോടെ എല്ലാവരും ധോണിക്ക് പ്രാധാന്യം നല്‍കി.
സീനിയര്‍ താരമായിട്ടും സെവാഗ് മാറ്റിനിര്‍ത്തപ്പെട്ടു. ധോണിയും സെവാഗും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടാവാനുള്ള കാരണങ്ങളിലൊന്ന് ക്യാപ്റ്റന്‍സിയായിരുന്നുവെന്ന് പറയാം.
2003-2012വരെ കളിച്ച സെവാഗ് 12 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ വലിയ അവസരങ്ങള്‍ പിന്നീട് ലഭിച്ചില്ല.
Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

ഗാംഗുലിയുടെ കരിയര്‍ തകര്‍ത്തത് ചാപ്പല്‍
സൗരവ് ഗാംഗുലി ഇന്ത്യയുടെ ഇതിഹാസ നായകനായി വിലസുന്ന സമയത്താണ് ചാപ്പലിന്റെ വരവ്. യുവതാരങ്ങളെ ചാപ്പല്‍ കൂടുതല്‍ പിന്തുണച്ചത് സീനിയര്‍ താരങ്ങളെ ചൊടിപ്പിച്ചിരുന്നു.
ബാറ്റിങ് ഓഡറിലെല്ലാം വലിയ പൊളിച്ചെഴുത്ത് ചാപ്പല്‍ നടത്തുകയുണ്ടായി. മൂന്നാം നമ്പറില്‍ ഇര്‍ഫാന്‍ പഠാനെ കളിപ്പിച്ചതും എംഎസ് ധോണിയെ കളിപ്പിച്ചതുമെല്ലാം ഇത്തരം ചില പരീക്ഷണങ്ങളായിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിക്ക് ചാപ്പലിന്റെ പല തീരുമാനങ്ങളേയും എതിര്‍ക്കേണ്ടി വന്നു. ഇത് ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ചു.
ഗാംഗുലിയുടെ കരിയറിന്റെ അവസാന സമയം പ്രതീക്ഷിച്ചപോലെയാകാത്തതിന് കാരണം ചാപ്പലായിരുന്നുവെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications