അക്ഷറിന് മാംഗല്യം! വധു മോഡലല്ല- ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ പ്രണയ കഥയിതാ

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അക്ഷര്‍ പട്ടേല്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്നവരിലൊരാളാണ്. രവീന്ദ്ര ജഡേജ പരിക്കേറ്റ് ടീമിന് പുറത്തായപ്പോള്‍ പകരം ആ റോളില്‍ തിളങ്ങിയത് ജഡേജയായിരുന്നു.
ഇന്ന് അക്ഷര്‍ പട്ടേലിന്റെ 29ാം ജന്മദിനമാണ്. നിലവില്‍ ന്യൂസീലന്‍ഡ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ അക്ഷറില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അക്ഷര്‍ വിവാഹതിനാവാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
അടുത്തുതന്നെ തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമായ മേഹയെയാണ് അക്ഷര്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. അക്ഷറിന്റെ കാമുകിയെക്കുറിച്ചും ഇരുവരുടെയും പ്രണയത്തെക്കുറിച്ചും കൂടുതല്‍ അറിയാം.

ഗുജറാത്ത്കാരി കാമുകി
ഗുജറാത്ത് കാരനായ അക്ഷറിന്റെ കാമുകിയും ഗുജറാത്ത്കാരിയായി. ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടെയും കാമുകിമാര്‍ മോഡലുകളോ അഭിനേത്രികളോയൊക്കെയാവും. എന്നാല്‍ അക്ഷറിന്റെ മേഹ ഡയറ്റീഷ്യനും നൂട്രീഷ്യനിസ്റ്റുമാണ്. ഗുജറാത്തില്‍ത്തന്നെയാണ് ജോലി ചെയ്യുന്നതും.
മേഹയുടെ കുടുംബവും അക്ഷറിന്റെ കുടുംബവും തമ്മില്‍ സുഹൃത് ബന്ധമുണ്ട്. ഇവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നതും. രണ്ട് പേരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.
Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയം
കഴിഞ്ഞ വര്‍ഷമായിരുന്നു അക്ഷറിന്റെ വിവാഹ നിശ്ചയം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ ആഡംഭരമായിത്തന്നെയായിരുന്നു ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങളെല്ലാം ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
2023ല്‍ വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഔദ്യോഗിക തീയ്യതി പുറത്തുവിട്ടിട്ടില്ല. അടുത്തമാസം വിവാഹം ഉണ്ടായേക്കുമെന്നാണ് വിവരം. രണ്ട് പേരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിട്ടുള്ളവരാണ്. മേഹക്ക് 25000ലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. അക്ഷറും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നയാളാണ്.

ലണ്ടന്‍ പര്യടനത്തില്‍ അക്ഷറിനൊപ്പം പോയി
2014ലാണ് അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം പതിയെ മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം സജീവമായി. അവസാന വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മേഹയും അക്ഷറിനൊപ്പമുണ്ടായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു ഇത്.
ഇരുവരും ഇടവേള ലഭിക്കുന്ന സമയങ്ങളിലെല്ലാം യാത്രകള്‍ ചെയ്യാറുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇതിനെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുമുണ്ട്.
Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

അക്ഷറിന്റെ കരിയറിലൂടെ
29കാരനായ അക്ഷര്‍ ഇന്ത്യക്കായി 8 ടെസ്റ്റില്‍ നിന്ന് 249 റണ്‍സും 47 വിക്കറ്റുമാണ് നേടിയത്. 49 ഏകദിനം കളിച്ച താരം 381 റണ്‍സും 56 വിക്കറ്റും നേടിയിട്ടുണ്ട്. 40 ടി20യില്‍ നിന്ന് 288 റണ്‍സും 37 വിക്കറ്റുമാണ് അക്ഷറിന്റെ പേരിലുള്ളത്.
ഇത്തവണത്തെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം അക്ഷര്‍ ഇടം പിടിച്ചേക്കും. ഐപിഎല്ലിലും സജീവമായിട്ടുള്ള 122 ഐപിഎല്ലില്‍ നിന്നായി 101 വിക്കറ്റും 1135 റണ്‍സുമാണ് നേടിയിട്ടുള്ളത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് അക്ഷര്‍ പട്ടേല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications