
പ്രസിദ്ധ് കൃഷ്ണയെ പ്രശംസിച്ച് ഇര്‍ഫാന്‍
ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന ബൗളറെന്ന് ഇര്‍ഫാന്‍ പഠാന്‍ വിശേഷിപ്പിച്ച ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ്. ഇന്ത്യക്കായി ഇതിനോടകം അരങ്ങേറ്റം കുറിക്കാന്‍ താരത്തിനായെങ്കിലും പുറത്തിന് പരിക്കേറ്റ് താരം നിലവില്‍ ടീമിന് പുറത്താണ്.
പുറത്തിനേറ്റ പരിക്കാണ് പ്രസിദ്ധിന് തിരിച്ചടിയാവുന്നത്. ഐപിഎല്ലിലൂടെ വളര്‍ന്ന താരം ഇന്ത്യക്കായി കളിച്ച് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പിന് മുമ്പ് പ്രസിദ്ധിന് തിരിച്ചുവരവ് കടുപ്പമായിരിക്കും. ഇന്ത്യക്ക് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന പേസറാണ് പ്രസിദ്ധ് കൃഷ്ണ.
Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

പ്രസിദ്ധ് അസാധ്യ പ്രതിഭ
അസാധ്യമായ പ്രതിഭയുള്ള പേസറാണ് പ്രസിദ്ധ് കൃഷ്ണ. നല്ല വേഗവും സ്വാഭാവികമായി ബൗണ്‍സുമുള്ള ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. സ്റ്റംപിനോട് ചേര്‍ന്ന് ആക്രമിക്കുന്ന പ്രസിദ്ധ് നല്ല സ്വിങ്ങും കണ്ടെത്തുന്നു. അവന്റെ മികവ് നമ്മള്‍ ഇതിനോടകം കണ്ടതാണ്.
അവസാന ഐപിഎല്ലില്‍ 148 വേഗം കുറിക്കാന്‍ അവനായിരുന്നു. ഇതേ വേഗത്തില്‍ തുടര്‍ച്ചയായി എറിയാന്‍ അവന് കഴിവുണ്ട്. വെള്ളബോളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന സ്വിങ് പേസ് ബൗളറാണ്‌പ്രസിദ്ധ് കൃഷ്ണ-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഇര്‍ഫാന്‍ പറഞ്ഞു.

പ്രതീക്ഷ നല്‍കുന്ന ബൗളര്‍
പ്രസിദ്ധ് കൃഷ്ണയെ പ്രതീക്ഷ നല്‍കുന്ന ബൗളറെന്ന് തന്നെ വിശേഷിപ്പിക്കാം. 26കാരനായ താരത്തിന് മുന്നില്‍ ഇനിയും അവസരങ്ങളേറെ. ഇന്ത്യക്കായി 14 ഏകദിനമാണ് താരം കളിച്ചത്. 25 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇക്കോണമി 5.32.
ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി വളര്‍ന്നുവരവെയാണ് പരിക്ക് പ്രസിദ്ധിനെ വേട്ടയാടിയത്. നിലവില്‍ വിശ്രമത്തിലുള്ള പ്രസിദ്ധ് വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കും. മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാവും പ്രസിദ്ധ്.
51 ഐപിഎല്‍ കളിച്ച് 49 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 8.92 ആണ്. ടി20യില്‍ അദ്ദേഹത്തിന്റെ ഇക്കോണമി അല്‍പ്പം മോശമാണ്. എന്നാല്‍ ടെസ്റ്റില്‍ അവസരം ലഭിച്ചാലും ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കഴിവുള്ളവനാണ് പ്രസിദ്ധ്. ഇത്തവണത്തെ ഐപിഎല്‍ താരത്തിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്.
Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

ഉമ്രാനും അര്‍ഷദീപും മെച്ചപ്പെടണം
ഉമ്രാന്‍ മാലിക്കും അര്‍ഷദീപും നിലവില്‍ ഇന്ത്യയുടെ പേസ് നിരയില്‍ വലിയ പരിഗണന ലഭിക്കുന്നവരാണ്. രണ്ട് പേരും യുവ പേസര്‍മാരാണ്. ടി20യില്‍ അര്‍ഷദീപിനും ഏകദിനത്തില്‍ ഉമ്രാന്‍ മാലിക്കിനുമാണ് കൂടുതല്‍ അവസരം ലഭിക്കുന്നത്. രണ്ട് പേരും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കപ്പെട്ടേക്കും.
ഉമ്രാന്‍ മാലിക് അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണെങ്കിലും ലൈനും ലെങ്തുമാണ് പ്രശ്‌നം. എന്നാല്‍ ഉമ്രാനെപ്പോലെ തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കുറിക്കാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്.
ഭാവിയിലേക്ക് ഇന്ത്യ ഇത്തരത്തില്‍ അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള പേസര്‍മാരെ കൂടുതല്‍ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. പ്രസിദ്ധ് കൃഷ്ണ ഭാവിയില്‍ ഇന്ത്യയുടെ ഏകദിന പേസ് നിരയില്‍ പ്രധാന താരങ്ങളിലൊരാളായി ഉണ്ടായേക്കും.


Click it and Unblock the Notifications
