Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരളത്തിന് ആശ്വാസം... ബുംറ ഭീഷണിയില്ല, കാരണം ഗാംഗുലി

സൂറത്ത്: രഞ്ജി ട്രോഫിയില്‍ ഇന്നു സൂറത്തില്‍ ആരംഭിച്ച മല്‍സരത്തില്‍ കേരളത്തിനെതിരേ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഗുജറാത്തിനു വേണ്ടി പന്തെറിയില്ല. മല്‍സരത്തില്‍ നിന്നും താരം പിന്‍മാറിയിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. പുറം ഭാഗത്തെ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ബുംറയെ ജനുവരിയില്‍ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരുന്നു. ഇതിനു മുന്നോടിയായി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു പേസര്‍ കേരളത്തിനെതിരേ കളിക്കാന്‍ തയ്യാറെടുത്തത്.

bumrah

ബുംറ കേരളത്തിനെതിരേ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ടീം മാനേജ്‌മെന്റുമായി ഗാംഗുലി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ തീരുമാനം ആവാതത്തതിനെ തുടര്‍ന്നു താരത്തോടു കളിയില്‍ നിന്നു പിന്‍മാറാന്‍ ദാദ ആവശ്യപ്പെടുകയായിരുന്നു. രഞ്ജിയില്‍ ഗുജറാത്തിനായി കളിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ എത്ര ഓവറുകള്‍ മല്‍സരത്തില്‍ ബൗള്‍ ചെയ്യേണ്ടി വരുമെന്നത് അല്‍പ്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നു ബുംറ ഗാംഗുലിയെയും ബിസിസിഐ സെക്രട്ടറി ജയ് ഷായെയും അറിയിച്ചിരുന്നതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് ഗാംഗുലി ഗുജറാത്ത് ടീം മാനേജ്‌മെന്റുമായി ഇതേക്കുറിച്ചു ചര്‍ച്ച നടത്തിയത്.

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിനെക്കുറിച്ചു മാത്രം ആലോച്ചിച്ചാല്‍ മതിയെന്നും ബ്രേക്ക് കുറച്ചു കൂടി നീട്ടിക്കിട്ടിയതായി ഇതിനെ കണക്കാക്കിയാല്‍ മതിയെന്നും ഗാംഗുലിയും ഷായും ബുംറയെ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഞ്ജിയില്‍ കേരളത്തിനെതിരേ കളിക്കേണ്ടതില്ലെന്നു പേസര്‍ തീരുമാനിച്ചത്. രഞ്ജിയില്‍ കേരളത്തിനെതിരേയുള്ള മല്‍സരത്തില്‍ ഒരു ദിവസം നാലു മുതല്‍ എട്ടോവര്‍ മാത്രമേ ബുംറയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാവൂയെന്നു ഗാംഗുലി ഗുജറാത്ത് ടീം മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ഗുജറാത്ത് വ്യക്തമാക്കിയതോടെ ചര്‍ച്ച പൊളിയുകയായിരുന്നു.

Story first published: Wednesday, December 25, 2019, 12:09 [IST]
Other articles published on Dec 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+