Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പരിക്കില്‍ വലഞ്ഞ് ഇന്ത്യ', ഹര്‍ഷല്‍ പട്ടേല്‍ ഏഷ്യാ കപ്പിനുണ്ടാവില്ല?, ലോകകപ്പും നഷ്ടമായേക്കും!

1

ഏഷ്യാ കപ്പ് ഈ മാസം 28ന് ആരംഭിക്കാന്‍ പോവുകയാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പും നടക്കാന്‍ പോകുന്നു. വലിയ പ്രതീക്ഷയോടെ വമ്പന്‍ ടൂര്‍ണമെന്റുകള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് വില്ലനായി പരിക്കിന്റെ കളികള്‍ തുടരുകയാണ്. കെ എല്‍ രാഹുല്‍, നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ പരിക്കിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം കൂടി പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണെന്നും ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. നിലവില്‍ ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പരമ്പരക്കുള്ള ടീമില്‍ ഹര്‍ഷല്‍ പട്ടേലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം പ്ലേയിങ് 11 ഉള്‍പ്പെട്ടിരുന്നില്ല. ഹര്‍ഷലിന്റെ വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നതെന്നതാണ് വിവരം. അതുകൊണ്ട് തന്നെ കൂടുതല്‍ വിശ്രമം അദ്ദേഹത്തിന് വേണ്ടിവന്നേക്കും.

1

ഏഷ്യാ കപ്പില്‍ ഹര്‍ഷല്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ കാര്യവും ഉറപ്പ് പറയാനാവില്ല. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനം നടത്തിയെത്തിയ താരം ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സ്ലോ ബോളുകള്‍ നന്നായി എറിയാന്‍ കഴിവുള്ള താരം വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നു. ഡെത്ത് ഓവറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ഹര്‍ഷല്‍. താരത്തിന് ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്ടമായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്നതില്‍ തര്‍ക്കമില്ല.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ ഹര്‍ഷലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രത്തോളം വേഗത്തില്‍ അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമെ അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ പറയാനാവൂ. ക്രിക് ബസ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടി20 ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഹര്‍ഷലിനാവുമെന്നുറപ്പ്.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

2

പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും തിളങ്ങാന്‍ ഹര്‍ഷലിന് മികവുണ്ട്. അയര്‍ലന്‍ഡ് പരമ്പരയില്‍ അത് കണ്ടതാണ്. ഹര്‍ഷലിന്റെ അഭാവത്തില്‍ ഇന്ത്യ ദീപക് ചഹാറിനെ പരിഗണിക്കാനാണ് സാധ്യത. ദീപക് ന്യൂബോളില്‍ മിടുക്കുകാട്ടുന്ന ബൗളറാണ്. നന്നായി സ്വിങ് കണ്ടെത്താനും തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താനും ദീപക്കിന് മികവുണ്ട്. എന്നാല്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും തല്ലുകൊള്ളി ബൗളറാണ്. അതുകൊണ്ട് തന്നെ ഹര്‍ഷലിന്റെ ഉത്തമ പകരക്കാരനായി ദീപക്കിനെ കാണാനാവില്ല.

3

ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം മൂന്നാം പേസറായി ഇന്ത്യ ടി20 ലോകകപ്പിലേക്ക് മുഖ്യ പരിഗണന നല്‍കുന്നതും ഹര്‍ഷലിനാണ്. എന്നാല്‍ പരിക്കേറ്റ് ഏറെ നാള്‍ പുറത്തിരിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന് നേരിട്ട് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നല്‍കിയേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പെങ്കിലും ഹര്‍ഷല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും കളിച്ച് മികവ് കാട്ടുകയും ചെയ്യേണ്ടതാണ്. ഇതിന് ഹര്‍ഷലിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?, എവിടെ കളിപ്പിക്കും?, ചോദ്യവുമായി സ്‌റ്റൈറിസ്

4

ഇന്ത്യക്കായി 17 ടി20കളില്‍ നിന്ന് 23 വിക്കറ്റുകള്‍ ഹര്‍ഷല്‍ വീഴ്ത്തിയിട്ടുണ്ട്. 53 റണ്‍സും അദ്ദേഹം നേടി. 78 ഐപിഎല്ലില്‍ നിന്നായി 97 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2021ലെ ഐപിഎല്ലില്‍ ഇന്ത്യക്കാരന്റെ റെക്കോഡ് ബൗളിങ് പ്രകടനത്തോടെ അദ്ദേഹം പര്‍പ്പിള്‍ ക്യാപ് നേടിയിരുന്നു. 2022ലും മോശമല്ലാത്ത പ്രകടനം നടത്തി. ഇന്ത്യയുടെ വലിയ പ്രതീക്ഷയായ ഹര്‍ഷലിന് എത്രയും വേഗം ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്ന് തന്നെ പ്രത്യാശിക്കാം.

Story first published: Sunday, August 7, 2022, 14:18 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+