ഇന്ത്യ x ലോക 11, മത്സരം നടന്നാല്‍ ആരൊക്കെ ലോക 11 ഉണ്ടാവും? സാധ്യതാ ടീം ഇതാ

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യയും ലോക 11 തമ്മിലുള്ള മത്സരം സംഘടിപ്പിക്കാന്‍ ബിസിസി ഐയോട് കേന്ദ്ര സര്‍ക്കാര്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മത്സരം സംഘടിപ്പിക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഓഗസ്റ്റ് 22ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് മത്സരം നടത്താനാണ് പദ്ധതിയെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാല്‍ ഈ മത്സരം നടക്കാന്‍ സാധ്യതയുണ്ട്. കരുത്തരായ ഇന്ത്യക്കെതിരേ ലോക 11 ഇറക്കിയാല്‍ ആരൊക്കെയാവും ലോക 11 പ്ലേയിങ് 11 ഉള്‍പ്പെടുക. ലോക 11നൊപ്പം ഇറങ്ങാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോസ് ബട്‌ലര്‍ - ഡേവിഡ് വാര്‍ണര്‍
ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇറങ്ങാനാണ് സാധ്യത. ബട്‌ലറായിരിക്കും വിക്കറ്റ് കീപ്പര്‍. രണ്ട് പേരും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാണ്. ബട്‌ലര്‍ വലം കൈയന്‍ ബാറ്റ്‌സ്മാനും വാര്‍ണര്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനുമാണ്. നിലവിലെ ലോക ക്രിക്കറ്റിലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇരുവരും ഓപ്പണിങ്ങിലിറങ്ങിയാല്‍ അത് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കായിരിക്കും.

ബാബര്‍ അസം (ക്യാപ്റ്റന്‍), എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍
നിലവിലെ പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമാവും ടീമിന്റെ ക്യാപ്റ്റന്‍. നിലവില്‍ ഏകദിനത്തിലും ടി20യിലും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബാബറാണ്. ഇന്ത്യക്കെതിരേ 2021 ടി20 ലോകകപ്പില്‍ പാക് ടീമിനെ നയിച്ച് വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. നിലവില്‍ ഏറ്റവും മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് ബാബര്‍.

നാലാമനായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം എത്തിയേക്കും. അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങാന്‍ മാര്‍ക്രത്തിനായിരുന്നു. മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലേക്കാളുപരിയായി സ്പിന്നറെന്ന നിലയില്‍ ടീമിന് ഉപകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം.
T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാനാണ് അഞ്ചാമന്‍. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരം അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കുമ്പോള്‍ മികവ് കാട്ടിയ പുരാന്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ്.

ലിയാം ലിവിങ്‌സ്റ്റണ്‍, റാഷിദ് ഖാന്‍, വനിന്‍ഡു ഹസരങ്ക
ആറാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിനാണ് അവസരം. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് ലിവിങ്സ്റ്റണ്‍. ഹോളണ്ടിനെതിരായ ഏകദിനത്തില്‍ വേഗ ഫിഫ്റ്റി നേടാന്‍ അദ്ദേഹത്തിനായിരുന്നു.
ഏഴാം നമ്പറില്‍ അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് അനുയോജ്യന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുക്കാട്ടുന്ന റാഷിദ് ഖാന്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക സംഭാവന ചെയ്തിട്ടുള്ള താരങ്ങളിലൊരാളാണ്. ഐപിഎല്ലിലൂടെ ഇന്ത്യയിലെ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന താരമാണ് റാഷിദ് ഖാന്‍.

ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയാണ് എട്ടാമന്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരം ആധുനിക ക്രിക്കറ്റില്‍ ഏറ്റവും മികവ് കാട്ടിയ സ്പിന്നര്‍മാരിലൊരാളാണ്. വളര്‍ന്നുവരുന്ന സ്പിന്നര്‍ ഇന്ത്യയിലെ സ്പിന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവന്മാരിലൊരാളാണ്.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

കഗിസോ റബാഡ, ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്
ഒമ്പതാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡക്കാണ് അവസരം. 27കാരനായ താരത്തിന് ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി അറിയാം. ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള റബാഡ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്.
ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് 10ാമന്‍. ന്യൂബോളില്‍ മികവ് കാട്ടുന്ന ബോള്‍ട്ടിന് ഇന്ത്യക്കെതിരേ മികച്ച റെക്കോഡുണ്ട്. ആദ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനായ ബോള്‍ട്ട് ഐപിഎല്ലിലും കളിച്ച് മികവ് കാട്ടിയിട്ടുള്ളവനാണ്.

മിച്ചല്‍ സ്റ്റാര്‍ക്കാണ് 11ാമന്‍. ഓസീസ് സൂപ്പര്‍ പേസര്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. ഇന്ത്യക്കെതിരേ മികവ് കാട്ടിയിട്ടുള്ള സ്റ്റാര്‍ക്കിന്റെ ഇടം കൈയന്‍ പേസ് ഏതൊരു ടീമിന്റെയും ഉറക്കം കെടുത്തുന്നതാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications