ബൗണ്‍സര്‍ നേരിടാന്‍ കഴിയാത്തവര്‍ക്കു പകരക്കാരെ ഇറക്കരുത്! - നിയമത്തിനെതിരേ ഗവാസ്കര്‍
കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമം ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയായി മാറവെ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കാന്‍ബെറയില്‍ നടന്ന ആദ്യ ടി20യില്‍ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി യുസ്വേന്ദ്ര ചഹലിനെ ഇറക്കിയത് വലിയ വിവാദങ്ങള്‍ക്കും വാദപതിവാദങ്ങള്‍ക്കും വഴി വച്ചിരിക്കുകയാണ്. ജഡേയ്ക്കു പകരം കളിച്ച ചഹല്‍ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചതോടെയാണ് പലരുടെയും നിയന്ത്രണം വിട്ടത്.

കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഒരു താരത്തിനു പകരം മറ്റൊരാളെ ഇറക്കാമെന്ന ഐസിസിയുടെ നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി. ഒരുപക്ഷെ ഞാന്‍ ഒരു പഴഞ്ചനായതിനാല്‍ ആയിരിക്കാമിത്. നിങ്ങള്‍ക്കു ബൗണ്‍സര്‍ എങ്ങനെ നേരിടണമെന്ന് അറിയില്ലെങ്കില്‍, തുടര്‍ന്നു പന്ത് ഹെല്‍മറ്റില്‍ പതിക്കുകയുമാണെങ്കില്‍, നിങ്ങള്‍ക്കു പകരക്കാരനെ ഇറക്കാന്‍ അര്‍ഹതയില്ലെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതെന്നു ഗവാസ്‌കര്‍ പറഞ്ഞു.
പക്ഷെ നിലവില്‍ ഐസിസി ഇതു അംഗീകരിക്കുകയും നിയമം കൊണ്ടു വരികയും ചെയ്തിരിക്കുകയാണ്. നിയമത്തില്‍ അനുശാസിച്ച പ്രകാരം തന്നെയാണ് ഇന്ത്യ പകരക്കാരനെ ഇറക്കിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം ചഹലിനെ കളിപ്പിച്ചതു കൊണ്ടു ഒരു പ്രശ്‌നവുമില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.
ഓള്‍റൗണ്ടറായ ജഡേയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ചഹലിനെ ഇന്ത്യ ഇറക്കിയതിനെ ഓസീസ് ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്റിക്വസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും ഓസ്‌ട്രേലിയക്കാരന്‍ തന്നെയായ മാച്ച് റഫറി ഡേവിഡ് ബൂണാണ് ജഡേജയ്ക്കു പകരം ചഹലിനെ ഇറക്കാന്‍ അനുവാദം നല്‍കിയതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

മാച്ച് റഫറി ഓസ്‌ട്രേലിയക്കാരനാണ്. ഓസീസിന്റെ മുന്‍ താരവും കൂടിയാണ് അദ്ദേഹം. ബൂണിന് എതിര്‍പ്പില്ലാത്തപ്പോള്‍ പിന്നെ എന്തിന് അനാവശ്യ വിവാദം. ജഡേജയ്ക്കു പകരം ചഹല്‍ കളിച്ചതില്‍ അദ്ദേഹം ഓക്കെയാണ്. ജഡജേയെപ്പോലെ ചഹല്‍ ഓള്‍റൗണ്ടറല്ലെന്നു നിങ്ങള്‍ക്കു വേണമെങ്കില്‍ വാദിക്കാം. പക്ഷെ, ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം ഒരു റണ്‍സെടുത്താലും സെഞ്ച്വറി നേടിയാലും അയാള്‍ ഓള്‍റൗണ്ടറാണെന്നാണ് എന്റെ അഭിപ്രായം. ജഡേജയെപ്പോലെ ചഹല്‍ ബൗള്‍ ചെയ്യുകയും ചെയ്യും. അതുകൊണ്ടു തന്നെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി അദ്ദേഹത്തെ ഇറക്കിയതില്‍ അതു തെറ്റുമില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications