For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റോക്‌സ് വിരമിച്ചു, ഒപ്പം അണ്ടര്‍ 19 കളിച്ച അഞ്ച് പേര്‍ ഇപ്പോഴും തുടരുന്നു, രണ്ട് ഇന്ത്യക്കാരും

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഏകദിനം മതിയാക്കുന്നുവെന്നാണ് സ്റ്റോക്‌സ വിരമിക്കല്‍ കുറിപ്പിലൂടെ അറിയിച്ചത്.

1

തികച്ചും അപ്രതീക്ഷമായാണ് ബെന്‍ സ്്‌റ്റോക്‌സ് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് സ്റ്റോക്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാണ് സ്റ്റോക്‌സ്. ടി20യിലും നിര്‍ണ്ണായക സ്ഥാനമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഏകദിനം മതിയാക്കുന്നുവെന്നാണ് സ്റ്റോക്‌സ വിരമിക്കല്‍ കുറിപ്പിലൂടെ അറിയിച്ചത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ സ്‌റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന്റെ ഏകദിന ടീമിലെ വലിയ വിടവ് തന്നെയാണ്. അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ച് സൂപ്പര്‍ താരമായി വളര്‍ന്ന താരങ്ങളിലൊരാളാണ് സ്‌റ്റോക്‌സ്. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ സ്റ്റോക്‌സിനൊപ്പം കളിച്ച ചില താരങ്ങള്‍ ഇപ്പോഴും സൂപ്പര്‍ താരങ്ങളായി തുടരുന്നു. അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ബെന്‍ സ്റ്റോക്‌സ് കളിച്ച 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച താരമാണ്. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്ന രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ്. നിലവില്‍ വൈസ് ക്യാപ്റ്റനായ രാഹുല്‍ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഇനിയുമേറെ കളിച്ചേക്കും. ഇടക്കിടെ പരിക്ക് വില്ലനാവുന്നുണ്ടെങ്കിലും വലിയ കരിയര്‍ അദ്ദേഹത്തിന് മുന്നിലുണ്ട്. ഇനിയും ഏറെ നാള്‍ മൂന്ന് ഫോര്‍മാറ്റിലും രാഹുലുണ്ടാവും.

ജോഷ് ഹെയ്‌സല്‍വുഡ്

ജോഷ് ഹെയ്‌സല്‍വുഡ്

ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ സ്റ്റോക്‌സിനൊപ്പം ഉണ്ടായിരുന്നു. അന്ന് 13 വിക്കറ്റുമായി തിളങ്ങാനും ഹെയ്‌സല്‍വുഡിനായിരുന്നു. ഇന്ന് ഓസ്‌ട്രേലിയ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്ന താരമാണ് അദ്ദേഹം. ഐപിഎല്ലിലും സിഎസ്‌കെയ്ക്കായി കളിച്ച് മികവ് കാട്ടാന്‍ താരത്തിനായി. ഏകദിനത്തില്‍ ഇനിയും കരിയര്‍ ഹെയ്‌സല്‍വുഡിന് ബാക്കിയുണ്ട്. ഇപ്പോഴും ടീമിന്റെ നിര്‍ണ്ണായക ഭാഗമായി ഹെയ്‌സല്‍വുഡ് തുടരുന്നു.

തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ബാബര്‍ അസം

ബാബര്‍ അസം

പാകിസ്താന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയവുമായ ബാബര്‍ അസമും 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം കളിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്ന ബാബര്‍ ചുരുങ്ങിയത് എട്ട് കൊല്ലമെങ്കിലും ഇനിയും കളിക്കും. ഏകദിന, ടി20 റാങ്കിങ്ങില്‍ തലപ്പത്തുള്ള താരമാണ് ബാബര്‍. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം സജീവമാണ്. വിരാട് കോലിയുടെ പല റെക്കോഡുകളും തകര്‍ക്കുന്ന ബാബര്‍ നിലവില്‍ ഏറ്റവും ഫോമിലുള്ള ബാറ്റ്‌സ്മാനാണെന്ന് പറയാം.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും 2010ലെ അണ്ടര്‍ 19 ലോകകപ്പ് കളിച്ചിരുന്നു. വളരെ വൈകി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ഹര്‍ഷല്‍. നിലവില്‍ ടി20 ഫോര്‍മാറ്റിലാണ് ഹര്‍ഷലിനെ ഇന്ത്യ പരിഗണിക്കുന്നത്. ഏകദിനത്തില്‍ അധികം വൈകാതെ ഹര്‍ഷലിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്ന് കരുതാം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. 31കാരനായ ഹര്‍ഷല്‍ ഇനിയും മൂന്ന് നാല് കൊല്ലമെങ്കിലും ഇന്ത്യക്കൊപ്പം തുടര്‍ന്നേക്കും.

ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

ജെയിംസ് നിഷാം

ജെയിംസ് നിഷാം

ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാമാണ് മറ്റൊരു താരം. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ നിഷാമും കളിച്ചിരുന്നു. ഇപ്പോഴും കിവീസ് നിരയില്‍ സജീവമായിട്ടുള്ള താരമാണ് അദ്ദേഹം. ഏകദിന, ടി20 പരമ്പരയില്‍ ഇപ്പോഴും അദ്ദേഹം കളിക്കുന്നുണ്ട്. ഐപിഎല്ലടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെയും ഭാഗമാവാന്‍ നിഷാമിന് സാധിച്ചിട്ടുണ്ട്. ഇനിയും ഏറെ നാള്‍ കളിക്കാന്‍ സാധ്യതയുള്ള താരമാണ് നിഷാം.

Story first published: Tuesday, July 19, 2022, 10:51 [IST]
Other articles published on Jul 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+