For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ വെറെ ലെവല്‍! നിലവില്‍ ലോക ക്രിക്കറ്റില്‍ ആരുമില്ല, അതേ നേട്ടം വീണ്ടും

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം കളിക്കുന്നത്

പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം അവിശ്വസനീയ ബാറ്റിങ് പ്രകടനം തുടരുകയാണ്. നിലവില്‍ പാക് ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍ താന്‍ തന്നെയാണെന്നു അടിവരയിടുകയാണ് അദ്ദേഹം. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും റെഡ് ബോള്‍ ഫോര്‍മാറ്റിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടിയാണ് ബാബറിന്റെ കുതിപ്പ്.

1

നെതര്‍ലാന്‍ഡുമായി ഇന്നു നടന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലും ബാബര്‍ നിരാശപ്പെടുത്തിയില്ല. 74 റണ്‍സ് അദ്ദേഹം ടീം സ്‌കോറിലേക്കു സംഭാവന ചെയ്തു. 85 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

2

ഏകദിനത്തില്‍ ബാബര്‍ ആസമിന്റെ അവസാനത്തെ എട്ടു ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ ഏഴിലും ഫിഫ്റ്റി പ്ലസ് നേടാന്‍ ബാബര്‍ ആസമിനു സാധിച്ചിട്ടുണ്ടെന്നു കാണാം. ഒന്നില്‍ മാത്രമാണ് അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായത്.
നാലു ഇന്നിങ്‌സുകളില്‍ സെഞ്ച്വറിയും ബാബര്‍ നേടിയിട്ടുണ്ട്. 158, 114, 105, 103 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനങ്ങള്‍. മറ്റു രണ്ടു ഇന്നിങ്‌സുകളില്‍ 77, 57 എന്നിങ്ങനെയും ബാബര്‍ സ്‌കോര്‍ ചെയ്തു. ഒരു മല്‍സരത്തില്‍ ഒരു റണ്‍സിനു പുറത്തായത് മാത്രമാണ് താരത്തിന്റെ ഒരേയൊരു മോശം പ്രകടനം.

IPL 2022: ജഡേജയെ നായകസ്ഥാനത്ത് നീക്കിയതില്‍ ധോണിക്ക് പങ്ക്? പക്ഷെ വില്ലനല്ല, രക്ഷകന്‍!

3

ഏകദിനത്തില്‍ ആദ്യത്തെ 88 ഇന്നിങ്‌സുകള്‍ കഴിഞ്ഞപ്പോള്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡിനും ബാബര്‍ ആസം അവകാശിയായി. 4516 റണ്‍സാണ് പാകിസ്താന്‍ നാകന്‍ വാരിക്കൂട്ടിയത്. നേരത്തേ സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയായിരുന്നു തലപ്പത്ത്. അദ്ദേഹത്തിന്റെ സമ്പാദ്യം 4473 റണ്‍സായിരുന്നു. ഇതാണ് ബാബര്‍ തിരുത്തിയത്.

4

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

അംലയ്ക്കു പിന്നില്‍ ലിസ്റ്റിലെ മൂന്നാമന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. 4038 റണ്‍സ് 88 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ നിലവിലെ ഓപ്പണര്‍ ഷെയ് ഹോപ്പ് (4026), ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (3886) എന്നിവരാണ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

Story first published: Tuesday, August 16, 2022, 19:08 [IST]
Other articles published on Aug 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+