
മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറാണ് ഈ പട്ടികയിലെ മൂന്നാമന്‍. 243 ഇന്നിങ്‌സില്‍ നിന്നാണ് ഗവാസ്‌കറുടെ ഈ നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പട്ടികയിലെ അഞ്ചാമന്‍. 253 ഇന്നിങ്‌സില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഇൗ പട്ടികയിലെ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് പാക് നായകന്‍ തകര്‍ത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ഈ നേട്ടത്തിലേക്കെത്തിയ താരം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. 206 ഇന്നിങ്‌സില്‍ നിന്നാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേടിയത്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ്. 217 ഇന്നിങ്‌സില്‍ നിന്നാണ് അംലയുടെ നേട്ടം. മൂന്നാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ്. 220 ഇന്നിങ്‌സില്‍ നിന്നാണ് ലാറ ഈ നേട്ടത്തിലേക്കെത്തിയത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് 222 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. റൂട്ടിന് താഴെയാണ് നിലവില്‍ ബാബറിന്റെ നേട്ടം.
T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

വിരാട് കോലിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഫോം നഷ്ടമായിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ ബാബര്‍ അസം സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തുന്ന ബാബര്‍ ഏകദിനത്തിലും ടി20യിലും നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. ടെസ്റ്റില്‍ അല്‍പ്പം പിന്നിലാണെങ്കിലും പരിമിത ഓവറില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ബാബര്‍.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

40 ടെസ്റ്റില്‍ നിന്ന് 6 സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമടക്കം 2851 റണ്‍സും 89 ഏകദിനത്തില്‍ നിന്ന് 17 സെഞ്ച്വറിയും 19 ഫിഫ്റ്റിയുമടക്കം 4442 റണ്‍സും 74 ടി20യില്‍ നിന്ന് 1 സെഞ്ച്വറിയും 26 ഫിഫ്റ്റിയുമടക്കം 2686 റണ്‍സും ബാബറിന്റെ പേരിലുണ്ട്. നായകനെന്ന നിലയിലും ഇതിനോടകം മികവ് കാട്ടാന്‍ ബാബറിന് സാധിച്ചിട്ടുണ്ട്.

മോശം ഫോമിലുള്ള വിരാട് കോലിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം വലിയ വിമര്‍ശനം കഴിഞ്ഞിടെ ഉയര്‍ന്നിരുന്നു. ഇതിനിടെ കോലിയെ പിന്തുണച്ച് ബാബര്‍ ട്വീറ്റുമായി എത്തിയതും ഇതിന് കോലി നന്ദി പറഞ്ഞ് തിരിച്ച് ട്വീറ്റ് ചെയ്തതും വളരെ വൈറലായിരുന്നു. അടുത്ത ഇന്ത്യ - പാക് പോരാട്ടം ഏഷ്യാ കപ്പിലൂടെ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബാബറും കോലിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കത് ബാറ്റിങ് വിരുന്നൊരുക്കുമെന്നുറപ്പ്.


Click it and Unblock the Notifications
