ബ, ബ, ബ, ഇവര്‍ക്ക് ഇംഗ്ലീഷ് പേടി, സംസാരിക്കാന്‍ പാടുപെടും, പ്രമുഖ ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റിന് ഭാഷയില്ല. ലോകത്തിലെ ഏത് കായിക പ്രേമിക്കും കാണാനും ആസ്വദിക്കാനും സാധിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. ഏറ്റവും ജനകീയമായ കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. ഗ്ലാമര്‍ മേഖലയെന്ന് ക്രിക്കറ്റിന് വിളിക്കാം. വളരെയധികം സമ്പത്തും പ്രശസ്തിയുമെല്ലാം ക്രിക്കറ്റ് നേടിത്തരും. വളരെയധികം ആരാധകരെയും ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരുടെയും വിദ്യാഭ്യാസ യോഗ്യത നോക്കിയാല്‍ ഡിഗ്രിയുള്ളവര്‍ പോലും കുറവാണെന്ന് പറയാം.
പലരും വളരെ ചെറുപ്പത്തില്‍ത്തന്നെ ക്രിക്കറ്റിലേക്ക് തിരിഞ്ഞതിനാല്‍ പ്ലസ്ടു പോലും പലര്‍ക്കും പൂര്‍ത്തിയാക്കാനായിട്ടില്ല. എന്നാല്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നവരാണ്. കൂടുതലും ഇംഗ്ലീഷ് ഭാഷയിലാണ് ക്രിക്കറ്റിലെ ചടങ്ങുകളില്‍ മിക്കവയും നടക്കുന്നതെന്നതിനാല്‍ താരങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കേണ്ടതായുണ്ട്. എന്നാല്‍ പല പ്രമുഖ താരങ്ങള്‍ക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പ്രയാസപ്പെടുന്ന ചില പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് ഷമി
ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് മുഹമ്മദ് ഷമി. ടെസ്റ്റില്‍ ഇന്ത്യയുടെ സുപ്രധാന പേസറായ അദ്ദേഹം പരിമിത ഓവറിലും ടീമില്‍ സജീവമായിട്ടുള്ളവരിലൊരാളാണ്. 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഷമി. ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാളാണെങ്കിലും മുഹമ്മദ് ഷമിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രയാസമാണ്. പുരസ്‌കാരങ്ങള്‍ നേടുമ്പോള്‍ കൂടുതലും ഷമി പ്രതികരിക്കുന്നത് ഹിന്ദിയിലാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള പ്രയാസം ഷമി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ബംഗാളുകാരനായ താരം അതുകൊണ്ട് തന്നെ പലപ്പോഴും ഇംഗ്ലീഷ് സംസാരിക്കേണ്ട സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറേണ്ടതായുണ്ട്.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

ബാബര്‍ അസം
പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമാണ് ബാബര്‍ അസം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍. സമീപകാലത്തായി പകരക്കാരനില്ലാത്ത പ്രതിഭാസമായി മാറിയ ബാബറും ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രയാസപ്പെടാറുണ്ട്. നായകനെന്ന നിലയില്‍ മത്സരത്തിന് മുമ്പ് വാര്‍ത്താ സമ്മേളനത്തിനിരിക്കുമ്പോഴാണ് ബാബര്‍ പലപ്പോഴും ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടിട്ടുള്ളത്. ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പലപ്പോഴും ഹിന്ദിയില്‍ മറുപടി നല്‍കേണ്ട സാഹചര്യം പോലും ബാബറിന് നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ മെച്ചപ്പെട്ട് വരികയാണ്.

സര്‍ഫറാസ് അഹ്‌മദ്
മുന്‍ പാകിസ്താന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സര്‍ഫറാസ് അഹമ്മദാണ് ഈ പട്ടികയിലെ മറ്റൊരാള്‍. സര്‍ഫറാസ് ബിരുദ യോഗ്യതയുള്ള ആളാണെങ്കിലും ഇംഗ്ലീഷ് സംസാരിക്കാന്‍ വളരെയധികം പാടുപെടാറുണ്ട്. പാകിസ്താന്റെ നായകനായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം കൂടുതലും പ്രയാസപ്പെട്ടത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷമുള്ള പുരസ്‌കാര ചടങ്ങിലെല്ലാം ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ സര്‍ഫറാസ് വളരെയധികം പ്രയാസപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പാണ്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ഉമ്രാന്‍ അക്മല്‍
പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഉമ്രാന്‍ അക്മലിനും ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പ്രയാസമാണ്. കരിയറില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായപ്പോഴും അതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഇംഗ്ലീഷിലുള്ള പല ചോദ്യങ്ങളും മനസിലായില്ലെന്ന് തന്നെ കമ്രാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലാണ് അദ്ദേഹം കൂടുതലും സംസാരിക്കുന്നത്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ഉമ്രാന്‍ അക്മല്‍ ബുദ്ധുമുട്ടുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications