സൂപ്പര്‍ പോരാട്ടം വരുന്നു, ഇന്ത്യന്‍ ടീം പിഎസ്എല്‍ ടീമിനെ നേരിടും!, സെപ്തംബറില്‍ മത്സരം

ഇന്ത്യ-പാകിസ്താന്‍ ചിരവൈരി പോരാട്ടം ഏഷ്യാ കപ്പില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ആഭ്യന്തര ടീമായ ബംഗാളും പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീമായ ലാഹോര്‍ ഖലന്തേഴ്‌സും തമ്മിലുള്ള മത്സരം സെപ്തംബറില്‍ നടക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നമീബിയയില്‍ വെച്ച് നാല് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ബംഗാള്‍ ടീമും പിഎസ്എല്‍ ടീമും തമ്മില്‍ മത്സരം കളിക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഏഷ്യാ കപ്പ് നടക്കുന്ന അതേ സമയത്ത് തന്നെയാവും ഈ ടൂര്‍ണമെന്റും നടക്കുകയെന്നാണ് വിവരം. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് ലാഹോര്‍ ഖലന്തേഴ്‌സ്. അവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു ടീമും ടൂര്‍ണമെന്റിലുണ്ടാവും.

ഈ ടൂര്‍ണമെന്റിനായി ബംഗാള്‍ ക്രിക്കറ്റ് ടീം 16 അംഗ ടീമിനെ പ്രഖ്യാപിച്ചുവെന്നും അവര്‍ നമീബിയയില്‍ ടൂര്‍ണമെന്റ് കളിക്കാനുള്ള പരിശീലനവും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. അഭിമന്യു ഈശ്വരനാണ് ടീമിന്റെ നായകന്‍. ഷഹബാസ് അഹമ്മദ്, ഇഷാന്‍ പോറല്‍, ആകാശ് ദീപ്, മുകേഷ് കുമാര്‍ എന്നിവരെല്ലാം ബംഗാള്‍ ടീമിനൊപ്പം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ക്രിക് ഇന്‍ഫോം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

'ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി മികച്ച ടീമുകളുമായി ആറ് ഏഴ് മത്സരങ്ങള്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി വരാനിരിക്കുന്നു. ചാമ്പ്യന്‍ ടീമുകള്‍ക്കെതിരേ കളിക്കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്'- ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിലവില്‍ ടൂര്‍ണമെന്റുകളൊന്നും നടത്താറില്ല. അതുകൊണ്ട് തന്നെ ഈ ടൂര്‍ണമെന്റ് നടന്നാല്‍ അത് വലിയൊരു മാറ്റത്തിന്റെ തുടക്കമാവും. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം പിഎസ്എല്‍ ടീമുമായി ടൂര്‍ണമെന്റ് കളിക്കുന്നത്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റ് ടീമുകള്‍ക്ക് ഇത്തരത്തില്‍ കളിക്കാനുള്ള അനുമതി ബിസിസി ഐ നല്‍കാറില്ല.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

2014ലെ ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ വ്യത്യസ്ത രാജ്യങ്ങളിലെ ടീമുകള്‍ക്ക് ഒരു ടൂര്‍ണമെന്റില്‍ കളിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഐപിഎല്ലിലെ പ്രമുഖ ടീമുകളില്‍ പലരും ഇതില്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ അവസാന സീസണണില്‍ ലാഹോര്‍ ലയണ്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുക പ്രയാസമാണെന്ന് തന്നെ പറയാം.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ടും വര്‍ഷങ്ങളേറെയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യക്കൊപ്പം പരമ്പര കളിക്കാന്‍ പല തവണ താല്‍പര്യം അറിയിച്ചെങ്കിലും അനുകൂല നിലപാടല്ല ബിസിസി ഐ സ്വീകരിച്ചത്. പാകിസ്താനുമായി ക്രിക്കറ്റ് മാത്രമല്ല യാതൊരു ടൂര്‍ണമെന്റും കളിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ പാകിസ്താന്‍ മത്സരം നടക്കുന്നത്. അവസാനമായി 2021ലെ ടി20 ലോകകപ്പിലാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടന്നത്. ഇതില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാകിസ്താനായി. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുന്ന ആദ്യത്തെ മത്സരം കൂടിയാണിത്. ഇത്തവണത്തെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications