കോലി ടി20 ലോകകപ്പ് കളിക്കണോ?, കുഴപ്പിക്കുന്ന ചോദ്യം!, ബ്രാഡ് ഹോഗ് പറയുന്നതിങ്ങനെ

സിഡ്‌നി: ഒക്ടോബറില്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഫേവറേറ്റുകളായ ടീമുകളിലെ മുന്‍ നിരക്കാരാണ് ഇന്ത്യ. കരുത്തുറ്റ താരനിര രോഹിത് ശര്‍മ നായകനായ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ ടി20 സ്‌പെഷ്യലിസ്റ്റുകളുടെ വന്‍ നിരയുമായാണ് ഇന്ത്യയിറങ്ങുന്നത്.
കരുത്ത് ഏറെയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് തലവേദനയാവുന്നത് വിരാട് കോലിയാണ്. മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. ഈ സാഹചര്യത്തില്‍ കോലിയെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമോയെന്നതാണ് പ്രസക്തമായ ചോദ്യം. പല മുന്‍ താരങ്ങളും ഇതിനോടകം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു.

ഇപ്പോഴിതാ മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് കോലിയുടെ ടി20 ലോകകപ്പ് സാധ്യതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ഹോഗ്. ചില സമയങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നാണ് ഹോഗ് പറഞ്ഞത്. 'ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള എന്റെ അഭിപ്രായം പറഞ്ഞാല്‍ ടി20 ടീമില്‍ നിന്ന് ഏറ്റവും മികച്ച പ്ലേയിങ് 11 തിരഞ്ഞെടുക്കേണ്ടതായുണ്ട്.
ടി20 കൂടുതല്‍ ആക്രമണോത്സകതയുള്ളതാണ്. ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കേണ്ടതായുണ്ട്. ചില സമയങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. വിരാട് കോലിക്ക് ടോപ് ഓഡര്‍ തന്നെയാണ് നല്ലത്. ഫീല്‍ഡര്‍മാര്‍ക്ക് നിയന്ത്രണമുള്ളപ്പോള്‍ റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്ത്യ എടുക്കേണ്ടതായുണ്ട്'- ഹോഗ് പറഞ്ഞു.
ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

സെഞ്ച്വറിയില്ലാതെ 1000 ദിവസങ്ങളെന്ന നാണക്കേടിലേക്കാണ് കോലി പോകുന്നത്. കോലിക്ക് തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമായ സമയമാണിത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലും അദ്ദേഹം നിരാശപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇനി ഏഷ്യാ കപ്പിലാവും കോലി ഇന്ത്യക്കായി കളിക്കുക. ടി20 ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ കോലിക്ക് ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടാലും അത്ഭുതപ്പെടില്ല.

വിരാട് കോലിയുടെ ഫോം ഔട്ടിന്റെ കാരണങ്ങളെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇപ്പോള്‍ ഹോഗ് തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ്. 'കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലി വലിയ സമ്മര്‍ദ്ദത്തിലാണ്. മൂന്ന് ഫോര്‍മാറ്റിലും നായകനായിരുന്നതിന് ശേഷം ഇപ്പോള്‍ ഇങ്ങനെ കളിക്കേണ്ടി വരുന്നത് അവനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കാം.

ഇത് അവന്റെ മനസിലുണ്ടാവും. വിരാടിന്റെ കുടുംബത്തില്‍ ഇപ്പോള്‍ കുട്ടിയുമുണ്ട്. ഇത് കോലിയുടെ ലോകത്തെ മാറ്റി. ഇപ്പോഴും കോലിയെ ഞാന്‍ പിന്തുണക്കുന്നു. കാരണം കോലി ഏറ്റവും മികച്ച ഫോമിലേക്കെത്തിയാല്‍ അത് കാണാന്‍ വളരെ മനോഹരമായിരിക്കും'- ഹോഗ് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ജനനത്തിന് ശേഷം കോലി കൂടുതല്‍ ഫാമിലി മാനായി മാറിയെന്നും അത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും പറയാതെ പറയുകയാണ് ഹോഗ് ചെയ്തത്.
ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

ക്രിക്കറ്റിലെ എല്ലാ ഇതിഹാസങ്ങള്‍ക്കും ഫോം ഔട്ട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ അതിജീവിച്ച് മുന്നേറിയവരാണ് ശരിയായ ഇതിഹാസങ്ങള്‍. കോലിക്ക് ഇത്തരത്തിലൊരു തിരിച്ചുവരവ് കാഴ്ചവെക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന കോലിക്ക് തിരിച്ചുവരവ് എളുപ്പമാവില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications