For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഇനി ട്വിറ്ററില്‍ കാണാം, അതും തല്‍സമയം!! ചരിത്രത്തിലാദ്യം

മുമ്പൊരു ടി20 ടൂര്‍ണമെന്റും ട്വിറ്ററില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിട്ടില്ല

ദില്ലി: ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇനി ട്വിറ്ററില്‍ ആസ്വദിക്കാം. എല്ലാ മല്‍സരങ്ങളും ട്വിറ്ററില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. ഇതാദ്യമായാണ് ഒരു ട്വന്റ20 ടൂര്‍ണമെന്റ് ട്വിറ്റര്‍ വഴി ലോകത്തിനു മുന്നിലെത്തുന്നത്.

1

54 രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍ക്കു സിപിഎല്‍ തല്‍സമയം കാണാനാവും. മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം കൂടാതെ കളിയുടെ 150ല്‍ അധികം ഹൈലൈറ്റ്‌സ് വീഡിയോകളും ട്വിറ്ററിലുണ്ടാവും. ആറു ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന സിപിഎല്ലിന്റെ പുതിയ സീസണില്‍ ഈ മാസം എട്ടിന് ആരംഭിച്ചിരുന്നു.

ഇന്ത്യയൊഴികെയുള്ള ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളിലെ പല സൂപ്പര്‍ താരങ്ങളും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥയിലുള്ള ട്രിന്‍ബാഗോ നൈറ്റ്‌റൈഡൈഴ്‌സ് പ്രീമിയര്‍ ലീഗിലെ മികച്ച ടീമുകളിലൊന്നാണ്.

Story first published: Saturday, August 11, 2018, 16:27 [IST]
Other articles published on Aug 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+