11ാം വയസില്‍ സ്‌റ്റോക്‌സിന്റെയും റൂട്ടിന്റെയും വിക്കറ്റ്, ഇംഗ്ലണ്ടിന്റെ അത്ഭുത താരം, അറിയാമോ?

ആധുനിക ക്രിക്കറ്റിലെ യുവതാരങ്ങളില്‍ പ്രതിഭകളെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്നവര്‍ ചുരുക്കമാണ്. വലിയ പ്രതീക്ഷ നല്‍കിയെത്തിയ പലരും ദേശീയ ടീമിലേക്കെത്തുമ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യവുമുണ്ട്. എന്നാല്‍ ഇതാ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ പുതിയൊരു യുവതാരമെത്തുകയാണ്. ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ രഹാന്‍ അഹമ്മദാണ് വിസ്മയിപ്പിക്കുന്ന പ്രതിഭയുള്ള ഈ താരം.
11ാം വയസില്‍ ഇംഗ്ലണ്ടിന്റെ നെറ്റ് ബൗളറായി തുടങ്ങിയ താരത്തിന് ഇപ്പോള്‍ 17 വയസാണുള്ളത്. അധികം വൈകാതെ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം അരങ്ങേറാനൊരുങ്ങുകയാണ് രെഹാനെന്നാണ് റിപ്പോര്‍ട്ട്. റാഷിദ് ഖാനാണ് നിലവില്‍ പരിമിത ഓവറിലെ ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്നര്‍. 34കാരനായ താരം കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കവെ രഹാന്‍ അഹ്‌മ്മദിനെ ദേശീയ ടീമിലേക്ക് വളര്‍ത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.

ചെറുപ്പം മുതല്‍ വിസ്മയിപ്പിച്ച താരം 11ാം വയസിലാണ് ഇംഗ്ലണ്ടിന്റെ നെറ്റ് ബൗളറായി എത്തുന്നത്. നെറ്റ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ ഒന്നിലധികം തവണ ബെന്‍ സ്‌റ്റോക്‌സിനെയും ജോ റൂട്ടിനെയും പുറത്താക്കാന്‍ രഹാനായിട്ടുണ്ട്. വളരെയധികം ടേണുള്ള ബൗളിങ് ശൈലിയാണ് യുവതാരത്തിന്റേത്. അടുത്ത മാസം 18 വയസ് പൂര്‍ത്തിയാവും. അതുകൊണ്ട് തന്നെ അധികം വൈകാതെ ദേശീയ ടീം അരങ്ങേറ്റമാണ് താരം സ്വപ്‌നം കാണുന്നത്.
'ഇംഗ്ലണ്ടിനായി കളിക്കണമെന്ന് ചെറുപ്പം മുതല്‍ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധിക്കാനാണ് എപ്പോഴും ശ്രമിച്ചിരുന്നത്. രാത്രി സമയത്താണ് സ്വപ്‌നം കണ്ടിരുന്നത്. പകല്‍ സമയത്തുള്ള ജോലികള്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും ചെയ്യാനാണ് ശ്രമിക്കുന്നത്'-രഹാന്‍ പറഞ്ഞു. ഇംഗ്ലണ്ട് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഭാഗമായ താരം റിച്ചാര്‍ഡ് ഡൗസന് കീഴിലാണ് പരിശീലനം നടത്തുന്നത്.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ട് ലയണ്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ രഹാന്‍ കളിച്ചിരുന്നു. 6 ഓവറില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. ജെന്നിമാന്‍ മലാനെ ഗൂഗ്ലിയിലൂടെ ക്ലീന്‍ബൗള്‍ഡ് ചെയ്യാനും സാധിച്ചു. 'വെല്ലുവിളികളെ ഇഷ്ടമാണ്. അതിനെയെല്ലാം മികച്ച അനുഭവമാക്കി മാറ്റാനാണ് ശ്രമിക്കാറ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 6 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ 50ലധികം റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ ലയണ്‍സ് നായകന്‍ ടോം ആബെല്‍ എന്നെ പിന്തുണക്കുകയാണ് ചെയ്തത്. വിക്കറ്റ് നേടാന്‍ ശ്രദ്ധിക്കാനാണ് പറഞ്ഞത്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

യുവതാരമെന്ന നിലയില്‍ നിന്ന് സീനിയര്‍ താരമെന്ന നിലയിലേക്ക് വളരാനുള്ള സമയമായിരിക്കുന്നു. എത്രയും വേഗം ഇംഗ്ലണ്ട് സീനിയര്‍ ടീമിനായി കളിക്കണമെന്നാണ് ആഗ്രഹം. ആദില്‍ റഷീദിനൊപ്പം ഇംഗ്ലണ്ട് ടീമില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് ഭാഗ്യമുണ്ടാവുമോയെന്നത് അറിയില്ല'-ഡെയ്‌ലി മെയ്‌ലിനോട് സംസാരിക്കവെ രഹാന്‍ പറഞ്ഞു. എന്തായാലും അധികം വൈകാതെ രഹാന്‍ ഇംഗ്ലണ്ട് ടീമിനൊപ്പം അരങ്ങേറുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications