Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും വീരുവിനുമെതിരേ ബൗള്‍ ചെയ്തു, ഇപ്പോഴത്തെ ടീമില്‍ അവനെതിരേ പന്തെറിയണമെന്ന് ലീ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കാലത്തു ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായ ബൗളറായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. സുന്ദരമായ ബൗളിങ് ആക്ഷനൊപ്പം അപാരമായ വേഗവും കൃത്യതയും ഒത്തുചേര്‍ന്ന അസാധാരണ ബൗളര്‍ തന്നെയായിരുന്നു അദ്ദേഹം. എതിര്‍ ബാറ്റര്‍മാരെ തന്റെ കണിശതയാര്‍ന്ന ബൗളിങിലൂടെ ലീ വിറപ്പിച്ചിരുന്നു.

1

30 വര്‍ഷം നീണ്ട കരിയറില്‍ ബൗളറെന്ന നിരയില്‍ ഒരുപാട് നേട്ടങ്ങളും തന്റെ പേരില്‍ കുറിച്ച ശേഷമാണ് ലീ പടിയിറങ്ങിയത്. ഓസീസിനു വേണ്ടി 76 ടെസ്റ്റുകളും 221 ഏകദിനങ്ങളും 25 ടി20കളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേയും ശ്രദ്ധേയമായ കരിയറായിരുന്നു ലീയുടേത്. സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ഇതിഹാസങ്ങളുമായി അദ്ദേഹത്തിന്റെ കൊമ്പുകോര്‍ക്കലുകള്‍ ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിച്ചിരുന്നു. ഇന്ത്യക്കെതിരേ ലീയുടെ ബൗളിങ് റെക്കോര്‍ഡും മികച്ചതാണ്. 12 ടെസ്റ്റുകളില്‍ നിന്നും 53ഉം 32 ഏകദിനങ്ങൡ നിന്നും 55ഉം വിക്കറ്റുകള്‍ ലീ വീഴ്ത്തിയിട്ടുണ്ട്

2

2015ലായിരുന്നു ക്രിക്കറ്റില്‍ നിന്നും ബ്രെറ്റ് ലീ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ ടീമിലെ ഒരുപാട് ഇതിഹാസങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ച അദ്ദേഹം നിലവിലെ ടീമില്‍ ആര്‍ക്കെതിരേയാണ് പന്തെറിയാന്‍ ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, കരിയറിന്റെ തുടക്കകാലത്തു വിരാട് കോലി തുടങ്ങിയവര്‍ക്കെതിരേ ബൗള്‍ ചെയ്യാനായതില്‍ ഞാന്‍ ഏറെ ആഹ്ലാദവാനാണ്. റിഷഭ് പന്തിനെപ്പോലെയൊരാള്‍ക്കെതിരേ ബൗള്‍ ചെയ്യുന്നത് വളരെ ആവേശകരമായിരിക്കുമെന്നു ഞാന്‍ കരുതുന്നുവെന്നും ബ്രെറ്റ് ലീ വിശദമാക്കി.

കോലിയുടെ സ്ഥാനത്ത് ബാബറെങ്കില്‍ എന്തു സംഭവിക്കും? മുന്‍ പാക് സ്പിന്നര്‍ പറഞ്ഞത് ഞെട്ടിക്കും

3

റിഷഭ് പന്ത് വളരെ കൗശലക്കാരനായ ബാറ്ററാണ്. ക്രീസിനു ചുറ്റും നടക്കുകയും വളരെ അഗ്രസീവായി ബാറ്റ് വീശുകയും ചെയ്യുന്നു. ഞാന്‍ വെല്ലുവിളിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ അവനാണ്. കുറച്ചു തവണ റിഷഭിനെ കണ്ടുമുട്ടാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു. അസാധാരണമായ രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ തന്നെ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ചിലപ്പോള്‍ റിഷഭ് എനിക്കെതിരേ സിക്‌സറടിച്ചേക്കും, പക്ഷെ അതില്‍ കുഴപ്പിമില്ലെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.

സഞ്ജു ഇന്ത്യന്‍ ടീമില്‍ നോട്ടമിടേണ്ടത് ഏതു സ്ഥാനം? രണ്ടിലൊന്ന് നേടിയെടുക്കൂ, കൈഫിന്റെ ഉപദേശം

4

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിലാണ് താരം ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറിയടിച്ച ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടം റിഷഭ് തന്റെ പേരില്‍ കുറിച്ചിരുന്നു.

5

ടെസ്റ്റില്‍ 31 മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറികള്‍ താരം സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. ഇന്ത്യക്കു വേണ്ടി 27 ഏകദിനങ്ങളും 54 ടി20കളും റിഷഭ് കളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലായിരിക്കും താരത്തെ അടുത്തതായി ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവുക.

Story first published: Wednesday, August 24, 2022, 19:56 [IST]
Other articles published on Aug 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+