Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന് തിരിച്ചടി, ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത നീക്കം... സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കും!

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഐസിസി മാറ്റി വയ്ക്കുകയാണെങ്കില്‍ ഈ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള ബിസിസിഐയുടെ നീക്കങ്ങള്‍ക്കു അപ്രതീക്ഷിത തിരിച്ചടി. അടുത്ത മാസം മുതല്‍ സ്‌റ്റേഡിയങ്ങളിലേക്കു കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇതോടെ ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യതകളാണ് വര്‍ധിച്ചിരിക്കുന്നത്. ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. ജൂലൈയില്‍ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നാണ് ഏറ്റവും ഒടുവിലായി ഐസിസി അറിയിച്ചിരിക്കുന്നത്.

mcg

ജൂലൈ മുതല്‍ രാജ്യത്തു നടക്കാനിരിക്കുന്ന കായിക മല്‍സരങ്ങളില്‍ നിശ്ചിത എണ്ണം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് അറിയിച്ചിരിക്കുന്നത്. ജൂലൈയില്‍ കാണികളില്ലാതെ നിരവധി മല്‍സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവയിലേക്കു കാണികളെ അനുവദിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ 10,000 വരെ കാണികളെ സ്റ്റേഡിയത്തിലേക്കു അനുവദിക്കാനാണ് തീരുമാനിച്ചതെന്ന് മോറിസണ്‍ വ്യക്തമാക്കി.

40,000ത്തില്‍ താഴെ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്‌റ്റേഡിയങ്ങളിലായിരിക്കും തുടക്കത്തില്‍ 10,000ത്തില്‍ താഴെ പേര്‍ക്കു പ്രവേശിക്കാന്‍ അനുമതി നല്‍കുക. വലിയ സ്‌റ്റേഡിയങ്ങളായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്‌നി, അഡ്‌ലെയ്ഡ് ഓവല്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. വരാനിരിക്കുന്ന ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. എന്നാല്‍ വലിയ വേദികളില്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. ഓരോ സംസ്ഥാനത്തിലെയും മുഖ്യ ഹെല്‍ത്ത് ഓഫീസറുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മോറിസണ്‍ അറിയിച്ചു.

2

കൊവിഡ്-19 അത്ര സാരമായി ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഇവിടെ ഇതുവരെ 7000ത്തിന് മുകളില്‍ കേസുകള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 40,000ത്തിന് മുകളില്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്‌റ്റേഡിയങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് ഇനിയും സമയം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ സ്റ്റേഡിയങ്ങള്‍ തുറന്നു കൊടുത്താല്‍ 10,000ത്തിനു മുകളില്‍ കാണികള്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടാന്‍ സാധ്യതയുണ്ട്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി വലിയ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും ആവശ്യമാണെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 13, 2020, 10:05 [IST]
Other articles published on Jun 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+