കോലി, ഗെയ്ല്‍ പ്ലീസ് സ്റ്റെപ് ബാക്ക്, ടി20യില്‍ വമ്പന്‍ നേട്ടവുമായി ബാബര്‍ അസം- അറിയാം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് ബാബര്‍ അസം. ഇന്ത്യയുടെ വിരാട് കോലിയെക്കാള്‍ ബെസ്റ്റ് ബാറ്റ്‌സ്മാനെന്ന് പാക് ആരാധകര്‍ വാദിക്കുന്ന താരമാണ് ബാബര്‍. കോലിയുടെ പല റെക്കോഡുകള്‍ക്കും ഇതിനോടകം വലിയ ഭീഷണി ഉയര്‍ത്താന്‍ ബാബറിനായിട്ടുണ്ട്.
ഇപ്പോഴിതാ ടി20യില്‍ കോലിയുടെയും ക്രിസ് ഗെയ്‌ലിന്റെയും വമ്പന്‍ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് കോലി. ടി20യില്‍ വേഗത്തില്‍ 9000 റണ്‍സെന്ന നേട്ടത്തിലേക്കെത്തുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ബാബര്‍ കളിക്കുന്നുണ്ട്.
ഇസ്ലാമാബാദ് യുണൈറ്റഡിനെതിരേ 39 പന്തില്‍ 64 റണ്‍സ് നേടിയതോടെയാണ് വമ്പന്‍ നേട്ടത്തിലേക്ക് ബാബര്‍ എത്തിയിരിക്കുന്നത്. കണക്കുകള്‍ ഇതാ.

വേഗത്തില്‍ 9000 ടി20 റണ്‍സ്
വേഗത്തില്‍ 9000 ടി20 റണ്‍സെന്ന നേട്ടത്തിലേക്ക് ബാബര്‍ എത്തിയത് 245 ടി20 ഇന്നിങ്‌സിലൂടെയാണ്. 249 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ബാബര്‍ തകര്‍ത്തത്. 271 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്.
ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ 273 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തി ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 281 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ആരോണ്‍ ഫിഞ്ചാണ് അഞ്ചാം സ്ഥാനത്ത്.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

പിഎസ്എല്ലില്‍ ബാബര്‍ മിന്നും ഫോമില്‍
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലാണ് ബാബറുള്ളത്. ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് ബാബറുള്ളത്. 11 ഇന്നിങ്‌സില്‍ നിന്ന് 522 റണ്‍സാണ് ബാബര്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 115 റണ്‍സാണ്. മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ മുഹമ്മദ് റിസ്വാനാണ് 516 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്. 110* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
404 റണ്‍സുമായി ഇമാദ് വാസിമാണ് മൂന്നാം സ്ഥാനത്ത്. മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ റില്ലി റൂസോ 401 റണ്‍സുമായി നാലാം സ്ഥാനത്തും 390 റണ്‍സുമായി ലാഹോര്‍ ഖലന്തേഴ്‌സിന്റെ ഫഖര്‍ സമാന്‍ അഞ്ചാം സ്ഥാനത്തുമാണ്. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ബൗണ്ടറികളുടെ ദൂരം മറ്റ് ലീഗുകളെ അപേക്ഷിച്ച് കുറവായതിനാല്‍ പിഎസ്എല്ലിലെ കണക്കിന് പ്രസക്തിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ബാബറിന്റെ ബാറ്റിങ് കണക്കുകള്‍
28കാരനായ ബാബര്‍ ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നു. 47 ടെസ്റ്റില്‍ നിന്ന് 3696 റണ്‍സും 95 ഏകദിനത്തില്‍ നിന്ന് 4813 റണ്‍സും 99 ടി20യില്‍ നിന്ന് 3355 റണ്‍സുമാണ് ബാബറിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ രണ്ട് വിക്കറ്റും ബാബറിന്റെ പേരിലുണ്ട്.
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും റണ്‍സടിച്ച താരം ബാബര്‍ അസമാണ്. 79 മത്സരത്തില്‍ നിന്ന് 2935 റണ്‍സാണ് ബാബര്‍ നേടിയത്. 43.80 ശരാശരിയും 124.84 സ്‌ട്രൈക്കറേറ്റും ബാബറിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 28 ഫിഫ്റ്റിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

യൂനിവേഴ്‌സല്‍ ബോസ് ഗെയ്ല്‍
2005-2022വരെ ടി20 കളിച്ച ക്രിസ് ഗെയ്‌ലാണ് ടി20യില്‍ കൂടുതല്‍ റണ്‍സടിച്ച താരം. 14562 റണ്‍സാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലുള്ളത്. ഇതില്‍ 22 സെഞ്ച്വറിയും 88 ഫിഫ്റ്റിയും ഉള്‍പ്പെടും. പാകിസ്താന്റെ ഷുഹൈബ് മാലിക്ക് 12528 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്.
വിരാട് കോലി ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 11326 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും മാത്രമാണ് കോലി കളിക്കുന്നത്. എന്നാല്‍ മറ്റ് താരങ്ങളെല്ലാം മറ്റ് നിരവധി ലീഗുകളില്‍ കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications