Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബുംറ ടീമിന്റെ എല്ലാം, അവന്‍ തിരിച്ചുവരും- പിന്തുണയുമായി രാഹുല്‍

ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയില്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പിന്തുണയുമായി വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഇതുവരെ നടന്ന രണ്ടു ഏകദിനങ്ങളില്‍ രണ്ടു വിക്കറ്റ് മാത്രമേ ബുംറയ്ക്കു വീഴ്ത്താനായിട്ടുള്ളൂ. 10 ഓവറുകളില്‍ യഥാക്രമം 73, 79 റണ്‍സ് പേസര്‍ വഴങ്ങുകയും ചെയ്തിരുന്നു.

യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി വിക്കറ്റ് വേട്ട നടത്തി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായി മാറിയ ബുംറയ്ക്കു പക്ഷെ ഓസീസ് പര്യടനത്തില്‍ ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. ഓസീസിനെതിരേ ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ടു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലാണ് ഇന്ത്യ കീഴടങ്ങിയത്.

ടീമിന്റെ നിര്‍ണായക താരം

ടീമിന്റെ നിര്‍ണായക താരം

ജസ്പ്രീത് വളരെയധികം ഭയപ്പെടുത്തുന്ന, പോരാട്ടവീര്യമുള്ള ബൗളറാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ബുംറയ്ക്കു തന്നെക്കുറിച്ച് വലിയ പ്രതീക്ഷകളുമുണ്ടെന്നു രാഹുല്‍ മല്‍സരശേഷം വിശദമാക്കി.
ന്യൂസിലാന്‍ഡ് പര്യടനം കുറച്ചു മുമ്പായിരുന്നു. സ്വന്തം നിലവാരം ബുംറ അത്ര മേല്‍ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഈ ടീമിനെ സംബന്ധിച്ച് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. ബുംറയുടെ മൂല്യം നമുക്കെല്ലാം അറിയാവുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും

ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും

ബുംറടയെപ്പോലൊരു ചാംപ്യന്‍ ബൗളര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരും. അതിന് എത്ര സമയം വേണ്ടിവരുമെന്നു മാത്രമേ അറിയാനുള്ളൂ. വിക്കറ്റുകള്‍ വീഴ്ത്തി അദ്ദേഹം വീണ്ടും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തും.
ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെ വിക്കറ്റിനെക്കുറിച്ച് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ബാറ്റിങിന് വളരെ അനുയോജ്യമായ രാജ്യങ്ങളാണ് ന്യൂസിലാന്‍ഡും ഓസേ്‌ട്രേലിയയും. മുന്‍നിര ബൗളര്‍മാര്‍ക്കു പോലും ഇവിടെ വിക്കറ്റെടുക്കാന്‍ സാധിക്കില്ലെന്നു കാണം. അതുകൊണ്ടു തന്നെ ബുംറയുടെ ഇപ്പോഴത്തെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം ഇപ്പോഴും പോസിറ്റീവ്

ഇന്ത്യന്‍ ടീം ഇപ്പോഴും പോസിറ്റീവ്

ഏകദിന പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ ക്യാംപ് ഇപ്പോഴും വളരെ പോസിറ്റീവാണെന്നു രാഹുല്‍ വ്യക്തമാക്കി. ടീമുകളെന്ന നിലയില്‍ ചില സമയങ്ങളില്‍ എതിര്‍ ടീമാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചതെന്നു നിങ്ങള്‍ക്കു അംഗീകരിക്കേണ്ടി വരും. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഹോം ടീമെന്ന ആനുകൂല്യമുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഏകദിനത്തില്‍ ഇന്ത്യക്കു തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ വിജയിക്കാനായിട്ടില്ല. ഓസീസിനെതിരായ പരമ്പരയ്ക്കു മുമ്പ് ന്യൂസിലാന്‍ഡിനെതിരേ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യ തോറ്റിരുന്നു.

Story first published: Monday, November 30, 2020, 13:16 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+