For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ക്യാപ്റ്റനാവാമോയെന്ന് ബിസിസിഐ, സമയം ആവിശ്യപ്പെട്ട് ഹര്‍ദിക്! വമ്പന്‍ ട്വിസ്റ്റ്

ടി20, ഏകദിന നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ എത്തിക്കുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന പ്രധാന തീരുമാനങ്ങളിലൊന്ന്

1

മുംബൈ: ബിസിസി ഐയുടെ നിര്‍ണ്ണായക മീറ്റിങ്ങ് ഇന്നലെ നടന്നപ്പോള്‍ വലിയ മാറ്റങ്ങളും വലിയ തീരുമാനങ്ങളും പ്രതീക്ഷിച്ചിരുന്നെങ്കിലും ഔദ്യോഗികമായി വിവരങ്ങളൊന്നും ഇതുവരെ ബിസിസി ഐ പങ്കുവെച്ചിട്ടില്ല.

ടി20, ഏകദിന നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ എത്തിക്കുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന പ്രധാന തീരുമാനങ്ങളിലൊന്ന്. യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് പുറത്തുവരുന്ന വിവരം.

ടി20 നായകനാകണമെന്ന് ആവിശ്യപ്പെട്ട് ബിസിസി ഐ വൃത്തങ്ങള്‍ ഹര്‍ദിക് പാണ്ഡ്യയെ സമീപിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ അല്‍പ്പം കൂടി സമയം ഹര്‍ദിക് ആവിശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന.

ഇതോടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാമെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ദിക് സമയം ആവശ്യപ്പെട്ടു

ഹര്‍ദിക് സമയം ആവശ്യപ്പെട്ടു

ടി20 നായകനാകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹര്‍ദിക് സമയം ആവിശ്യപ്പെട്ട വിവരം ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

'ഞങ്ങളുടെ പദ്ധതി ഹര്‍ദിക്കുമായി സംസാരിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ അല്‍പ്പം ദിവസം കൂടി സമയം വേണമെന്നാണ് അവന്‍ പറഞ്ഞത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടതായുണ്ട്. എന്നാല്‍ ഭാവിയില്‍ എങ്ങനെയാവും കാര്യങ്ങളെന്നത് ആലോചിച്ച് ചെയ്യണം'- ബിസിസി ഐ വൃത്തം പറഞ്ഞു.

Also Read: അക്തറേയും ലീയേയും തല്ലിപ്പറത്തി, ധോണിക്ക് മുമ്പ് അയാളുടെ കട്ടഫാന്‍-വെളിപ്പെടുത്തി ഇഷാന്‍

പുതിയ സെലക്ഷന്‍ കമ്മിറ്റി ഉടന്‍

പുതിയ സെലക്ഷന്‍ കമ്മിറ്റി ഉടന്‍

ഇന്ത്യയുടെ അവസാന ടി20 ലോകകപ്പിലെയും പ്രകടനം മോശമായതോടെയാണ് സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിടാന്‍ ബിസിസി ഐ തീരുമാനിച്ചത്. സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി റോജര്‍ ബിന്നിയെത്തിയ ശേഷം നടക്കുന്ന വലിയ യോഗമായിരുന്നു ഇത്.

ടീമിന്റെ നായകനെ സംബന്ധിച്ചുള്ള കാര്യമൊക്കെ ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കട്ടേയെന്ന നിലപാടിലേക്കാണ് ഇപ്പോള്‍ ബിസിസി ഐ എത്തുന്നതെന്ന് പറയാം.

'നിലവിലെ താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റി ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ പറയുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ക്യാപ്റ്റനെ മാറ്റുകയെന്നത് വലിയൊരു തീരുമാനമാണ്. എന്നാല്‍ മികച്ചൊരു സെലക്ഷന്‍ കമ്മിറ്റിയില്ലാതെ ഈ തീരുമാനം എടുക്കുക പ്രയാസമാണ്.

പെട്ടെന്ന് രോഹിത്തിനെ മാറ്റുന്നതിനോട് എല്ലാവരും യോജിക്കുന്നില്ല. കാരണം അവന്‍ നായകനായിട്ട് ഒരു വര്‍ഷമേ ആവുന്നുള്ളു'-ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തു.

സൂര്യക്കും ഹര്‍ദിക്കും കരാറില്‍ ഉയര്‍ച്ച

സൂര്യക്കും ഹര്‍ദിക്കും കരാറില്‍ ഉയര്‍ച്ച

ബിസിസി ഐ കരാറില്‍ സൂര്യകുമാര്‍ യാദവിനും ഹര്‍ദിക് പാണ്ഡ്യക്കും ഉയര്‍ച്ച നല്‍കിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇരുവരും നിലവിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളാണ്. എന്നാല്‍ കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇത് സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങളും വരുന്ന ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം. ചില സീനിയര്‍ താരങ്ങളുമായുള്ള കരാര്‍ അവസാനിപ്പിക്കാനും ബിസിസി ഐ ആലോചിക്കുന്നു. അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരുമായാവും കരാര്‍ അവസാനിപ്പിക്കുക.

പരിശീലകനെ മാറ്റിയേക്കില്ല

പരിശീലകനെ മാറ്റിയേക്കില്ല

ടി20യില്‍ പുതിയ പരിശീലകനെ ഇന്ത്യ കൊണ്ടുവന്നേക്കില്ലെന്നാണ് വിവരം. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ടി20യില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ദ്രാവിഡിന് പകരം മറ്റൊരു പരിശീലകനെ ടി20യിലേക്കെത്തിക്കുമെന്നായിരുന്നു വിവരം.

എന്നാല്‍ നിലവില്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന നിലപാടിലാണ് ബിസിസി ഐ. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തീരുമാനങ്ങളും പുതിയ സെലക്ഷന്‍ കമ്മിറ്റി എത്തിയ ശേഷമാവും ഉണ്ടാവുക.

Also Read: IPL 2022: ഇപ്പോള്‍ പ്രശസ്തരല്ല, പക്ഷെ ലേലത്തില്‍ ഇവരെ നോട്ടമിട്ട് വമ്പന്മാര്‍, അഞ്ച് പേരിതാ

പുതിയ സ്‌പോണ്‍സര്‍മാര്‍

പുതിയ സ്‌പോണ്‍സര്‍മാര്‍

നിലവിലെ ബിസിസി ഐ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബൈജൂസാണ്. അവരോട് തുടരാന്‍ ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടരാന്‍ ബൈജൂസ് വലിയ താല്‍പര്യം കാട്ടുന്നില്ലെന്നാണ് സൂചന. എന്നാല്‍ മാര്‍ച്ച് വരെ തുടരാന്‍ ബൈജൂസിനോട് ബിസിസി ഐ ആവിശ്യപ്പെട്ടിട്ടുണ്ട്.

ജേഴ്‌സി സ്‌പോണ്‍സര്‍മാരായ എംപിഎല്ലും കരാര്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച തീരുമാനവും മാര്‍ച്ചിലാവും ഉണ്ടാവുക.

Story first published: Thursday, December 22, 2022, 7:27 [IST]
Other articles published on Dec 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+