
ഓപ്പണിങ്ങില്‍ ഇവര്‍ക്ക് സാധ്യത
നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഓപ്പണര്‍ റോളിലുണ്ടാവുമെന്നുറപ്പ്. രോഹിത്തിനൊപ്പം ആരെന്നതാണ് പ്രധാന ചോദ്യം. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരാണ് ഓപ്പണിങ്ങില്‍ അവസരം തേടുന്ന മറ്റുള്ളവര്‍.
ഇവരെല്ലാവരും തന്നെ ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത. ധവാന്റെ സമീപകാല ഫോം മോശമാണെങ്കിലും ഇന്ത്യ താരത്തെ തഴഞ്ഞേക്കില്ല. രാഹുലിനെ മധ്യനിരയിലും കളിപ്പിക്കാമെന്നതിനാല്‍ ടീമില്‍ ഇടം പിടിക്കും. ശുബ്മാന്‍ ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്.
ഇഷാന്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി ഫോമിലുള്ളതിനാല്‍ ഇവരെയെല്ലാവരെയും ബിസിസി ഐ ചുരുക്കപ്പട്ടികയിലേക്ക് പരിഗണിച്ചേക്കും.
Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

ടോപ് ഓഡറിലെ മറ്റുള്ളവര്‍ ഇവരാവും
വിരാട് കോലി മൂന്നാം നമ്പറില്‍ ടിമിന്റെ നട്ടെല്ലായി ഉണ്ടാവും. സമീപകാലത്തായി പരിമിത ഓവറില്‍ തിളങ്ങുന്ന കോലിക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടെന്നതില്‍ തര്‍ക്കമില്ല. കോലിക്കൊപ്പം സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരുമെല്ലാം മധ്യനിരയിലുണ്ടാവുമെന്നുറപ്പ്.
ശ്രേയസ് 2022ല്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. ദീപക് ഹൂഡക്ക് ഇന്ത്യ ഇടം നല്‍കിയേക്കില്ല. ഫിറ്റ്‌നസ് അനുകൂലമാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് ടീമിലുണ്ടാവും. നിലവില്‍ അദ്ദേഹം പദ്ധതികളുടെ ഭാഗമാണ്.

സഞ്ജു സാംസണും പരിഗണിക്കപ്പെട്ടേക്കും
ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു ഇടം പിടിക്കാന്‍ സാധ്യതയില്ലെങ്കിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. 2022ല്‍ 66 ശരാശരിയിലാണ് അദ്ദേഹം ഏകദിനം കളിച്ചത്. സഞ്ജുവിനെ പൂര്‍ണ്ണമായും ഇന്ത്യ തഴഞ്ഞേക്കില്ല.
എന്നാല്‍ 16 അംഗ ടീമിലേക്ക് വരുമ്പോള്‍ സഞ്ജു ഉണ്ടാവുമോയെന്നതാണ് സംശയം. വിക്കറ്റ് കീപ്പര്‍മാരായി ഇഷാനും രാഹുലും റിഷഭുമെല്ലാം ഉണ്ടാവുമ്പോള്‍ സഞ്ജുവിനെക്കൂടി പരിഗണിക്കണമോയെന്നത് ടീം മാനേജ്‌മെന്റ് ആലോചിക്കുന്ന കാര്യമാണ്.

ഓള്‍റൗണ്ടര്‍മാര്‍ ഇവര്‍
പേസ് ഓള്‍റൗണ്ടറും ടീമിന്റെ വൈസ് ക്യാപ്റ്റനുമായി ഹര്‍ദിക് പാണ്ഡ്യ ഉറപ്പ്. ഹര്‍ദിക്കിനൊപ്പം പേസ് ഓള്‍റൗണ്ടറായി ദീപക് ചഹാര്‍ ഇടം പിടിച്ചേക്കും. ചഹാര്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ളവനാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് തിരിച്ചടി.
ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ 20 അംഗ ടീമിലേക്ക് പരിഗണിച്ചേക്കില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജക്കൊപ്പം വാഷിങ്ടണ്‍ സുന്ദറിനും ആര്‍ അശ്വിനും അവസരം ലഭിച്ചേക്കും. ഇതില്‍ അശ്വിന്‍-സുന്ദര്‍ എന്നിവരിലാര് അന്തിമ പട്ടികയില്‍ ഇടം പിടിക്കുമെന്നതാണ് അറിയേണ്ടത്.

സ്പിന്‍ നിരയില്‍ കുല്‍ദീപും ചഹാലും
സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രണ്ട് പേരെയാവും ഇന്ത്യ പരിഗണിക്കുക. അത് നിലവിലെ പ്രധാന സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലുമാവും. രണ്ട് പേരും സമീപകാലത്തായി ഭേദപ്പെട്ട് നില്‍ക്കുന്നു.
കുല്‍ദീപ് യാദവിന് അര്‍ഹിക്കുന്ന അവസരം ഇന്ത്യ നല്‍കുന്നില്ല. സ്പിന്‍ നിരയില്‍ ജഡേജയുള്ളപ്പോള്‍ ചഹാല്‍-കുല്‍ദീപ് എന്നിവരിലൊരാള്‍ പ്ലേയിങ് 11 എത്താനാണ് സാധ്യത. അന്തിമ ടീമിലും ഈ രണ്ട് പേരും ഇടം പിടിച്ചേക്കും.
Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

പേസ് നിരയില്‍ ഇവര്‍
ജസ്പ്രീത് ബുംറയാണ് പേസ് നിരയിലെ മുഖ്യ താരം. ബുംറക്കൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവര്‍ പരിഗണിക്കപ്പെടുമെന്നാണ് സൂചന. അര്‍ഷദീപ് സിങ്ങിനെയും ഭുവനേശ്വര്‍ കുമാറിനെയും ഏകദിന ലോകകപ്പില്‍ നിന്ന് തഴയാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ ഇടം കൈയന്‍ പേസര്‍മാരില്ലാതെയാവും ഇന്ത്യ ഇറങ്ങുക. ഇന്ത്യയിലാണ് ഏകദിന ലോകകപ്പ്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications
