For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

18 മുതലാണ് ഏകദിന പരമ്പര

ഏഷ്യാ കപ്പിനു മുമ്പ് ടീം ഇന്ത്യ ഈയാഴ്ച ഒരു വൈറ്റ് ബോള്‍ പരമ്പരയ്ക്കു ഇറങ്ങുകയാണ്. സിംബാബ്‌വെയുമായാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയ്ക്കു ഇറങ്ങുന്നത്. ഏഷ്യാ കപ്പ് സംഘത്തിലെ രണ്ടു പേര്‍ മാത്രമേ സിംബാബ്‌വെയ്‌ക്കെതിരേ കളിക്കുന്നുള്ളൂ.

1

ലോക ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമായ സിംബാബ്‌വെയ്‌ക്കെതിരേ സമ്പൂര്‍ണ വിജയം തന്നെയായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്. പക്ഷെ സമീപകാലത്തു ചില മികച്ച പരമ്പര നേട്ടങ്ങള്‍ കൈവരിക്കാനായത് സിംബാബ്‌വെയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് യോഗ്യത, ബംഗ്ലാദേശുമായുള്ള ടി20, ഏകദിന പരമ്പര എന്നിവയില്‍ വിജയിക്കാന്‍ അവര്‍ക്കായിരുന്നു. വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സിംബാബ്‌വെയുടെ ചില കളിക്കാരെ ഇന്ത്യ തീര്‍ച്ചയായും സൂക്ഷിക്കണം. ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഇവര്‍ ആരൊക്കെയാണെനന്നറിയാം.

റയാന്‍ ബേള്‍

റയാന്‍ ബേള്‍

വൈറ്റ് ബോള്‍ ക്രിക്കറ്റിനു ഏറ്റവും അനുയോജ്യനായ സിംബാബ്‌വെയുടെ ഓള്‍റൗണ്ടറാണ് റയാന്‍ ബേള്‍. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹം മോശമല്ലാത്ത ലെഗ് സ്പിന്നറുമാണ്. ഇടംകൈയന്‍ ബാറ്ററായ ബേള്‍ അവസാന ഓവറുകളില്‍ വമ്പനടികളിലൂടെ റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനാണ്.
ബംഗ്ലാദേശുമായി അടുത്തിടെ നടന്ന ടി20യില്‍ ബേള്‍ 28 ബോളില്‍ 54 റണ്‍സുമായി ടീമിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. നസും അഹമ്മദ് എറിഞ്ഞ ഒരോവറി 34 റണ്‍സുമ വാരിക്കൂട്ടിയിരുന്നു. അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്.

2

അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ വരാനിരിക്കുന്ന പരമ്പരയില്‍ ബേളിനെ സൂക്ഷിക്കേണ്ടതുണ്ട്. അവരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പ്രഹരശേഷി താരത്തിനുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 45 വിക്കറ്റുകളും ബേള്‍ നേടിയിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെയും താരം കുഴപ്പത്തിലാക്കിയേക്കും.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

ലൂക്ക് ജോങ്വെ

ലൂക്ക് ജോങ്വെ

സിംബാബ് വെയുടെ ഫാസ്റ്റ് ബൗളറാണ് ലൂക്ക് ജോങ്വെ. ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരേ അവരുടെ പേസാക്രമണത്തിലെ കുന്തമുന കൂടിയായിരിക്കും താരം. ബൗളിങില്‍ ഒരുപാട് വേരിയേഷനുകള്‍ കൊണ്ടു വന്ന് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജോങ്വെയ്ക്കു സാധിക്കും.
27 കാരനായ പേസര്‍ ന്യൂബോളില്‍ അത്ര മിടുക്കനല്ലെങ്കിലും ഇന്നിങ്‌സ് പുരോഗമിക്കവെ കൂടുതല്‍ അപകടകാരിയായി മാറും.

5

ബൗളിങ് വേഗതയില്‍ വ്യതിയാനം വരുത്താനും വൈഡ് യോര്‍ക്കറുകള്‍ എറിയാനും സാധിക്കുമെന്നതാണ് ജോങ്വെയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കഴിഞ്ഞ വര്‍ഷം ഏഴു ഏകദിനങ്ങളില്‍ നിന്നു 10 വിക്കറ്റുകള്‍ വലംകൈയന്‍ പേസര്‍ വീഴ്ത്തിയിരുന്നു.
ടി20 ക്രിക്കറ്റിലും സിംബാബ്‌വെയുടെ നിര്‍ണായക താരമാണ് അദ്ദേഹം. 29 ടി20കളില്‍ നിന്നും 42 വിക്കറ്റുകള്‍ ജോങ്വെ വീഴ്ത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ടീമിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്.

പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?

സിക്കന്തര്‍ റസ്സ

സിക്കന്തര്‍ റസ്സ

നിലവിലെ സിംബാബ്‌വെ ടീമിലെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കാവുന്നതാരമാണ് ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റസ്സ. പാകിസ്താന്‍ വംശജന്‍ കൂടിയായ അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവയ്ക്കുന്നത്. 2013ല്‍ അരങ്ങേറിയതു മുതല്‍ സിംബാബ്‌വെ ടീമിലെ നിര്‍ണായക താരം കൂടിയാണ് റസ്സ. ഈ വര്‍ഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി 24 ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 988 റണ്‍സ് റസ്സ അടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളുള്‍പ്പെടെയാണിത്. കൂടാതെ ഏകദിനത്തില്‍ രണ്ടു ഫിഫ്റ്റികളും ടി20യില്‍ ന്ാലു ഫിഫ്റ്റികളും റസ്സ നേടിയിരുന്നു.

7

ഐസിസിയുടെ ടി20 ലോകകപ്പ് ക്വാളിഫയര്‍ ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് റസ്സയായിരുന്നു. ബംഗ്ലാദേശുമായി നടന്ന ഏകദിന, ടി20 പരമ്പരകളില്‍ പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം മാറിയിരുന്നു. മികച്ച ഓഫ് സ്പിന്നര്‍ കൂടിയാണ് 36 കാരനായ റസ്സ. ഈ വര്‍ഷം ലവിവിധ ഫോര്‍മാറ്റുകളിലുമായി 21 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Monday, August 15, 2022, 11:01 [IST]
Other articles published on Aug 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+