
സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്കാണ് രോഹിത്തിന്റെ റാങ്ക് തട്ടിയെടുത്തത്. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ഡികോക്കിനെ റാങ്കിങില്‍ മുന്നേറാന്‍ സഹായിക്കുകയായിരുന്നു.

ഏകദിന റാങ്കിങില്‍ ബാറ്റര്‍മാരുടെ ടോപ്പ് ഫൈവില്‍ നിന്നും രോഹിത് ശര്‍മ പുറത്തായിരിക്കുകയാണ്. നേരത്തേ അഞ്ചാംസ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ ക്വിന്റണ്‍ ഡികോക്കിന്റെ മുന്നേറ്റം ടോപ്പ് ഫൈവില്‍ നിന്നും ഹിറ്റ്മാനെ പുറത്താക്കി. ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനത്തില്‍ 76 ബോ്‌ളില്‍ ഡികോക്ക് 92 റണ്‍സെടുത്തിരുന്നു. ഇതോടെ നേരത്തേ ആറാംസ്ഥാനത്തായിരുന്ന അദ്ദേഹം രണ്ടു സ്ഥാനം മെച്ചപ്പെടുത്തി നാലാംസ്ഥാനത്തേക്കു കയറുകയായിരുന്നു.

നേരത്തേ നാലാംസ്ഥാനത്തായിരുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ഇതോടെ അഞ്ചാംസ്ഥാനത്തേക്കു ഇറങ്ങിയപ്പോള്‍ നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്ന രോഹിത്തിനു കസേര ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും ചെയ്തു.
രോഹിത്തിനെക്കൂടാതെ കോലിയും വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല. അദ്ദേഹത്തിനും വിശ്രമം നല്‍കിയിരിക്കുകയാണ്.
ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

784 റേറ്റിങ് പോയിന്റോടെയാണ് ക്വിന്റണ്‍ ഡികോക്ക് പുതിയ നാലാം നമ്പര്‍ ഏകദിന താരമായി മാറിയിരിക്കുന്നത്. 774 റേറ്റിങ് പോയിന്റുമായാണ് വിരാട് കോലി അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ആറാമതുള്ള രോഹിത് ശര്‍മയ്ക്കു 770 റേറ്റിങ് പോയിന്റുണ്ട്.
പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം തന്നെയാണ് റാങ്കിങില്‍ തലപ്പത്തു തുടരുന്നത്. 892 റേറ്റിങ് പോയിന്റ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. പാകിസ്താന്റെ തന്നെ ഇമാമുള്‍ ഹഖാണ് രണ്ടാംസ്ഥാനത്ത്. സൗത്താഫ്രിക്കന്‍ മധ്യനിര ബാറ്റര്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് തന്നെയാണ് ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളര്‍. അതേസമയം, ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കു താഴേക്കു ഇറങ്ങേണ്ടി വന്നു. നേരത്ത എട്ടാംസ്ഥാനത്തായിരുന്ന അദ്ദേഹം പത്താം റാങ്കിലേക്കു വീണിരിക്കുകയാണ്. പാകിസ്താന്റെ ഇമാദ് വസീം, ഒമാന്റെ സീഷാന്‍ മസൂദ് എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലേക്കു മുന്നേറുകയും ചെയ്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ റാങ്കിങില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഏകദിന റാങ്കിങില്‍ ഒറ്റയടിക്കു 20 സ്ഥാനങ്ങളാണ് അദ്ദേഹം മെച്ചപ്പെടുത്തിയത്. പുതിയ റാങ്കിങില്‍ 54ാംസ്ഥാനത്താണ് ശ്രേയസ്. വിന്‍ഡീസുമായുള്ള ആദ്യത്തെ രണ്ടു കളികളിലും അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു.

അതേസമയം, ടി20 റാങ്കിങിലേക്കു വന്നാല്‍ ആദ്യത്തെ പത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ബാറ്റിങില്‍ പാകിസ്താന്റെ ബാബര്‍ ആസവും ബൗളിങില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡും ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയും ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു.


Click it and Unblock the Notifications











